0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]

പോയി ...

ഇവനെപ്പം വന്നു ...?

"ഇതാ ... മന്തിയാ...." ഇടതു കൈ കൊണ്ട് സ്റ്റൗ ഓഫാക്കി അവൻ വലതു കൈയ്യിലിരുന്ന കവർ അവളുടെ നേരെ നീട്ടി ... അവളതു വാങ്ങിയപ്പോൾ ഷാനു ആ കൈത്തലത്തിലൊന്നുഴിഞ്ഞു ...

ഒരു വിറയൽ അവളിലൂടെ പാഞ്ഞു കയറി .... ഒരു പ്രത്യേക അവസ്ഥയിൽ തന്റെ ശരീരം വിറയ്ക്കുന്നതും പൂക്കുന്നതും അവളറിഞ്ഞു ...

"ജാസൂമ്മാ...." ഷാനു വിളിച്ചു ...

ങ്ങേ ... ഉമ്മയോ ? ആരുടെ ...? താനവന്റെ കാമുകിയല്ലേ ...?

"ജാച്ചൂമ്മാ ...." അടുത്ത നിമിഷം മോളി വിളിച്ചു കൊണ്ട് ഓടി വന്നു ...

അതെ ...! ഇപ്പോഴാണ് ശരിയായത്....

ഉറക്കപ്പിച്ചിലെന്ന പോലെ ജാസ്മിൻ ഭക്ഷണം വിളമ്പി ... ഭക്ഷണം കഴിക്കുമ്പോൾ അവൾ പലതവണ വിക്കി .... ഷാനുവിന്റെ വിരലുകൾ മൂർദ്ധാവിൽ തട്ടിയപ്പോൾ അവളെ വീണ്ടും വിറയ്ക്കാൻ തുടങ്ങി ...

ഭക്ഷണ ശേഷം പാത്രങ്ങൾ കഴുകുമ്പോൾ ഷാഹിർ വിളിച്ചു. കുറച്ചു നേരം ഇക്കയോട് സംസാരിച്ചിരുന്നപ്പോൾ മനസ്സിന് ഒരയവു വന്നു ... ആ സന്തോഷത്തിൽ  പോയി കിടന്നു...

അവൾ എഴുന്നേറ്റു വന്നപ്പോൾ  ആറു മണിയായിരുന്നു ...  ആലസ്യം വിട്ടു മാറാതെ അവൾ ഹാളിലെത്തി. മോളിയേയും ഷാനുവിനെയും കണ്ടില്ല, സിറ്റൗട്ടിലെത്തിയപ്പോൾ മോളി പാവയുമായി ഇരിക്കുന്നതു കണ്ടു.

ഷാനു എവിടെപ്പോയി ...?

" ഇക്കായെവിടെ ....?"

" ഞാംങ്കണ്ടില്ല ... " മുഖമുയർത്താതെ മോളി പറഞ്ഞു ...

ഹാളിലെ വാഷ്ബേസിനിൽ മുഖം കഴുകുമ്പോഴാണ് അടുക്കളയിൽ നിന്ന് ശബ്ദം കേട്ടത് ...

ജാസ്മിൻ പതിയെ ഒന്നെത്തി നോക്കി. സ്ലാബിൽ വെച്ചെന്തോ അരിഞ്ഞു കൂട്ടുകയാണ് ഷാനു .

ആള് പാചകത്തിലാണ് ... അതൊരു പുതുമയുള്ള കാര്യമല്ലെങ്കിലും മാസങ്ങളായി ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ട് ... തനിക്കു വയ്യാതാകുമ്പോഴോ അവൻ ക്ലാസ്സിൽ പോകുന്ന സമയത്ത് താനുണരാൻ വൈകുമ്പോഴോ ഒക്കെയായിരുന്നു സാധാരണ അവന്റെ പാചകം .. തെറ്റുപറയാൻ ഒന്നുമില്ല, ഒരു പഞ്ഞൊമ്പതുകാരനിൽക്കവിഞ്ഞ പാചക വിരുതവനിലുണ്ട് ...

" ചോറേ വെച്ചിട്ടുള്ളൂ ... കറിക്കരിയുകയാ, അതിങ്ങള്  വെച്ചോണം ... " പിൻതിരിഞ്ഞു നോക്കാതെ അവൻ പറഞ്ഞപ്പോൾ അവളൊന്നു ഞെട്ടിപ്പോയി ...

ഇവനിതെങ്ങനെ അറിഞ്ഞു താൻ

💬 Comments

View all comments