Chapter Title : ഖദീജയുടെ കുടുംബം 5 [പോക്കർ ഹാജി]
അറിയാത്തതു.'
'ഓരെ ഞാനും കണ്ടിട്ടില്ല.'
'ഇനിപ്പൊ നാട്ടാരൊക്കെ അറിഞ്ഞറിഞ്ഞു വരാന്‍ തുടങ്ങും.പഴെ ആളോള്‍ക്കെല്ലാം ഇക്കാനെ അറിയാം ബാക്കി ഉള്ളോര്‍ക്കു പരിചയപ്പെടുത്തേണ്ടി വരും.'
'അതിനെന്താവന്നോട്ടെ കണ്ടോട്ടെ.'
'ഇന്നലെഇങ്ങളു രണ്ടും പോയ സമയത്തു ഞാന്‍ റസിയാനെ വിളിച്ചിരുന്നു.ഓളോടു കാര്യം ഒക്കെ പറഞ്ഞു.ഓളുക്കു പെരുത്തു സന്തോഷായിഓളു വേറെ ഏതൊ ബുക്കിങ്ങിലു പോയതാ ഇന്നു വരും ങ്ങളെ കാണാന്‍.ഓളുക്ക് ഭയങ്കര പൂതിയാണു ഇങ്ങളെ കാണാന്‍.നെയ്‌ചോറൊക്കെ ഇണ്ടാക്കി കോടുക്കണം ന്നൊക്കെ പറഞ്ഞിട്ടുണ്ടു.'
അപ്പോഴാണു റജീന അങ്ങോട്ടേക്കു വന്നതു
'ഉമ്മ സാധനമൊക്കെ മേടിച്ചു.വാ തുടങ്ങാം'
'എഹ് ഇയ്യിത് എവിടാരുന്നെടി അന്നെ കണ്ടില്ലാല്ലൊ കൊറെ നേരമായിട്ട്.'
'ഉപ്പാ ഞാന്‍ പീടികയില്‍ പോയതാ.'
'അതിക്കാ ഓളെ ഞാന്‍ പീടികയില്‍ പറഞ്ഞു വിട്ടിരുന്നു.ഇന്നുച്ചക്കു നെയ്‌ചോറു ഉണ്ടാക്കാംന്നു കരുതി.'
'എന്തിനാടി ദീജാ അതൊക്കെ സാധാ ചോറും കറീമൊക്കെ പോരെ.രണ്ടീസം കയിഞ്ഞു ഓളെ കല്ല്യാണത്തിനു നല്ല ബിരിയാണി ഇണ്ടാക്കൂല്ലെ.അന്നു പള്ള നെറച്ചു തിന്നൂടെ.'
'ഇങ്ങളു വന്നതല്ലെ അയിന്റെ ഒരു സന്തോഷം അത്രന്നെ..ഇന്നലെ പറ്റീലല്ലൊ പിന്നെ റസിയായും പറഞ്ഞു ഇന്നുതന്നെ ഉണ്ടാക്കിക്കൊ ഓളും ഉച്ചക്കു വരാംന്നു.പിന്നതുമല്ല രണ്ടീസം കയിഞ്ഞാ പിന്നെ കല്ല്യാണത്തിന്റെ തിരക്കാവൂല്ലെ ആളും പേരും കൂടും അപ്പൊ ഇണ്ടാക്കാന്‍ പറ്റൂലല്ലൊ.'
'ന്നാപ്പിന്നെ ഉണ്ടാക്കിക്കൊ ഒക്കെ ഇങ്ങളുടെ ഇഷ്ടം..'
'ഇക്ക വന്ന സന്തോഷത്തിലു ഇണ്ടാക്കാന്നു ഇന്നലെ തന്നെവിചാരിച്ചതാ. ഇന്നും കൂടി പറ്റീലങ്കി അയിന്റെ പുതുമ പോവൂല്ലെ'
'ഇണ്ടാക്കിക്കൊ ന്റെ ദീജാ .പക്ഷെ ഇനിക്കത്ര സന്തോഷം തോന്നൂല'
'അതെന്താ ഇക്ക അങ്ങനെ പറഞ്ഞതു..ഇക്കാക്കു വന്നതു ശരിയായില്ലാന്നു തോന്നണുണ്ടൊ'
'തോന്നണുണ്ടു ദീജാവരേണ്ടിയിരുന്നില്ലാന്നു തോന്നണുണ്ടു.. ഇത്രയും കാലം നിങ്ങളേയൊക്കെ ഒഴിവാക്കി കളഞ്ഞിട്ടു പോയതല്ലെ .ഇടക്കൊന്നു തിരിഞ്ഞു നോക്കാന്‍ പോലും
💬 Comments
View all comments