Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 2 [ഒലിവർ]
അവളറിഞ്ഞു.
കുന്നിൻപുറത്ത് പുതപ്പ് വിരിച്ചിരുന്നിടത്തേക്ക് തിരികെ നടന്നുകയറുമ്പോൾ അവർ പരസ്പരം മിണ്ടുന്നുണ്ടായിരുന്നില്ല. ജിനുവിന്റെ മനസ്സ് വല്ലാതെ പ്രക്ഷുബ്ധമായിരുന്നു. അത് മനസ്സിലാക്കിയെന്നോണം അവൾ അവന്റെ കൈയിൽ കരം ചേർത്ത് അതിലൊന്ന് മൃദുവായി അമർത്തി അവനെ സമാശ്വസിപ്പിച്ചു.
ജിനുവിന്റെ മനസ്സിനൊരല്പം ആശ്വാസം ലഭിച്ചു.
അവിടെനിന്നും അവരുടെ പുതപ്പും ക്യാമറയും മറ്റു സാമഗ്രികളുമെടുത്ത് തിരിച്ച് റിസോട്ടിലെത്തി. സംഭവബഹുലമായ ആ രാത്രിതന്നെ അവർ അറോഹ വിട്ടു. യാത്രയിലുടനീളം അവരിരുവരും ഒരക്ഷരംപോലും പരസ്പരം ഉരിയാടിയില്ല. എങ്കിലും ആ ആന്റിയുടെയും അനന്തരവന്റേയും മനസ്സുകൾ ഭാവിയെ പറ്റിയുള്ള നിരവധി ചോദ്യങ്ങളാൽ മുഖരിതമായിരുന്നു.
💬 Comments
View all comments