0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

ഷാനുവും വണ്ടിക്കകത്തേക്ക് കയറി ..

" ഓക്കെയല്ലേ ഷാനൂ ...." മാഷ് കോ-ഡ്രൈവർ സീറ്റിൽ നിന്നും തിരിഞ്ഞു ചോദിച്ചു.

"ഓക്കെ മാഷുപ്പാ ......"

എന്നിട്ടും തൃപ്തി വരാതെ അയ്യപ്പൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി. ചന്ദനക്കുറിയണിഞ്ഞ നെറ്റി ചുളുക്കിക്കൊണ്ട് അയാൾ പോകാം എന്ന് കണ്ണു കൊണ്ട് അവനോട് ചോദിച്ചു. അതേ രീതിയിൽ കണ്ണുകാണിച്ചു കൊണ്ട് ഷാനു ഡോർ വലിച്ചടച്ചു.

ഇന്നോവ ഇളകിത്തുടങ്ങി ... ഷാനു കൈകൾ മുന്നിലെ സീറ്റിൽ പിടിച്ച് ഇരുത്തം നേരെയാക്കി. ജാസ്മിനെ സ്പർശിക്കാതിരിക്കാൻ ഡോറിന്റെ ലോക്ക് ബട്ടൺ താഴേക്ക് പ്രസ്സ് ചെയ്ത് ഇടതു വശം ഡോറിലേക്ക് ബലം കൊടുത്ത് അവനിരുന്നു ... മുന്നിലെ സെന്റർ റിയർ മിററിൽ ഉമ്മയുടെ തട്ടമിട്ട മുഖം പുറത്തെ കാഴ്ചകളിലേക്ക് ഇടയ്ക്ക് പോകുന്നത് അവൻ കണ്ടു.

മോളി മുംതാസുമ്മയുടെ മടിയിലായിരുന്നു , അവൾ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി മുംതാസിനോട് എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു ...

" നമുക്ക് പാലക്കാട് വഴി പോകാം ല്ലേ ?" അയ്യപ്പൻ ചോദിച്ചു.

" അയ്യപ്പന്റെ സൗകര്യം പോലെ .." മാഷങ്ങനെയാണ് പറഞ്ഞത്.

അയ്യപ്പൻ പിന്നീട് ഡ്രൈവിംഗിലേക്ക് ശ്രദ്ധ തിരിച്ചു. വലതു വശത്തെ കാഴ്ചകൾ മറയുമ്പോൾ ജാസ്മിന്റെയും , ഷാനുവിന്റെയും മടിയിലൂടെ നിരങ്ങിക്കൊണ്ട് മോളി ഇടതു വശത്ത് ഷാനുവിനരികിൽ എത്തുമായിരുന്നു ... അത് രണ്ടു മൂന്നു പ്രാവശ്യം തുടർന്നപ്പോൾ ജാസ്മിൻ അവളെ വിലക്കി.

" അടങ്ങിയിരിക്കണുണ്ടോ മോളി ... "

" അവൾ കളിക്കട്ടെ മോളെ ..." മുംതാംസ് പറഞ്ഞു. അതു കൂടി കേട്ടതോടെ മോളി അങ്ങോട്ടുമിങ്ങോട്ടും ചാടിത്തുടങ്ങി. ഏറ്റവും ബുദ്ധിമുട്ട് ജാസ്മിനായിരുന്നു , അവളാണല്ലോ നടുക്കിരുന്നത്... ഇടത്തേക്ക് ചെരിഞ്ഞിരിക്കുന്ന ഷാനു , മോളിയുടെ യാത്രയ്ക്കിടയിൽ തെന്നിമാറുന്ന ടോപ്പിനിടയിലൂടെ ജാസ്മിന്റെ വയറിന്റെ ഒരു ഭാഗം കണ്ടു ... മോളിയുടെ തിരികെ വന്നപ്പോൾ ആ കാഴ്ച മറഞ്ഞു ...

വാഹനത്തിന്റെ വേഗതയും നിയന്ത്രണവും കണ്ടപ്പോൾ അയ്യപ്പേട്ടൻ തന്റെ ജോലിയിൽ ഒരു മാന്ത്രികനാണെന്ന് ഡ്രൈവർ കൂടിയായ ഷാനുവിന് മനസ്സിലായി.

പൊഴുതന വഴി വണ്ടി വൈത്തിരിയിലെത്തിയത് മിനിറ്റുകൾക്കുള്ളിലായിരുന്നു. ലക്കിടി എത്തിയപ്പോൾ വണ്ടി ഒന്നു സ്ളോയായി ...  കരിന്തണ്ടൻ സ്മൃതികുടീരത്തിൽ അയ്യപ്പേട്ടന്റെ രീതിയിൽ അയാളെന്തോ

💬 Comments

View all comments