0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

തുടങ്ങി ... ഇടത്തേക്ക് ഉറക്കം തൂങ്ങി തൂങ്ങി അവൾ ഷാനുവിന്റെ തോളിലേക്ക് ചാരി... ഒന്നു രണ്ടു തവണ അവൾ മുന്നോട്ടാഞ്ഞപ്പോൾ അവൻ വയറിലൂടെ കൈയിട്ട് അവളെ ചേർത്തു പിടിച്ചു ...

ഇനിയൊരിക്കലും തൊടാനാകില്ലെന്നു കരുതിയ വയറിന്റെ പതുപതുപ്പ് അവന്റെ വിരലുകൾ ടോപ്പിനു പുറത്തു കൂടി അറിഞ്ഞു ... പതിയെ പതിയെ വലതു കൈയുടെ പെരുവിരൽ കൊണ്ടവൻ മില്ലീമീറ്റർ കണക്കിൽ ടോപ്പുയർത്തി തുടങ്ങി ... മുണ്ടൂർ എത്താറായ  വയറിൽ തൊട്ടത് ... അത്രമാത്രം ശ്രദ്ധയോടെയും സമയമെടുത്തുമാണ് അവനാ പ്രവർത്തി ചെയ്തിരുന്നത്. മുണ്ടൂർ നിന്ന് പാലക്കാടിന് ഇടത്തേക്ക് തിരിഞ്ഞപ്പോൾ അവളൊന്നു വീഴാൻ പോയി , ആ സമയം അവന്റെ കൈപ്പത്തി അവളുടെ വയറ്റിലമർന്നു.

" വീഴാതെ ജാസൂമ്മാ .... " വയറ്റിൽ പിടിച്ച് അവളെ തന്നിലേക്ക് ചേർത്തുകൊണ്ട് അവൻ പറഞ്ഞു ...

"മോള് ഉറക്കമാണോ ?" മുന്നിൽ നിന്നും മാഷ് തിരിഞ്ഞു നോക്കാതെ ചോദിച്ചു.

" അതേ മാഷൂപ്പാ ... അതിരാവിലെ എഴുന്നേറ്റതാ, ഇന്നലെ രാത്രി ഉറങ്ങിയോന്ന് തന്നെ സംശയമാ..."

മാഷതിന് മറുപടി പറഞ്ഞില്ല .. അവളുടെ അണിവയറിൽ കൈ ചേർത്ത് ചേർന്നിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ താനാണെന്ന് ഷാനുവിന് തോന്നി.

" ഭക്ഷണം കഴിക്കാറായോ മാഷേ ..." അയ്യപ്പനാണ് ചോദിച്ചത് ...

" അയ്യപ്പന്റെ ഇഷ്ടം ... " അതിനു മാഷ് പറഞ്ഞ മറുപടി അതായിരുന്നു ...

" ഇവിടം വിട്ടാൽ പിന്നെ നമ്മുടെ ഭക്ഷണമൊന്നും കിട്ടില്ല .."

" എന്നും നമ്മുടെ ഭക്ഷണമല്ലേ അയ്യപ്പാ കഴിക്കുന്നത്... ഒരു ദിവസം തമിഴരുടെയും കഴിച്ചു നോക്കാം .. അല്ലേ

💬 Comments

View all comments