0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 3 [കബനീനാഥ്]

കാലിൽ നുള്ളി ... വിറയൽ കൊണ്ട് ആദ്യത്തെ തവണ മോളി അതറിഞ്ഞില്ല. രണ്ടാമത്തെ തവണ ജാസ്മിൻ ശക്തിയിൽ നുള്ളി ... ഒരലർച്ചയോടെ മോളി ചാടിയെഴുന്നേറ്റു ....

തിങ്കളാഴ്ച .....

അന്ന് മോളിക്ക് എൽ.കെ.ജി ഉണ്ടായിരുന്നു ... ജാസ്മിൻ രാവിലെ അവളെ കുളിപ്പിച്ചൊരുക്കി ഓട്ടോയിൽ പറഞ്ഞു വിട്ടു. ഷാനുവും നേരത്തെ എഴുന്നേറ്റിരുന്നു. ജാസ്മിൻ ഭ്രാന്തുപിടിച്ച ചിന്തകളുമായി അടുക്കളയിലായിരുന്നു ... ഷാനു ചെടികൾക്കരികിലും ... പത്തുമണിയോടെ ഇരുവരും മാഷിന്റെ വീട് വൃത്തിയാക്കാൻ പോയി.  ആ സമയങ്ങളിലൊന്നും അവനോട് ഒരടുപ്പത്തിനും അവൾ നിന്നില്ല... ഷാനു തമാശകളുമായി  അവളുടെയരികിൽ വന്നപ്പോഴൊക്കെ അവൾ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഉച്ചയോടെ അവർ തിരിച്ചെത്തി. ഭക്ഷണ ശേഷം ഷാനു മിഥുനെ കാണാനെന്നു പറഞ്ഞ് പുറത്തേക്കിറങ്ങി.  ജാസ്മിനാകട്ടെ തലയ്ക്കു ഭ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു ... ആരോടോ വാശി തീർക്കാനെന്ന വണ്ണം അവൾ ജോലികൾ ചെയ്തു തീർത്തു. ഉച്ചയ്ക്ക് ഹാഹിർ വിളിച്ചപ്പോൾ തലവേദനയാണെന്നു പറഞ്ഞു ഒഴിവായി.  ഷാനു വൈകുന്നേരം വരുമ്പോൾ മോളിയെ കൂട്ടിയാണ് വന്നത്. മോളി വന്നതിനു ശേഷമാണ് അന്തരീക്ഷം ഒന്നയഞ്ഞത് ... അന്ന് നേഴ്സറിയിൽ പഠിച്ച പാട്ടിന്റെ രണ്ടു വരി മാത്രം പാടിക്കൊണ്ട് മോളി ഡോറ കണ്ടും ഗെയിം കളിച്ചും ഇരുന്നു ..

സന്ധ്യയായി -- അന്നെന്തോ മഴെ പെയ്തിരുന്നില്ല. ഉമ്മയ്ക്ക് എന്തോ മനസ്സിലായിട്ടുണ്ട് എന്ന തോന്നലിൽ ഷാനു കൂടുതലും ചെടി പരിപാലനത്തിലായിരുന്നു.

ഭക്ഷണം കഴിക്കുമ്പോൾ മോളിയാണ് സംസാരിച്ചു കൊണ്ടിരുന്നത്..  ജോലികളെല്ലാം തീർത്ത് ജാസ്മിൻ മുറിക്കകത്തേക്ക് പോയി. ഷാനു പതിവു പോലെ വാട്സാപ്പിലായിരുന്നു ...  മുൻവശത്തെ വാതിലടച്ച് ലൈറ്റ് ഓഫാക്കിയപ്പോഴാണ് മൊബെലിൽ വാട്സാപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത് ...

ജാസൂമ്മാ .... അവന്  ആശ്ചര്യം തോന്നി ... അവനത് ഓപ്പൺ ചെയ്തു --

" ഇയ്യ് ചെയ്തതെന്താണെന്ന് എനിക്കുമറിയാം, നിനക്കുമറിയാം ... നിനക്കു ഞാൻ ഇത്രയേറെ സ്വാതന്ത്ര്യം തന്നിട്ടും നിന്നിൽ നിന്ന് ഞാനത് പ്രതീക്ഷിച്ചില്ല ഷാനൂ ..... അതുകൊണ്ട് ഇന്നുമുതൽ നീ മറ്റേ മുറിയിൽ കിടന്നാൽ മതി ... ഞാൻ വാതിലടയ്ക്കുന്നു ...."

ഷാനു വായിച്ചു തീർന്നപ്പോഴേക്കും  മുന്നിലെ ഡോറിൽ ടവർ ബോൾട്ട് വീഴുന്ന ശബ്ദം കേട്ടു....

(തുടരും )

💬 Comments

View all comments