Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 1 [ഒലിവർ]
നേരത്തെ പറഞ്ഞല്ലോ. അങ്കിളിന്റെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ടുപോയിരുന്നു ആന്റി. പലപ്പോഴും എനിക്ക് വിഷമമായാലോന്ന് കരുതി അവരുടെ സങ്കടങ്ങൾ മനസ്സിൽതന്നെ അടക്കിവയ്ക്കാൻ പാടുപെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ എത്രയൊക്കെ അടക്കിവച്ചാലും ആന്റിയുടെ മനസ്സ് എനിക്കു കണ്ണാടിപോലെ കാണാമായിരുന്നു. ആന്റി സങ്കടപ്പെട്ടിരിക്കുമ്പോഴോ ദേഷ്യപ്പെട്ടിരിക്കുമ്പോഴോ മൂഡോഫ് ആയിട്ടിരിക്കുമ്പോ അവർ പറയാതെ തന്നെ ആ മനസ്സിലെന്താണുള്ളതെന്ന് ഞാൻ വായിച്ചെടുത്തിരുന്നു. അത് എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കുമറിയില്ല. അറിയാം. അത്രമാത്രം.
അങ്കിളിന്റെ വേര്‍പാടിന് ഒരു വര്‍ഷത്തിനുശേഷം 35 വയസ്സ് മാത്രം പ്രായമുള്ള ആന്റിയ്ക്ക് ന്യൂസിലാന്റിലും ആസ്ത്രേലിയയിലും ഒക്കെയുള്ള ഭാര്യ മരിച്ചതും ഡിവോഴ്സ് ആയതുമായ മലയാളികളുടെ ആലോചനകൾ അപ്പാപ്പൻ തന്നെ മുൻകൈയെടുത്ത് കൊണ്ടുവന്നിരുന്നു. ഒരുപക്ഷേ അപ്പാപ്പന്റെ കാലംകൂടി കഴിഞ്ഞാൽ ഞങ്ങൾക്ക് തുണയായി നാട്ടിലും പേരിനൊരു ബന്ധുക്കൾ പോലുമില്ല എന്നോർത്ത് അപ്പാപ്പനും ആകുലപ്പെട്ടിട്ടുണ്ടാവും. ഒടുവില്‍ എന്റെയും അപ്പാപ്പന്റെയും നിർബന്ധത്തിന് വഴങ്ങി ആന്റി പുനർവിവാഹത്തെപ്പറ്റി ആലോചിക്കാമെന്ന് മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. എങ്കിലും ഇനിയൊരു വിവാഹത്തിന് ഒരുങ്ങുംമുമ്പേ വിദേശത്തെ സമ്പ്രദായം പോലെ വരനാകാൻ പോവുന്നയാളെ കാണണമെന്നും സംസാരിക്കണമെന്നും ആന്റിയും അപ്പാപ്പനോട് കൺഡീക്ഷൻ വച്ചു.
അങ്ങനെ പ്രഥമപടിയായി ഒരു ചെറിയ ഡേറ്റിംഗ് പോലെ അവരുമായി ആന്റി റസ്റ്റോറന്റിലും കഫേകളിലുമൊക്കെയായി കൂടിക്കാഴ്ചകൾ നടത്തി. എന്നാൽ നിർഭാഗ്യവശാൽ അവരിലാർക്കും ആന്റിയോട് മാനസികമായി ഒരു ആത്മബന്ധം സൃഷ്ടിക്കുവാനോ വ്യക്തിത്വം കൊണ്ട് അവരെ ആകർഷിക്കാനോ കഴിഞ്ഞില്ല. ഒരു സ്ത്രീയ്ക്കുണ്ടാവുന്ന ആഗ്രഹങ്ങളൊന്നും ആന്റിയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞാൽ കളവാകും. എന്നാൽ കേവലം ശരീരം കൊണ്ടുമാത്രം തന്നെ തൃപ്തിപ്പെടുന്ന പുരുഷനെയായിരുന്നില്ല അവർക്ക് വേണ്ടിയിരുന്നത്. സൗമ്യതയോടെ… കളങ്കമില്ലാത്ത സ്നേഹത്തോടെ.. തന്നിലെ പെണ്ണിനെ മനസ്സിലാക്കുന്ന ഒരാളെയായിരുന്നു അവർക്ക് എന്നും വേണ്ടിയിരുന്നത്. ആന്റിയുടെ അഭിപ്രായത്തിൽ ഡേറ്റിങിനിരുന്ന പലരും അവരെ
💬 Comments
View all comments