0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 21.2K

" എനിക്ക് നിന്നെ കാണണം ... "

സ്നേഹാന്ധത അവളെ പിന്തിരിയാൻ അനുവദിച്ചില്ല ...

" ഞാൻ വരില്ല ... "

" നിക്കങ്ങോട്ട് വരാലോ ...?"

മറുപടി വന്നില്ല ...

" കൂട്ടുകാരന്റെ സങ്കടം മാത്രേ ഇയ് കാണൂള്ളൂ ...?"

അതും അവൻ വായിച്ചതായി അവൾ കണ്ടു ...

" വാതിൽ തുറന്നിട്ടിട്ടുണ്ട് ... "

ഷാനുവിന്റെ മെസ്സേജ് അതായിരുന്നു ...

അവളുടെ ഹൃദയം വിറച്ചു തുടങ്ങിയിരുന്നു ....

മോളിയുടെ ദേഹത്തേക്ക് പുതപ്പ് നേരെയാക്കിയിട്ട് , തലയിണ തടസ്സമാക്കിവെച്ച് അവൾ വിറയ്ക്കുന്ന കാലടികളോടെ റൂം കടന്നു ...

അവന്റെ റൂമിന്റെ വാതിൽ തുറന്നു കിടന്നിരുന്നു ..

ബെഡ്ലാംപ് അവന്റെ മുറിയിൽ ഇല്ലായിരുന്നു..

മുറിയിൽ കയറിയ അവൾ ഇരുട്ടുമായി ഇടപഴകാൻ അല്പം സമയമെടുത്തു.

ഭിത്തിയോട് ചേർന്ന് ഷാനുവെന്ന രൂപം കിടക്കുന്നത് അവൾ നേർത്ത വെളിച്ചത്തിൽ കണ്ടു ...

അവൾ പതിയെ കട്ടിലിലേക്കിരുന്നു ...

"ഷാനൂട്ടാ ..." പ്രണയമല്ലാതെ മറ്റൊരു വികാരവും ആ വിളിയിൽ ഉണ്ടായിരുന്നില്ല ...

"ഉം ...."

" ന്നോട് പിണക്കാടാ...?"

അവന്റെയടുത്തേക്ക് ചെല്ലണമെന്നുണ്ടായിരുന്നുവെങ്കിലും അവളും കട്ടിലിന്റെ ഇപ്പുറത്തെ വശത്താണ് കിടന്നത്.

" എന്തിനുമ്മാ ...?"

ഇരുവരും സീലിംഗിൽ നോക്കിയായിരുന്നു സംസാരം ...

"തല്ലിയതിന് .."

" അത് ഞാൻ പറഞ്ഞതല്ലേ ..."

ശരിയാണ്, അതിന്റെ മറുപടി അവൻ പറഞ്ഞതാണ് ... പിന്നെ എന്തിനാണ് താൻ ഇവിടെ വന്നതെന്ന് അവൾക്ക് മനസ്സിലായില്ല ...

അടക്കിപ്പിടിച്ചു വെച്ച ദേഷ്യവും സങ്കടവും നിരാശയും പിണക്കവുമെല്ലാം കേവലം ഇഞ്ചുകളുടെ വ്യത്യാസത്തിലെ അവന്റെ സാമീപ്യം കൊണ്ട് എവിടെയൊളിച്ചു എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു

💬 Comments

View all comments