Chapter Title : ഖൽബിലെ മുല്ലപ്പൂ 9 [കബനീനാഥ്]
ണ്ടോ ....?" അവൻ പെട്ടെന്ന് ചോദിച്ചു .
"ന്തിന്....?"
" അല്ല , ഞാൻ ....." ഷാനു പൂർണ്ണമാക്കും മുൻപേ അവൾ തടഞ്ഞു ...
"മതി.. കിടന്നുറങ്ങാൻ നോക്ക് ...." അവൾ കട്ടിലിലേക്കിറങ്ങി തിരിഞ്ഞു കിടന്നു ...
"ഉമ്മാ ഞാൻ ...." ഷാനു അവളെ അനുനയിപ്പിക്കാനൊരു ശ്രമം നടത്തി ...
"കിടന്നുറങ്ങാൻ നോക്ക് ... " പരുഷമായിരുന്നു അവളുടെ സ്വരം ...
അവൻ പിന്നീടൊന്നും പറയാൻ നിന്നില്ല ...
പിറ്റേന്ന് രാവിലെ മുതൽ ഉമ്മ ഗൗരവത്തിലായത് ഷാനു ശ്രദ്ധിച്ചു. അവളവനെ മൈൻഡ് ചെയ്യാതെ ജോലികൾ ചെയ്തു നടന്നു ...
ജാസൂമ്മയുടെ ചില സമയത്തെ സ്വഭാവം കണ്ടാൽ ദേഷ്യം വരുമെന്ന് അവനോർത്തു. അവനും അവളെ മൈൻഡ് ചെയ്യാൻ പോയില്ല ...
മാഷിനും മുംതാസുമ്മയ്ക്കുമുള്ള ഭക്ഷണം പാകമാക്കി വെച്ച ശേഷം ഉച്ച തിരിഞ്ഞാണ് അവർ വീട്ടിലേക്ക് തിരിച്ചത്. മഴ കുറഞ്ഞിരുന്നില്ല ... കാറിൽ നിശബ്ദതയായിരുന്നു .. മോളിക്കുള്ള പലഹാരങ്ങളും വാങ്ങി അവർ വീട്ടിലെത്തി.
കുറച്ചു നേരം വീട്ടിൽ ചുറ്റിപ്പറ്റി നിന്നെങ്കിലും ഉമ്മ ഗൗരവത്തിൽ തന്നെയാണെന്നു കണ്ട് കോട്ടുമെടുത്തിട്ട് ഷാനു മിഥുന്റെയടുത്തേക്ക് പോയി ..
ഏഴുമണിയായിരുന്നു അവൻ തിരികെ വന്നപ്പോൾ ... മഴ തോർന്നിരുന്നില്ല ... തണുപ്പു കാരണം അവൻ സ്വന്തമായി ചായയുണ്ടാക്കി കുടിച്ചു ..
അടുക്കളയിലെ ശബ്ദം കേട്ട് ഉമ്മ വന്ന് എത്തിനോക്കിയത് അവനറിഞ്ഞു ...
എട്ടുമണി ആകാറയപ്പോഴേക്കും അവനു നന്നായി വിശന്നും തുടങ്ങി. വല്ലതും ഉണ്ടാക്കി കഴിക്കാനുള്ള ക്ഷമയും സമയവുമില്ല ... റൂമിൽ നിന്ന് ഷാനു ഹാളിലേക്ക് വന്നു..
കൊണ്ടു വന്ന ബിസ്ക്കറ്റു മുഴുവൻ വാരി വലിച്ചിട്ട് അതിനു
💬 Comments
View all comments