Chapter Title : കോബ്രാ ഹില്‍സിലെ നിധി 3 [smitha]
പിക് ആക്സ് കൊണ്ട് നിലം കുഴിക്കുന്നു." "റിയലി?" ദിവ്യ പെട്ടെന്ന്‍ ചോദിച്ചു. "ങ്ങ്ഹാ," "മറ്റവനോ?" രാജു തിരക്കി. "അയാള്‍ നിലത്ത് ഇരിക്കുന്നു. ചുറ്റുപാടും നോക്കുന്നു. കൈയില്‍ ഗണ്‍ ഉണ്ട്. ഹണ്ടിംഗ് ഗണ്‍ അല്ല. ഹൈലി സോഫിസ്റ്റിക്കേറ്റഡ് ആയ ഗണ്‍. പിന്നെ അയാള്‍ കൈയില്‍ എന്തോ വിടര്‍ത്തിപ്പിടിചിരിക്കുന്നു." "ലത്തീഫ് ദാദാ, അതാ മാപ്പ് ആയിരിക്കും," ആബിദ് അഭിപ്രായപ്പെട്ടു. "നീ അവരെ ഇതിനു മുമ്പ് ഒരിടത്തും കണ്ടിട്ടില്ലേ?" ഫെലിക്സ് ചോദിച്ചു. "ഹ! അതെങ്ങനെയാ? ഞാനാദ്യം പറഞ്ഞില്ലേ, അവമ്മാര് കറുത്ത തുണികൊണ്ട് മൊഖം മറച്ചിരുന്നൂന്ന്‍?" "അപ്പിയറന്‍സെങ്ങനെ?" റോസ്‌ലിന്‍ ചോദിച്ചു. 'രണ്ടാള്‍ക്കും നല്ല ഉയരമുണ്ട്. നെലത്തിരുന്നയാള്‍ക്ക് നല്ല തടിയും." കൂട്ടുകാര്‍ക്കിടയില്‍ ആഴമുള്ള ഒരു മൌനം വീണു. ലത്തീഫ് ദൂരെ മലനിരകളിലേക്ക് നോക്കി. അപരാഹ്നത്തിന്‍റെ തീവ്ര നിശബ്ദതയിലാണ് കോബ്രാഹില്‍സ്. "അവര്‍ക്ക് എന്തോ സംശയം തോന്നിയതുപോലെ തോന്നി," മനോജ് തുടര്‍ന്നു. "പെട്ടെന്ന്‍ തന്നെ അവര്‍ പണി നിര്‍ത്തി. മുമ്പില്‍ കൊറേ പാറക്കൂട്ടങ്ങള്‍ ഉണ്ടാരുന്നു. അതിനിടെക്കൊടെ അവര് നടന്ന്‍ മറഞ്ഞു. വടക്കോട്ട്. അവര്‍ക്ക് മാത്രം അറിയാവുന്ന ഒരു മാര്‍ഗ്ഗത്തിക്കൊടെ. മറ്റു വഴിയൊന്നും ഇല്ലാത്ത കൊണ്ട് ഞാന്‍ തിരിച്ച് പോന്നു." സംഘാംഗങ്ങള്‍ ആകാംക്ഷയോടെ ലതീഫിനെ നോക്കി. അവന്‍റെ കണ്ണുകള്‍ ഇപ്പോഴും കോബ്രാഹില്‍സിലാണ്. "കഴിഞ്ഞ വര്‍ഷമാണ് നമ്മള്‍ ഒരു ഉത്തരേന്ത്യക്കാരന്‍റെ കാലുകള്‍ തല്ലിയൊടിച്ചത്," ലത്തീഫിന്‍റെ ദൃഡതയുള്ള സ്വരം ഉയര്‍ന്നു. "ഒരു ബീഹാറി. പത്രപ്രവര്‍ത്തകന്‍റെ വെഷം കെട്ടി അവന്‍ കൊറേ നാള്‍ ഇവിടെ താമസിച്ചു. നമ്മള്‍ അവനെ നിരീക്ഷിച്ചു. അവന്‍റെ ഓരോ നീക്കവും പിന്തുടര്‍ന്നു. പിന്നീട് ഒരു രാത്രിയില്‍ കാടിനുള്ളില്‍ വെച്ച് നമ്മള്‍ അവനെ പിടിച്ചു. കരഞ്ഞ് കാല് പിടിച്ചത്കൊണ്ട് നാം
💬 Comments
View all comments