0%

Chapter Title : കെട്ടിയോന്റെ കൂടെ

Author : Swantham Deepa Read All Parts 64.8K

വന്നാലോ എന്ന്. ആദ്യം ഒരു വിഷമം ഒക്കെ തോന്നി. പക്ഷെ രണ്ടു ദിവസത്തെ കാര്യം അല്ലെ, വെളിയാഴ്ച്ച വൈകിട്ട് പോയി, ഞായറാഴ്ച രാത്രി തിരിച്ചു വരാം എന്നൊക്കെ പറഞ്ഞു  അഖിലേട്ടൻ എന്നെ സമ്മതിപ്പിച്ചു. അമ്മയോട് ചോദിച്ചപ്പോ അമ്മക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്ന് പറഞ്ഞു. അങ്ങനെ രണ്ടര വർഷങ്ങൾക്കു ശേഷം ഞങ്ങൾ രണ്ടാളും ഒരു ട്രിപ്പ് പോകാൻ തീരുമാനിച്ചു.

വ്യാഴാഴ്ച വൈകിട്ട്  തന്നെ ഞാൻ പാക്കിങ്ങൊക്കെ തീർത്തു. വെള്ളിയാഴ്ച അഖിലേട്ടൻ നേരത്തെ തന്നെ ഹോസ്പിറ്റലിൽനിന്നു വന്നു. മോന്റെ ബാഗൊക്കെ പാക്ക് ചെയ്തു അവനെ അമ്മയുടെ അടുത്ത് കൊണ്ടാക്കി. വൈകുന്നേരം ഫ്ലൈറ്റ്. രാത്രിയായപ്പോളേക്കും ഞങ്ങൾ തലസ്ഥാന നഗരത്തിലെത്തി. ഹോട്ടലിൽ എത്തി. കോൺഫറൻസ് നടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ തന്നെയാണ് ഞങ്ങൾ താമസിച്ചത്. ബാഗൊക്കെ റൂമിൽ വച്ച് ഞങ്ങൾ ഫുഡ് കഴിക്കാൻ പോയി. ഉടനെ തന്നെ തിരിച്ചെത്തി. അടുത്ത ദിവസം ഉള്ള പ്രേസേന്റ്റേഷന്റെ ടെൻഷനിൽ ആയിരുന്നു അഖിലേട്ടൻ. കുഞ്ഞിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. വീട്ടിലേക്കൊരു വിഡിയോ കൊളൊക്കെ കഴിഞ്ഞിട്ട് ഞങ്ങൾ കിടന്നുറങ്ങി. യാത്രാക്ഷീണം കൊണ്ടും, രാത്രി വിശക്കുമ്പോൾ കരയുന്ന ഒരാളുടെ അഭാവം കൊണ്ടും ഞങ്ങൾ രണ്ടാളും അന്ന് സന്തോഷമായി ഉറങ്ങി.

പിറ്റേന്നു രാവിലെ ഞങ്ങൾ രണ്ടും കോൺഫെറെൻസിനു പോയി. അഖിലേട്ടന്റെ പ്രസന്റേഷൻ നന്നയി തന്നെ പോയി, പുള്ളിക്ക് അതിനു രണ്ടാം സമ്മാനം കിട്ടി. ബാക്കി കോൺഫറൻസ്  പുള്ളി തന്നെ അറ്റൻഡ് ചെയ്തു. ഞാൻ റൂമിൽ പോയി റിലീസ് ചെയ്തു, രണ്ടു സിനിമയൊക്കെ കണ്ടു. വീട്ടിലേക്കു രണ്ടുമൂന്നുതവൻ വീഡിയോ കാൾ ചെയ്തു.
വൈകുന്നേരം അഖിലേട്ടൻ തിരിച്ചു വന്നു കഴിഞ്ഞു ഞങ്ങൾ കുറച്ചു കറങ്ങാനൊക്കെ പോയി.

💬 Comments

View all comments