0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 4 [കബനീനാഥ്]

തന്റെ തന്നെ മൃതദേഹം കണ്ട് അവളൊന്നു നടുങ്ങി ...

ഷാനു നാടുവിടുമായിരിക്കും ....

ഇക്ക ചങ്കുപൊട്ടി മരിക്കും ...

മോളിയോ ...? പരിഹാസങ്ങളേറ്റുവാങ്ങി അവൾ ജീവിക്കുമോ ? അവളും മരിക്കും ... പെണ്ണിനല്ലേ പെണ്ണിന്റെ മനസ്സറിയൂ ....

ദീനിബോധമുള്ള തറവാട്ടിൽ നിന്ന് അലർച്ചകളും അലമുറകളും ഉയരും ... വാമൊഴികളും വരമൊഴികളും മരിച്ചു മണ്ണടിഞ്ഞാലും അപമാനിച്ചുകൊണ്ടേയിരിക്കും ...

പിടിക്കപ്പെട്ടില്ലേൽ ......???

ബാക്കി ആലോചിക്ക വയ്യാതെ അവൾ  പൊട്ടിക്കരഞ്ഞു തുടങ്ങി ...

* * *  *  *  *

കുറച്ചു കാലങ്ങളായി ഉപയോഗിക്കാതിരുന്ന പഴമയുടെയും പ്രകൃതിയുടെ നനവാൽ നനുത്ത പൂപ്പൽ മണമുള്ള ബെഡ്ഡിലേക്ക് ഷാനു വീണു ... അവന്റെ ചങ്കു പൊടിയുകയായിരുന്നു ... തന്നെ ഉമ്മ ഒന്നടിച്ചിരുന്നുവെങ്കിൽ ഇത്ര വേദന ഉണ്ടാവില്ലായിരുന്നു ... തെറ്റാണ് താൻ ചെയ്തതെന്ന് ഷാനുവിന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു ... അവളുടെ വാക്കുകളല്ല, മറിച്ച് ഇത്രനാളും അനുഭവിച്ചു വന്നിരുന്ന സ്നേഹവും കരുതലും സ്വാതന്ത്ര്യവും ഇനിയങ്ങോട്ടില്ലല്ലോ എന്ന ചിന്തയിലാണ് അവന്റെ ഉള്ളു മുറിഞ്ഞത് ..

ആ ചിരിയില്ല ....

ആ കളിതമാശകളില്ല ....

പരിരംഭണങ്ങളും  ചുംബനങ്ങളും സ്നേഹമസൃണമായ മന്ത്രണങ്ങളുമില്ല ...

ആ ശരീരത്തിന്റെ ചൂടില്ല ...

ആ ശരീരത്തിന്റെ പതുപതുപ്പിൽ ഉരഞ്ഞ് ഇനി ഒരു നാളും കിടക്കാനാകില്ല ....

ഷാനുവിന്റെ പഴയ ജാസൂമ്മ ഇനി ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ ഹൃദയം പിളർന്നവൻ നിലവിളിച്ചു ...

അവന്റെ പ്രകാശം ഇനിയില്ല ...

അവന്റെ ചേതനയും ചോദനയും അവളായിരുന്നു ...

ഒരു നിമിഷം കൊണ്ട് എല്ലാം തകിടം മറിഞ്ഞു ...

ഇന്നലെ രാത്രിയിലെ സംഭവങ്ങൾ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു ...

തലേന്ന്

💬 Comments

View all comments