Chapter Title : കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും [സിമോണ]
ഒരു മിറാക്കിൾ സംഭവിച്ചുകൂടെന്നുമില്ല....
പക്ഷെ, തല്ക്കാലം വൈദ്യശാസ്ത്രത്തിന്റെ അറിവുകൾ വെച്ച് പ്രതീക്ഷയില്ലെന്നു മാത്രമേ എനിക്കും പറയാനാകൂ...
എന്നുവെച്ച് അതിലിത്ര വിഷമിച്ചതുകൊണ്ടെന്തു കാര്യം...
എന്തുകൊണ്ട് നിങ്ങൾക്കൊരു അഡോപ്‌ഷനെക്കുറിച്ച് ചിന്തിച്ചുകൂടാ???..."തലയുയർത്തി നോക്കിയ അലക്സിന്റെ മുഖത്ത് കാര്യമായ തെളിച്ചമൊന്നും ഡോക്ടർ കണ്ടില്ല...
".......ഡോക്ടർ...
സ്വന്തം കുഞ്ഞിനെ പ്രസവിച്ച് വളർത്താനുള്ള സീമന്തയുടെ ആഗ്രഹം...
അത്... അത് ഡോക്ടർക്ക് മനസ്സിലാവില്ല....
പാവം... അവൾ ഇപ്പോഴും വല്ലാത്ത പ്രതീക്ഷയിലാണ്.... എന്നെങ്കിലുമൊരിക്കൽ അവളുടെ ഗർഭത്തിൽ ഒരു കുഞ്ഞു വളരുമെന്ന്...
ഒരിക്കലും അവൾക്ക് അതിനുള്ള ഭാഗ്യമില്ലെന്ന് ഞാനെങ്ങനെ അവളോട് പറയും...
അതും... അതും എന്റെ കുറവുകൊണ്ട് മാത്രം.... "
അലക്സിന്റെ കണ്ണുകൾ നിറഞ്ഞു....
".......ഹേയ്...
നിങ്ങളിങ്ങനെ വറീഡാവാതെ അലക്സ്....
ഒരുകാര്യം ചെയ്യൂ...
സീമന്തയോട് ക്ലിനിക്കിലെ ഡോക്ടർ രമയെ വന്നോന്നു മീറ്റ് ചെയ്യാൻ പറയു....
അവർ പറഞ്ഞുമനസ്സിലാക്കിക്കോളും അയാളെ...
കണ്ടിടത്തോളം സീമന്ത അത്രയ്ക്ക് നിര്ബന്ധബുദ്ധിയുള്ള കൂട്ടത്തിലാണെന്ന് എനിക്ക് തോന്നിയിട്ടില്ല..."
".......അത് ശരിയാണ് ഡോക്ടർ....
ഞാൻ പറഞ്ഞാൽ അവൾ തന്റെ ആ ആഗ്രഹം ഒരു അക്ഷരം പോലും എതിർത്തുപറയാതെ എല്ലാ കാലവും അടക്കിവെക്കുമെന്ന് എനിക്കുറപ്പാണ്...
പക്ഷെ.... പക്ഷേ അങ്ങനെയുള്ള അവളോട് ഞാനെങ്ങനെ???...."
അലക്സിന്റെ സ്വരം പാതിയിൽ വിക്കി....
".......ഡോക്ർ...എനിക്കൊരു ഉപകാരം ചെയ്യാമോ...
ഈ വിവരം അവളോടൊരിക്കലും പറയാതിരിക്കാമോ???
എന്നെങ്കിലും ഒരു കുഞ്ഞിനെ മുല കൊടുത്തുവളർത്താൻ തനിക്കാകുമെന്ന അവളുടെ പ്രതീക്ഷ അത്രയ്ക്ക് വലുതാണ്... അതൊരിക്കലും തകർക്കപ്പെടേണ്ട...
എന്നെങ്കിലും ആ പ്രതീക്ഷപോലെ നടക്കുമെന്നെങ്കിലും ആ പാവം ആശിച്ചോട്ടെ...
അത്... അറ്റ്ലീസ്റ്റ് അവൾക്ക് ജീവിക്കാനുള്ള ഒരു പിടിവള്ളിയായിരിക്കും....
പിന്നെ അങ് പറഞ്ഞതുപോലെ...
ഇടയ്ക്ക് ഈശ്വരനിശ്‌ചയം പോലെ ഒരു മിറാക്കിൾ സംഭവിക്കുകയാണെങ്കിൽ....."
".......ഇച്ചായനെന്താ ആലോചിക്കുന്നത്???.... "
പാതി
💬 Comments
View all comments