Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 1 [ഒലിവർ]
അതൊരു ഞെട്ടലായിരുന്നു. നാട്ടിലാണേൽ ഇതൊരു വാർത്തേയല്ല. എന്നാൽ ഇന്നാട്ടിൽ… അവന്റെ പ്രായമുള്ള മറ്റു കുട്ടികളുടെ വെർജിനിറ്റിയൊക്കെ ഒരു 15 - 16 വയസ്സിലേ നശിച്ചിട്ടുണ്ടാവും. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുന്നവരാണ് ഇവിടുത്തെ ടീനേജേഴ്സിൽ അധികവും. അപ്പോൾ ഇവൻ വയസ്സു 18 കഴിഞ്ഞിട്ടും പെണ്‍കുട്ടികളോട് ഇതുവരെ സംസാരിച്ചിട്ടുകൂടിയില്ലെന്ന് പറഞ്ഞാൽ…! പൊടുന്നനെ അതിനേക്കാൾ വലിയൊരു ആശങ്ക സെലീനയെ അലട്ടി.
‘ മോനേ.. നിനക്ക് പെമ്പിള്ളേരെ ഇഷ്ടമല്ല്യോടാ?’ തെല്ലൊരു സങ്കോചത്തോടെ അവൾ ഒന്നൂടി തെളിച്ച് ചോദിച്ചു. ‘അ.. അവരെ തന്നെയല്ലേ ഇഷ്ടം?’
അതൂടി കേട്ടപ്പൊ നാണക്കേട് കൊണ്ടവൻ ചൂളിപ്പോയി.
‘ ഓ എന്റെ ആന്റി!!! എനിക്ക് പെമ്പിള്ളേരെ തന്നെയാ ഇഷ്ടം…’
സെലീന ആശ്വാസപൂർവ്വം ഒന്നു ശ്വാസം വിട്ടു.
‘ ഞാൻ… ഇത്രേയുള്ളു… ഞാനിന്നുവരെ ഒരു പെണ്ണിന്റെ കൂടെയും പുറത്തുപോയിട്ടില്ല. റിയലായിട്ട് ഒരു റിലേഷന്‍ എന്റെ ലൈഫിൽ ഇതുവരെയുണ്ടായിട്ടില്ല.’
‘ ജിനു… എടാ എനിക്ക്.. എനിക്കിതൊന്നും അറിയില്ലാരുന്നെടാ!’ തനിക്കുണ്ടായ ഷോക്ക് അവൾ മറച്ചുവെച്ചില്ല. ‘ നീ പക്ഷേ ഇടയ്ക്കൊക്കെ പുറത്തു പോവുന്നുണ്ടാരുന്നെല്ലോടാ. ചോദിച്ചപ്പോഴൊക്കെ ക്ലാസിലെ ഓരോ പെമ്പിള്ളേരുടെ പേരും പറഞ്ഞ് അവരുമായിട്ട് കറങ്ങാൻ പോവുകയാണെന്നല്ലേ പറയാറുള്ളത്?!’
‘ സോറി ആന്റി. ആ പറഞ്ഞതൊക്കെ കള്ളമാരുന്നു. ലൈബ്രറിയിലോട്ടും മാളിലോട്ടുമൊക്കെയാരുന്നു ഞാൻ പോയിരുന്നെ. എന്റെ കാര്യമൊക്കെ അറിഞ്ഞാ ആന്റി വെഷമിക്കുമെന്ന് തോന്നി. അല്ലാതെ തന്നെ ഒരുപാട് വെഷമങ്ങളും പ്രശ്നങ്ങളും ഒക്കെയുള്ള ആളല്ലേ ആന്റി. അക്കൂട്ടത്തിൽ എന്തിനാ ഈയൊന്നുകൂടി.. അതാ ഞാൻ..’
സെലീനയ്ക്ക് കുറ്റബോധം തോന്നി. ഫിലിപ്പച്ചായന്റെ മരണശേഷം താൻ ജിനുവിന്റെ കാര്യമൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. ഒന്നും അന്വേഷിക്കാതെ തന്നെ ആ മനസ്സ് തനിക്കറിയാമെന്ന മിഥ്യാബോധമായിരുന്നു ഇതുവരെ. സ്വന്തം വിരഹദുഃഖം
💬 Comments
View all comments