Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 3 [ഒലിവർ]
ഇൻ മൈ ബെഡ്റൂം. ഈഫ് യൂ ആർ ഇൻട്രസ്റ്റ്ഡ്, വീ വിൽ ഹാവ് എ ഫൺ ടൈം.’
( ഞാനെന്റെ കിടപ്പുമുറിയിൽ ഉണ്ടാകും. നിനക്ക് താൽപര്യമുണ്ടെങ്കിൽ നമുക്കവിടെ അടിച്ച് പൊളിക്കാം.)
ആ നിമിഷം ഭൂമി പിളർന്ന് ഇല്ലാതാവുന്നപോലെ സെലീനയ്ക്ക് തോന്നി. ഒരു പെണ്ണിന് വേണ്ട സര്വ്വ മേനിയളവുകളും ശരീരവടിവുകളും തികഞ്ഞൊരു മാദകതിടമ്പാണ് കാതറിൻ. ഒരു സെക്സ് ബോംബ്. ആ ചെറുപട്ടണത്തിലെ ഓരോ പയ്യന്മാരുടേയും ഉറക്കം കെടുത്തുന്നവൾ. പോരാത്തതിന് തന്നേക്കാൾ വളരെയേറെ ചെറുപ്പവും. അവനാ ഓഫർ സ്വീകരിച്ചാൽ… അവനെ തനിക്ക് നഷ്ടമാവുമോ..? മറ്റൊരാളുമായി പങ്കുവച്ചാൽ തന്നിൽനിന്നവന് അകലുമെന്ന ഭയം അവളെ വല്ലാതെ പിടിച്ചുലച്ചു. അവനില്ലാതെ തനിക്ക്… തനിക്ക് ജീവിക്കാൻ പറ്റുമോ? പറ്റില്ല, ഒരിക്കലും പറ്റില്ല.
ഒരർത്ഥത്തിലും ജിനുവിനെ മറ്റൊരു പെണ്ണിന് പൂർണ്ണമനസ്സോടെ വിട്ടുകൊടുക്കാനാവില്ലെന്ന സത്യത്തെ അവൾ ഒരിറ്റ് കണ്ണീരോടെ അംഗീകരിച്ചു. പക്ഷേ തനിക്ക് എന്തുചെയ്യാൻ കഴിയും? യൗവനത്തിന്റെ ഭൂരിഭാഗവും കടന്നുനിൽക്കുന്ന തനിക്ക് അവന്റെ ജീവിതത്തെ… ആവശ്യങ്ങളെ… ഇഷ്ടങ്ങളെ… എങ്ങനെ തന്നിൽമാത്രം തളച്ചിടാൻ കഴിയും? ഇല്ല.. പാടില്ല. അങ്ങനെ ചിന്തിക്കുന്നതേ തെറ്റാണ്. ഉപാധികളില്ലാതെ വേണം താനവനെ സ്നേഹിക്കുവാൻ... നിസ്വാര്ത്ഥമായിട്ടാവണം അവന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ആവശ്യങ്ങളെ നിറവേറ്റാൻ.
ഇല്ല. ഇനി മനസ്സ് ചഞ്ചലപ്പെടില്ല. കണ്ണുകള് തുടച്ച് അവൾ മനസ്സിൽ പ്രതിജ്ഞ ചെയ്തു. പിന്നെ മുകളില് ബാല്ക്കണിയിലേക്ക് നോക്കി. കാതറിൻ പോയിക്കഴിഞ്ഞിരുന്നു. ജിനുവിലേക്ക് കണ്ണെത്തിച്ചപ്പോൾ അവൾ വിറച്ചുപോയി. ബാൽക്കണിയിൽനിന്ന് അവളെതന്നെ നോക്കി പുഞ്ചിരിക്കുന്ന ജിനു!
അവളിൽനിന്നും കണ്ണെടുക്കാതെ അവൻ പോക്കറ്റിൽ കൈയിട്ടു. കൈയെടുത്തപ്പോൾ കാതറിനിട്ട നീല പാക്കറ്റ് ഉണ്ടായിരുന്നു. കോണ്ടത്തിന്റെ പാക്കറ്റ്! അവൾ കാൺകേ അവനത് വലിച്ചെറിഞ്ഞു. ആ പ്രവൃത്തിയ്ക്ക് വല്ലാതെ മനോദൃഢതയായിരുന്നു.
💬 Comments
View all comments