Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 3 [MVarma]
അമ്മ: അതെന്താ നിനക്ക് ദോശ ഇറങ്ങില്ലേ?
ഞാൻ: അയ്യോ, ചുമ്മാ ചോദിച്ചതാണേ..ദോശയോ പുട്ടോ എന്തായാലും ഇവിടെ പോകും എന്റെ മാതാവേ...?
അമ്മ തിരിഞ്ഞു എന്നെ നോക്കി ഒരു ചിരി പാസ്സാക്കി. ഞാൻ കുളിച്ചിട്ടു വരാം എന്നും പറഞ്ഞു നേരെ എന്റെ മുറിയിലേക്ക് പോയി. കുളിച്ചു ഡ്രെസ്സും മാറി കോളേജിൽ പോകാനായി താഴെ എത്തി. കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ അമ്മയ്ക്ക് ഒരു ഫോൺ വന്നു. ലത മാമിയായിരുന്നു. മാമിയുടെ അച്ഛന് ഹാർട്ട് അറ്റാക്ക് വന്നിട്ട് അടുത്തുള്ളവർ ഹോസ്പിറ്റലിൽ കൊണ്ട് പോയി. പെട്ടെന്ന് എത്താൻ പറഞ്ഞു എന്ന്. ഞാൻ മാമിയെ കൊണ്ടാകാം എന്ന് പറഞ്ഞപ്പോൾ അമ്മ കൂടെ വരുന്നു എന്ന് പറഞ്ഞു.
അമ്മ അച്ഛനോടും ചേച്ചിയോടും കാര്യം പറഞ്ഞിട്ട് നേരെ ഡ്രസ്സ് മാറി വന്നു. ഞാനും അമ്മയും നേരെ മാമിയുടെ വീട്ടിൽ പോയി മാമിയെയും കണ്ണനെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി. പുള്ളി ഐസിയുവിലാണ്. മാമിയുടെ അമ്മയും അയൽപക്കത്തുള്ള മാമിയുടെ വല്യച്ചനും ഐസിയുവിന്റെ മുമ്പിൽ ഞങ്ങളെയും കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ എത്തിയപ്പോൾ മാമിയുടെ വല്യച്ഛൻ നമ്മളോട് കാര്യങ്ങൾ പറഞ്ഞു. severe അറ്റാക്ക് ആണ്. ആൻജിയോപ്ലാസ്റ്റി ചെയ്തു. ഇപ്പോൾ കുഴപ്പമില്ല. സമയത്തിന് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് ആള് രക്ഷപെട്ടു.
കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു കണ്ടു. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല, വേറെ പ്രശ്നം ഒന്നും ഇല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാം എന്നും പറഞ്ഞു. മാമി ഞങ്ങളോട് വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു. പോകുന്ന വഴി കണ്ണനെയും മാമിയുടെ അമ്മയെയും വല്യച്ചനെയും അവരുടെ വീട്ടിൽ ആക്കിയിട്ട് പോകാം എന്ന് ഞങ്ങളും പറഞ്ഞു. അങ്ങനെ
💬 Comments
View all comments