0%

Chapter Title : കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ]

Author : Kambikathakal Read All Parts 334

"""""""""""അമ്മേ......., അമ്മേ....... പേടിയാവുവാ അമ്മേ........."""""""""""

"""""""""""അമ്മേടെ പൊന്നെന്തിനാ പേടിക്കണേ.....?? അമ്മയിവിടടുത്ത് തന്നില്ലേ......??"""""""""""

ആകാശം കീറി മുറിച്ച് വിണ്ണിലേക്കിറങ്ങിയാ മിന്നൽ പിളർപ്പിൽ മുറ്റത്തെ തുളസിത്തറ നാമാവശേഷമായി. അകത്തേക്ക് തെളിഞ്ഞ വെളിച്ചത്തിൽ ആ കുഴികൾക്ക് മീതെ രണ്ട് കൈകൾ പുറത്തേക്കായി വന്നിരുന്നു., ഒരമ്മ കൈയും ഒരു പിഞ്ച് കൈയും.......!!

........... ❤️❤️ ............

30 വർഷങ്ങൾക്ക് മുന്നേ മാധവന്റെ ക്രൂരത നിറഞ്ഞടിയാ അതേ സമയം, അതേ ദിവസം. മറ്റൊരിടം.......!!

പാന്റിന്റെ ബാക്ക് പോക്കെറ്റിനുള്ളിൽ കിടന്ന ഫോൺ ശബ്ദിക്കാൻ തുടങ്ങിയിട്ട് ആറോ എഴോ തവണയായി. എന്നാലവനതൊന്നും അറിഞ്ഞിരുന്നില്ല. പകലന്തിയോളം അലഞ്ഞ് നടന്ന് രാത്രിയിലെപ്പോഴോ വന്ന് കിടന്നത് മാത്രമേ അവനോർമ്മയുള്ളൂ.

""""""""""നാശം......""""""""""

വീണ്ടും വീണ്ടും നിർത്താതെ ഫോൺ അലറി വിളിച്ചപ്പോ, തന്റെ ഉറക്കം നഷ്ടമായ ദേഷ്യമാ മുഖത്ത് എടുത്ത് കണ്ടു.

""""""""""""എന്താടാ നാറി......??"""""""""""

ഫോണെടുത്ത് അവനലറി

""""""""""എടാ മാളുവമ്മ മരിച്ചു.....!!""""""""""

മറുതലക്കലിൽ നിന്നും കേട്ട വാർത്ത അവനെ അക്ഷരംപ്രതി ഞെട്ടിച്ചിരുന്നു. ഉച്ചമയങ്ങുമ്പോ കൂടെ ആ അമ്മ വിളമ്പി തന്ന തലേ ദിവസത്തെ പഴഞ്ചോറാണ് അവൻ കഴിച്ചിരുന്നത്. അനുവാദത്തിന് കാക്കാതെ കണ്ണുകൾ നിറഞ്ഞ് കവിയുമ്പോ അവനോർത്തത് അവളെയാണ് തന്റെ പെണ്ണിനെ., പാർവതി എന്ന തന്റെ പാറൂട്ടിയെ........!!

"""""""""""ഞാ...., ഞാനിറങ്ങുവാ കാശി....."""""""""""

അത്രമാത്രമേ അവന്റെ കണ്ണുനീര് അവനെ പറയാൻ അനുവദിച്ചുള്ളൂ.

ആ അമ്മയുടെ ചിരിയോടെയുള്ള മുഖം മനസ്സിൽ തങ്ങി നിൽക്കുവാണ്. വേദനയോടെ ഇരുട്ട് വീണാ വഴിയിലൂടെ അവന്റെ വണ്ടി നീങ്ങി. പേരിന് വേണ്ടി കണ്ട നാലോ അഞ്ചോ പേരെ അവഗണിച്ച് അവനകത്തേക്ക് കേറി. ഉമ്മറപ്പടിയിൽ കിടക്കുവാണമ്മ, അതേ വേഷം., ഒറ്റ നോട്ടത്തിൽ ഉറങ്ങിക്കിടക്കുവാന്നേ തോന്നു.

അടുത്തായി തന്നെ തന്റെ ഇഷ്ടപ്പെട്ടാ കരടിപ്പാവയേ കളിപ്പിക്കുന്ന തിരക്കിലാണ് അവന്റെ വായാടി. തൊട്ടടുത്തായി തന്നെ സഹോദര തുല്യനായി അവന്റെ കളിക്കൂട്ടുകാരൻ കാശിയും.

""""""""""എപ്പഴാടാ......??""""""""""

നിറക്കണ്ണുകളോടെ അവൻ തിരക്കുമ്പോ അതുവരെയും എങ്ങനൊക്കെയോ ഒതുക്കിപ്പിടിച്ചിരുന്ന ആ കളിക്കൂട്ടുകാരനും പരിസരം പോലും മറന്ന് പൊട്ടി കരഞ്ഞിരുന്നു.

"""""""""""അറിയില്ലാ ടാ. പാറൂട്ടി വാതിലിൽ തട്ടി വിളിക്കുമ്പഴാ ഞാനിങ്ങോട്ട് ഇറങ്ങിയേ. നോക്കുമ്പോ കണ്ടത് ചിരിയോടെ കിടക്കണ അമ്മയെയാ.......!!""""""""""

അവന്റെ മറുപടി കേട്ട് കരയാനല്ലാതെ വേറൊന്നും ചെയ്യാനില്ലായിരുന്നവന്.

"""""""""""ഏട്ടാ......"""""""""""

എല്ലാം മറന്ന് തന്റെതായ ലോകത്തായിരുന്ന അവൾ എപ്പോഴോ തന്റെ പ്രിയതമനെ കണ്ടിരുന്നു. നിറപുഞ്ചിരിയോടെ അവൾ അവനരികിലായി ഇരുന്നു.

"""""""""""അമ്മ ഉറങ്ങുവാ, ഉറങ്ങുവാ അമ്മ വിളിക്കണ്ട അമ്മേ......""""""""""""

എന്നലാ പൊട്ടിപ്പെണ്ണിന് അറിയില്ലല്ലോ തന്റെ അമ്മ ഉണരാത്ത, എന്നെന്നേക്കുമായുള്ള ഉറക്കത്തിലാണെന്ന്. എന്നാൽ അവനത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല.

💬 Comments

View all comments