0%

Chapter Title : കോബ്രാഹില്‍സിലെ നിധി 18 [Smitha]

Author : സ്മിത Read All Parts 142

തമ്പുരാട്ടിക്ക് മനസ്സിലാവുന്നുണ്ടോ?" "ഉവ്വ്," മുഖമുയര്‍ത്തി അവര്‍ പറഞ്ഞു. ഒരു നിമിഷത്തെ നിശബ്ദത അവര്‍ക്കിടയില്‍ നിറഞ്ഞു. "എനിക്കാ കുട്ടിയോട് ദേഷ്യമോ വെറുപ്പോ ഒന്നുമില്ല. ഒരു വൈദികന്‍ അങ്ങനെയായിരിക്കാന്‍ പാടില്ല. പക്ഷെ ആ കുട്ടി എന്നെക്കുറിച്ച് സങ്കല്‍പ്പിക്കുന്നത് പോലെയായിത്തീരാന്‍ എനിക്ക് കഴിയില്ല. ഞാന്‍ മനസ്സിലകിയിടത്തോളം കുമാരി പെട്ടെന്ന്‍ പിന്തിരിയുമെന്നും തോന്നുന്നില്ല," ഗായത്രി ദേവിയില്‍ നിന്നും ഒരു ദീര്‍ഘ നിശ്വാസം അയാള്‍ കേട്ടു. "തമ്പുരാട്ടി ദിവ്യക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കികൊടുക്കണം. ഉപദേശിക്കണം. തിരുത്തണം," "ഉവ്വ്," വീണ്ടും അല്‍പ്പ നിമിഷങ്ങളുടെ നിശബ്ദത കടന്നുവന്നു. "...എങ്കില്‍ ഞാന്‍," തൊഴു കൈകളോടെ ഗായത്രി ദേവി എഴുന്നേറ്റു. രാഹുലും. വാതില്‍ക്കലോളം നടന്നിട്ട് അവര്‍ തിരിഞ്ഞു നിന്നു. അവര്‍ രാഹുലിന്‍റെ കണ്ണുകളിലേക്ക് നോക്കി. "ദിവ്യയെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാം," അവര്‍ രാഹുലിനോട് പറഞ്ഞു. "ഉപദേശിക്കാം. തിരുത്താന്‍ പ്രേരിപ്പിക്കാം. എന്നെയും അവളുടെ അച്ഛനേയും അവള്‍ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ട് ഇപ്പോള്‍ അതിനേക്കാള്‍ അങ്ങനെ സ്നേഹിക്കുന്ന അവള്‍ ചിലപ്പോള്‍ ആ സ്വപ്നം ഉപേക്ഷിച്ചേക്കാം.." അവരുടെ സ്വരത്തില്‍ നനവൂറുന്നത് അയാള്‍ അറിഞ്ഞു. "പക്ഷെ..." ഗായത്രി ദേവി രാഹുലിന്‍റെ കണ്ണുകളിലേക്ക് നോക്കി. "...പക്ഷെ അങ്ങ് പറയണം.ഇനിയേത്‌ ജന്മത്താണ്, ഈ ജന്മങ്ങളത്രയും എന്‍റെ കുട്ടി സഹിച്ച വേദനയ്ക്കും വിരഹത്തിനും കണ്ണുനീരിനും ഒരു മോചനം?" ആ കഥം കഥയുടെ സങ്കീര്‍ണ്ണതയ്ക്ക് മുമ്പില്‍ ഉത്തരമില്ലാത്തവനായി രാഹുല്‍ നിന്നു.

അന്ന്‍ രാഹുല്‍ ലീവില്‍ ആയിരുന്നു. കോളെജിന്‍റെ പരിസരത്ത് പകല്‍ സമയം ആരും അയാളെ കണ്ടില്ല. നദീ തീരത്തെ പ്രശാന്തതയില്‍ അസ്വാസ്ഥ്യമിറക്കിവെക്കാന്‍ അയാള്‍ ആഗ്രഹിച്ചു. നദീ തീരങ്ങള്‍ക്കും പര്‍വ്വത ശ്രുംഗങ്ങള്‍ക്കും ആരണ്യ ഗഹനതയ്ക്കും മാത്രമേ ആ ഒരു ഔഷധഗുണമുള്ളൂ. മനസ്സിന്‍റെ ഭാരങ്ങളെ നിര്‍മ്മൂലനം ചെയ്യുന്ന ഗുണം. ഗായത്രി ദേവിയുടെ ചോദ്യം രാഹുലിനെ കുഴക്കി. മുന്‍ നിശ്ചയിക്കപ്പെട്ട ഒരു പദ്ധതിപ്രകാരം എല്ലാവരും അഭിനയിക്കുകയാണെന്നു അയാള്‍ക്ക് തോന്നി. ഇനി ഗുരുജിയും അപ്രകാരം തന്നെ ചിന്തിക്കുന്നുണ്ടാവുമോ? അദ്ദേഹം സമീപത്തുണ്ടായിരുന്നെങ്കില്‍ എന്ന്‍ രാഹുല്‍ ആഗ്രഹിച്ചു. ഇന്‍ഡോറില്‍ ഒരു പ്രഭാഷണ പരമ്പരക്ക് പോയിരിക്കയാണ്‌ അദ്ദേഹം. തിരിച്ചു വരാന്‍ നാലഞ്ചു ദിവസങ്ങള്‍ കൂടി കഴിയുമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചത്. നദീ തീരത്ത് കൂടി ചിന്തവിഷ്ടനായി അയാള്‍ നടന്നു. തിരിച്ചു പോവുക തന്നെ. അയാള്‍ തീര്‍ച്ചപ്പെടുത്തി. ശാന്തിപുരത്തെ തന്‍റെ നാളുകള്‍ അവസാനിച്ചിരിക്കുന്നു. അല്ലെങ്കിലും അനികേതനാണ് താന്‍. അനികേത്‌. നികേതങ്ങളില്ലാത്തവന്‍. വീടില്ലാത്തവന്‍. അല്ലെങ്കില്‍ ലോകത്തെ മുഴുവന്‍ വീടായി സ്വീകരിക്കേണ്ടവാന്‍. മടങ്ങുക - നര്‍മ്മദയുടെ, ഗോദാവരിയുടെ തീരങ്ങളിലേക്ക്- ഹരിദ്വാറിലെ, കേദാര്‍ നാഥിലേ തെരുവുകളിലേക്ക് - മൂകാംബികയിലേയും

💬 Comments

View all comments