കിനാവ് പോലെ 9 [Fireblade]

📝 Ongoing

👁 205092 views ❤ 1002 likes 💬 195 comments

എല്ലാവർക്കും നമസ്കാരം....സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു....കഴിഞ്ഞ പാർട്ടിനും എനിക്ക് തന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി.....

ഈ പാർട്ടിൽ ചെറിയ കുറച്ചു മാറ്റങ്ങൾ കൂടി വരുത്തിയിട്ടുണ്ട് , ഏതൊരു കഥക്കും ചില അനിവാര്യമായ മാറ്റങ്ങൾ ഉണ്ടാകുമല്ലോ , ഇതുവരെ ഉണ്ടായിരുന്ന ഒഴുക്ക് പോകാതെ തുടരാൻ ശ്രദ്ധിച്ചിട്ടുണ്ട് , ശ്രമിച്ചിട്ടുണ്ട് ......

ഓരോ പാർട്ട് പബ്ലിഷ് ചെയ്യുമ്പോളും ഈ കഥ ആദ്യമായി വായിക്കുന്ന ഒരുപാട് പേർ കമന്റ്‌ ചെയ്യാറുണ്ട് , അതിനോടൊപ്പം ഓരോ ആഴ്ചയും ഈ കഥക്ക് കാത്തിരിക്കുന്ന എന്റെ പ്രിയപ്പെട്ടവരും ഉണ്ട് , എല്ലാവരോടും സ്നേഹം മാത്രം അറിയിച്ചുകൊണ്ട് ഈ പാർട്ടും സമർപ്പിക്കുന്നു ...

കിനാവ് പോലെ 9
Kinavu Pole Part 9 | Author : Fireblade | Previous Part

" കൃപ നാരായണൻ "

ഞാനറിയാതെ എന്റെ ചുണ്ടുകൾ ആ പേര് പതിയെ ഉച്ചരിച്ചു ..എന്റെ അമ്പരപ്പ് മാറി ഒരു പുഞ്ചിരി ചുണ്ടുകളിൽ വിടർന്നു ....കയ്യിലുള്ള കേക്ക് കഷണം ഞാൻ കഴിച്ചു...കൈ കഴുകാൻ എണീറ്റപ്പോൾ അവൾ തടഞ്ഞു ...

" ഒരു പീസ്‌ കൂടി കഴിക്കെടോ... താൻ അച്ഛന്റെ ഭയങ്കര ഫ്രണ്ടല്ലേ ...?? "

അവൾ ചെറുചിരിയോടെ ചോദിച്ചപ്പോൾ ഞാൻ എന്നെ ആക്കിയതാണോ എന്ന് സംശയിച്ചു...എന്നാലും വേണ്ടില്ല ഒന്ന് സംസാരിച്ചു കണ്ടല്ലോ .....ഭാഗ്യവാൻ ഞാൻ..!!

ഇനി ഇവൾ ആരാണെന്നല്ലേ ..?? ഇതാണ് കൃപ നാരായണൻ ....ക്ലാസിലെ വൻ പഠിപ്പി , ആരോടെങ്കിലും കൂടുതൽ കമ്പനി പോയിട്ട

📚 Chapters

1 published

Related Stories

💬 Comments

View all comments