0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 10 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 24.4K

... അറിഞ്ഞൂടേ..." അവൻ മുഖം അവളിലേക്ക് തിരിച്ചു. അവളുടെ മുല്ലപ്പൂമണമുള്ള മുടിയിഴകളിൽ അവന്റെ മൂക്കുരുമ്മി നിന്നു ...

"ഉം ...."

നിശബ്ദത .....

അവളുടെ ശരീരത്തിനിടയിൽ കുടുങ്ങിയ ഇടം കൈ എടുത്തവൻ അവളുടെ മുടിയിഴകളിൽ തലോടി ...

" പറയുമ്മാ ...."

" ങ്ങനൊക്കെ ഞാൻ നിന്നു തന്നത് ന്നെ വിശ്വാസമില്ലാഞ്ഞിട്ടാ ....?"

അപ്പോൾ അതാണ് കാര്യം ...

വിശ്വാസമെന്നതും ഇതിൽ പ്രധാന ഘടകമാണെന്ന് അവൻ തിരിച്ചറിയുകയായിരുന്നു .

എത്ര കലർപ്പില്ലാത്ത സ്നേഹം വാരിവിതറിയിട്ടും കാര്യമില്ല. , അതിൽ വിശ്വാസത്തിന്റെ ഒരു കണിക പോലുമില്ലെങ്കിൽ ചെയ്തതെല്ലാം ജലരേഖകളായിത്തീരും ...

" ഞാനങ്ങനെയൊന്നും ചിന്തിച്ചില്ലുമ്മാ ...."

" സാരമില്ലടാ ...." അവന്റെ വാക്കുകളിലെ വിഷമം അവൾ മനസ്സിലാക്കിയിരുന്നു ...

" അന്നോട് പറയാത്ത രണ്ട് കാര്യങ്ങളേ ഇപ്പോൾ ഉമ്മായ്ക്കുള്ളൂ ... "

ഷാനു മിണ്ടിയില്ല ...

" ന്റെ താത്തമാരുടെ കാര്യം മാത്രം ... " അവൾ കൂട്ടിച്ചേർത്തു ...

"ഉം ... " അവൻ മൂളി ...

" അത് പറയാത്തത് എന്താണെന്നു വെച്ചാൽ ഒരിക്കൽ വല്ല വഴക്കും ഉണ്ടായാൽ ഇയ്യ് പറയുമെന്ന് കരുതിയാ..."

"ഉം ... "

" അതു പോലെ തന്നെ ...."

"നിക്കെന്ത് രഹസ്യങ്ങളാണുമ്മാ ...." അവളെ പൂർത്തിയാക്കാൻ അനുവദിക്കാതെ, അവൾ പറഞ്ഞു വരുന്നത് മനസ്സിലാക്കി അവൻ പറഞ്ഞു ...

"ഉം ... " അവൾ മൂളി ...

അമ്മയായാലും സഹോദരിയായാലും ഭാര്യയായാലും സ്ത്രീ അവളുടെ പൊതുവായ ഈ ഒരു സ്വഭാവം കാണിക്കാതിരിക്കില്ല. ...

അത് വാരിയെല്ലൂരിയെടുത്ത കാലം മുതൽക്കുള്ള പരമമായ സത്യമാണ്

💬 Comments

View all comments