Chapter Title : ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]
.. അവളതു തുറന്നു ..
"മോളിക്കു കുറഞ്ഞോ ജാസൂമ്മാ ..."
ഒന്നാലോചിച്ച ശേഷം അവൾ മറുപടി കൊടുത്തു...
"ഉം ... "
അല്പ നേരം കഴിഞ്ഞു അടുത്ത സന്ദേശം വരാൻ ...
" കിടന്നില്ലേ ...? "
" ഉം..." ഓരോ മെസ്സേജ് വരുമ്പോഴും മറുപടി കൊടുക്കുമ്പോഴും അകാരണമായി നെഞ്ചിടിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..
"ജാസൂമ്മാ ..."
"ഉം ... "
" ക്ലാസ്സ് അടുത്തയാഴ്ച തുടങ്ങും ... "
ഷാനുവിന് വട്ടാണോ എന്ന് അവൾക്ക് ഒരു നിമിഷം തോന്നി..
"നിക്ക് ഒരു സമാധാനവുമില്ലുമ്മാ .."
അവളിലെ കർത്തവ്യ ബോധം ഉണർന്നു ... ശിരസ്സ് ചാരി വെച്ച തലയിണ അവൾ നേരെയാക്കി..
"പേടിക്കണ്ടെടാ... ഇയ്യിതും പാസ്സാവും ... "
ടൈപ്പിംഗ് എന്ന് കാണുന്നുണ്ടെങ്കിലും മെസ്സേജ് പ്രതീക്ഷിച്ചു നിന്ന അവൾക്ക് ഒന്നും കാണാനായില്ല ...
" ക്ലാസ്സിൽ പോണം ...ന്നാലും ... "
അവളവന്റെ ബാക്കിക്കായി കുറച്ചു നേരം കാത്തു ...
"നിക്കൊന്നും മറക്കാൻ വയ്യുമ്മാ ...."
ഒരു വിറയൽ ചെറുതായി തന്നിൽ കയറിത്തുടങ്ങുന്നത് അവളറിഞ്ഞു..
" പോയി പഠിക്ക് ... " രണ്ടു മൂന്ന് മിനിറ്റുകൾ കഴിഞ്ഞവൾ ടൈപ്പ് ചെയ്തു വിട്ടു..
"ഉം ...."
" ജാസൂമ്മാ .." അവളുടെ മറുപടി കാണാതെ അവൻ വിളിച്ചു ...
" പറയെടാ ..."
ഷാനു മൗനം ...
" ഞാൻ ഉറങ്ങാൻ പോണ് ... " അവന്റെ മറുപടി കാണാതെ അവൾ പറഞ്ഞു..
"ഉം ... "
" ഇയ്യും ഉറങ്ങാൻ നോക്ക് ... "
" ഉം..."
മനസ്സുകൾ
💬 Comments
View all comments