Chapter Title : ക്ളിഷേ ആന്റിമാർ [സണ്ണി]
ഒഴുക്കൻ
യാത്ര തന്നെയായിരുന്നു മിനിയാന്റിക്ക്..
വീടുകളിലെ കൊച്ചമ്മമാരെ കയ്യിലെടുക്കാൻ മിനിയാന്റി എല്ലാ വിദ്യകളും പഠിച്ചു.. പാചകം തുണിയലക്ക് അടിച്ചു വാരൽ തുടങ്ങിയ
പരമ്പരാഗത ജോലി തുടങ്ങി പൊടിക്കുഞ്ഞ്പരിപാലനം, പറമ്പിലെ കറുമുറ് സ്പെഷ്യൽ ജോലികൾ വരെ മിനിയാന്റി ഓടി നടന്ന്ചെയ്യും.. ഏറ്റവും പ്രധാനം അത് തന്നെയാണ്
ആത്മാർത്ഥത!!
പണികളുടെ ഒഴുക്കിന് വേണ്ടി പതിവ് അയൽക്കൂട്ടപരദൂഷണം പോലെ താളത്തിൽ പറയുന്ന മിനിയാന്റി പക്ഷെ പണിയെടുക്കാൻ ഒരു മടിയുമങ്ങനെ
കാണിച്ചിരുന്നില്ല..... പക്ഷെ ഒരു പ്രധാന
കാര്യം എന്താന്ന് വെച്ചാൽ ആപ്പകൂപ്പ
കൂലിപ്പണി തൊഴിലുറപ്പ് തുടങ്ങി ദിവസ
വേതന പണികൾക്കൊന്നും ആന്റിയെ
കിട്ടില്ല, അത് പണിയെടുക്കാൻ മടിച്ചിട്ട് ഒന്നുമല്ല.. ‘നമ്മളങ്ങനെ പണിക്ക് പോവണത് നാട്ടുകാരറിഞ്ഞാൽ കുറച്ചിലല്ലേ' എന്നാണ് അഭിമാനി ഭർത്താവിനെപ്പോലെ ആന്റിയും പറയുക!, മിക്ക വീടുകളിലും മിനിമം രണ്ട് മൂന്ന് മാസമെങ്കിലും താമസിക്കാൻ പാകത്തിനുള്ള അവസരങ്ങളിലേ ആന്റി പോവുകയുള്ളു...
ഡെയിലി കൂലിപ്പണിക്കാരി എന്ന ലേബൽ ഒഴിവാക്കാനാണെന്ന് ന്യായമായും എല്ലാവരും കരുതും.. പലപ്പോഴും ബന്ധുക്കളുടെ വീടുകളിലായത് കൊണ്ട് വിശേഷങ്ങൾ പ്രമാണിച്ചുള്ള സന്ദർശനമാണെന്ന്
ആളുകൾ കരുതുകയും ചെയ്യുമല്ലോ!
പക്ഷെ സത്യം എന്തെന്ന് വെച്ചാൽ
അടുപ്പിച്ച് രണ്ട് മൂന്ന് മാസം നിന്ന് കഴിയുമ്പോൾ അഭിമാനികളായ വീട്ടുകാർ ഒരു നല്ല തുക തന്നെ മിനിയാന്റിക്ക് കൈമാറും എന്നതാണ് വസ്തുത! മാത്രമല്ല, അമേരിക്ക
യൂറോപ്പ് ഓസ്ട്രേലിയ ഗൾഫ് തുടങ്ങി
ഓരോരുത്തരുടെ വരവുംഗതിയും അനുസരിച്ച് പല പല സമ്മാനങ്ങളും കിട്ടും! പതിവ് മാല വാച്ച് തുണികൾ തുടങ്ങി എടുത്താൽ പൊങ്ങാത്ത അലമാരകൾ വരെ മിനിയാന്റി ഇങ്ങനെ വീട്ടിലെത്തിച്ചുണ്ട്..! പണിയടുക്കുമ്പോൾ കുറച്ച് പരദൂഷണവും,സീരിയല് കാണലും ഒക്കെ ഉണ്ടെന്നല്ലാതെ ആന്റി ആരെയും വെറുപ്പിക്കില്ല എന്നതാണ്
💬 Comments
View all comments