0%

Chapter Title : കോബ്രാഹില്‍സിലെ നിധി 18 [Smitha]

Author : സ്മിത Read All Parts 326

ഉറവിനടുത്ത് എത്തിയിരിക്കുന്നു. കാര്‍ നിര്‍ത്തിയിട്ടിരുന്ന കാട്ടുപാതയോരത്ത് നിന്നും ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ ഉയരത്തിലായിരുന്നു ദിവ്യ. അവള്‍ ഉത്സാഹത്തോടെ വെള്ളമൊഴുകുന്നത് കേള്‍ക്കുന്നയിടത്തേക്ക് നടന്നു കയറി. ഒരു വേള അവള്‍ സ്തബ്ധയായി നിന്നു. ടോര്‍ച്ചിന്‍റെ പ്രകാശരേഖയുടെ അങ്ങേയറ്റത്ത്‌ മരങ്ങള്‍ക്കിടയില്‍ ഒരു കൂറ്റന്‍ കാട്ടാട് നില്‍ക്കുന്നു. പെട്ടെന്ന്‍ അത് ഓടിമാറിപ്പോയി. അവള്‍ നിന്നിരുന്ന കാടിന്‍റെ ആ ഭാഗം നിറയെ ഒരേ തരത്തിലുള മരങ്ങലായിരുന്നു. വള്ളിപ്പടര്‍പ്പുകളും. നടന്ന്‍ കയറിക്കഴിയുമ്പോള്‍ പെട്ടെന്ന്‍ തോന്നും വഴിതെറ്റി മുമ്പ് വന്നിടത്ത് തന്നെ തിരിച്ചെത്തിയെന്ന്‍. "ഈശ്വരാ...പെട്ടെന്ന്‍ തന്നെ ആ ഉറവിനടുത്ത് എത്തിക്കണേ..." അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. നഷ്ടപ്പെടുന്ന ഓരോ സെക്കണ്ടും സാറിന്‍റെ നില വഴളാക്കും. അദ്ധേഹത്തിന്റെ പ്രാണന്‍ ആ ഉറവിനടുത്തുള്ള ഔഷധ സസ്യങ്ങളിലാണ്. പെട്ടെന്ന്‍ അവളുടെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചു. മുമ്പിലെ ടോര്‍ച്ച് വെളിച്ചത്തില്‍ അവള്‍ ആ ഉറവ് കണ്ടു. "താങ്ക് ഗോഡ്!!" അവള്‍ അത്യാഹ്ലാദത്തോടെ ഉരുവിട്ടു. അധികം തിരയാതെ തന്നെ അവള്‍ ആ ഉറവിനരികില്‍ വളര്‍ന്ന്‍ നില്‍ക്കുന്ന ചെടികളുടെ ഇലകള്‍ പറിക്കാന്‍ തുടങ്ങി. ചിലവയുടെ വേരുകളും. "ഇനി ദേവപുഷ്പം വേണം," അവള്‍ സ്വയം പറഞ്ഞു. ദേവപുഷ്പ്പം തിരയുന്നതിന് വേണ്ടി അവള്‍ ഉറവിനപ്പുറത്തേക്ക് പോയി. നിലാവ് അരിച്ചെത്തുന്ന കാട്ടിനുള്ളില്‍ കാറ്റിരമ്പാന്‍ തുടങ്ങി. ചുറ്റും വളര്‍ന്ന്‍ നില്‍ക്കുന്ന വള്ളിപ്പടര്‍പ്പുകളും പടുകൂറ്റന്‍ മരങ്ങളുടെ ശിഖരങ്ങളും കാറ്റിലുലയാന്‍ തുടങ്ങി. കാറ്റിന്‍റെ ഇരമ്പല്‍ വര്‍ദ്ധിച്ചു വന്നു. ദിവ്യ ആകാംക്ഷയോടെ മുമ്പോട്ട്‌ നീങ്ങി. ഈശ്വരാ, സമയം ഒരുപാടാവുന്നു. സാറിന്‍റെ കാല്‍പ്പാദത്തില്‍ ആഴത്തില്‍ മുറിവുണ്ട്. ഇനിയും നഷ്ടപ്പെടുത്താന്‍ സമയമില്ല. പക്ഷെ ദേവപുഷ്പ്പമെവിടെ? കൊടും കാടിനുള്ളില്‍, കട്ട പിടിച്ച വിജനതയില്‍, നിലാവ് നിറഞ്ഞ രാത്രിയുടെ ഏകാന്തതയില്‍, വര്‍ദ്ധിച്ചുവരുന്ന ആകാംക്ഷയോടെ

💬 Comments

View all comments