കിനാവ് പോലെ 12 [Fireblade] [Climax]

📝 Ongoing

👁 238600 views ❤ 977 likes 💬 252 comments

പ്രിയപ്പെട്ട എല്ലാവർക്കും എന്റെ നമസ്കാരം......എല്ലാവരും സുഖമായും സന്തോഷത്തോടെയും ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു...ഇന്നു മറ്റു ആമുഖം ഒന്നുമില്ല...അക്ഷരതെറ്റുകൾ പൊറുക്കുക , സന്തോഷത്തോടെ വായിക്കുക....അഭിപ്രായം പറയാൻ മറക്കരുത്....
കിനാവ് പോലെ 12
Kinavu Pole Part 12 | Author : Fireblade | Previous Part

" വൈദേഹി "ഞാൻ ആ പേര് ഒന്നുകൂടി പതിയെ ഉച്ചരിച്ചു....

" സീതാദേവിയുടെ പേരാണല്ലോ....പക്ഷെ രാവണനോടാണ് പ്രണയം എന്നൊരു പ്രശ്നം മാത്രമേ ഉള്ളൂ...."

ഞാൻ കളിയാക്കി തിരിഞ്ഞു നടന്നു, പെണ്ണുങ്ങൾ ചിരിച്ചു ....അപ്പോളേക്കും ആ തെണ്ടി വന്നു പുറകിൽകൂടി എന്റെ കഴുത്ത് പിടിച്ചു....ഞങ്ങൾ സ്റ്റെപ്പിറങ്ങി താഴേക്ക്‌ പോകാൻ തുടങ്ങിയിരുന്നു..

" ആരാടാ മറ്റവനെ രാവണൻ.....?? എന്റെ ഉപ്പും ചോറും തിന്നു എന്നോട് തന്നെ നന്ദിക്കേട്‌ കാണിക്കുന്നോടാ നാടൻ നായെ...."

എന്റെ കഴുത്തിൽ ലോക്ക് ചെയ്തുകൊണ്ട് അവൻ പഴയ സിനിമ ഡയലോഗും പറഞ്ഞു അലറി....ഞാൻ ഒരു വിധത്തിൽ അതിന്റെ ഉള്ളിൽ നിന്നും ഊരിപ്പോന്നു...ഇതൊക്കെ കണ്ടു നിത്യയും അവരുടെ കൂട്ടത്തിൽ ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് കലിയിളകി...

" നീ ഇപ്പൊ നന്നായി ഇളിച്ചോ...ഇവന് ബുദ്ധിക്കുറവുള്ളോണ്ട് പെണ്ണ് കെട്ടിയാൽ ശെരിയാകുമെന്നു കരുതി നിന്നെ കണ്ടുപിടിച്ചതാ.....ഭാവിയിൽ ഇതൊക്കെ നിനക്ക് കിട്ടാനുള്ളതാ ....."

ഞാൻ ശബരിയുടെ കയ്യകലത്തിൽ നിന്നും ഓടിമാറി നിത്യയോട്‌ പറഞ്ഞു....

" ടാ പന

📚 Chapters

1 published

Related Stories

💬 Comments

View all comments