0%

Chapter Title : കിട്ടപുരാണം - സർഗ്ഗം ഒന്ന്‌ [ഋഷി]

Author : ഋഷി Read All Parts 2.7K
ഒള്ളൂ. ദോഷം പറയരുതല്ലോ, നമ്മടെ കിട്ടച്ചാര് എട്ടാം ക്ലാസ്സിലെട്ടുനിലയിൽ പൊട്ടിയേപ്പിന്നെ വീട്ടുകാരുടെ ചില്ലിക്കാശ് ചെലവാക്കിയിട്ടില്ല.  അവിടം വരെയെത്തുന്നതിന് പത്തുപതിനാലു കൊല്ലമെടുക്കേം ചെയ്തു. എന്തുവന്നാലും ഇനി പള്ളിക്കൂടത്തിലേക്കില്ല എന്നൊരൊറ്റപ്പിടിത്തം. അതവൻ വിട്ടില്ല. രണ്ടു നേരം വീട്ടിൽ നിന്നും ഞണ്ണാം, അല്ലാതെ ഒരു ദമ്പിടിക്കാശു കിട്ടത്തില്ലെന്ന് തന്തപ്പടി വിധിയും പ്രസ്താവിച്ചു. അതുപിന്നെ പണ്ടേ കിട്ടനും തന്തയും തമ്മിൽ ശീതസമരമാണ്. തന്തിയാനേതോ സ്വന്തമായി ഒരു ചെറിയ പണി കോൺട്രാക്ട് എടുത്തസമയത്താണ് എവൻ ഭൂജാതനായത്. അതിലല്പം നഷ്ട്ടമുണ്ടായി. അറുപിശുക്കനായ പുള്ളി കുറ്റം പുതിയ സന്തതിയുടെ ഗ്രഹപ്പിഴയാണെന്നങ്ങു നിരൂപിച്ചു. അതോടെ അവനങ്ങേർക്ക് ചതുർത്ഥിയായി. ദോഷം പറയരുതല്ലോ... തന്തേടെ സ്നേഹമില്ലായ്മയുടെ വിടവുനികത്താൻ തള്ള കാര്യമായിട്ടല്ല, തീരെ മെനക്കെട്ടില്ല. നമ്മടെ കർണ്ണൻ സാറിനെപ്പോലെ ഒരുഗ്രൻ കവചവുമായിട്ടാണ് കിട്ടൻ അമ്മയുടെ തടിച്ച തുടകൾക്കു നടുവിൽ നിന്നും വഴുതിയിറങ്ങിയത്. ആ തൊലിക്കട്ടി കാരണം കുത്തു വാക്കുകളും, അവഗണനയും, പിന്നെ വീട്ടുകാരുടെ ഏതുതരം അപമാനവും അവനൊട്ടും ഏശിയില്ല. ഏതോ ഒരത്ഭുതംപോലെ അവന്റെ ചേച്ചിയ്ക്കു മാത്രം അവനോടു തരിമ്പും സ്നേഹമില്ലായിരുന്നെങ്കിലും വെറുപ്പില്ലായിരുന്നു. അവനേതോ താളും തകരയുമൊക്കെപ്പോലെ കിട്ടുന്നതെന്തോ അതുമുള്ളിലാക്കി വളർന്നുവന്നു.
തന്തയുടെ പൊടിപോലും കാണാൻ പറ്റാത്തയിടങ്ങളിൽ കിട്ടൻ തൊഴിൽ തേടി. നാടുവിടാനൊന്നും അവനു വയ്യായിരുന്നു. താമസോം ഭക്ഷണവും വേറെവിടേലും ഫ്രീയായി കിട്ടുമോ? ആദ്യമവനെത്തിയത് ഒരു പെയിന്റിങ്ങ് സംഘത്തിലായിരുന്നു. തുടക്കത്തിൽ മതിലുകൾ വൃത്തിയാക്കി വെള്ളവലിക്കുക, വീടുകളുടെ ഗേറ്റിനും കടകളുടെ ഷട്ടറിനും തുരുമ്പു ചുരണ്ടിയിട്ട് പ്രൈമറടിക്കുക മുതലായ പണികൾ ചെയ്തു. അവന്റെ പ്രധാന സേട്ട്, മേശിരി കയ്യിലിരിപ്പു കാരണം നാട്ടുകാരുടെ അടി വാങ്ങിപ്പിടിച്ചു സ്ഥലം വിട്ടവേളയിൽ കിട്ടൻ താല്ക്കാലികമായി മറ്റു പണികൾ ചെയ്യാൻ തുടങ്ങി. അതായത്

💬 Comments

View all comments