← Back to കോബ്രാഹില്‍സിലെ നിധി 25 [Smitha]

Comments

കോബ്രാഹില്‍സിലെ നിധി 25 [Smitha] · approved reader discussion

Thoolika • 13-12-2018 12:06

സ്മിതേച്ചി.... ????
ഞാൻ ആദ്യം ഇട്ട  comment എവിടെയോ പൊയി. ഇതും വരുമോ എന്നറിയില്ല ..
ചേച്ചി ഇങ്ങനെ tension ആക്കല്ലേ...
അടുത്ത ഭാഗം ഉടനെ ഉണ്ടകും എന്ന് പ്രതീക്ഷിച്ചോട്ടെ...

ഫഹദ് സലാം • 12-12-2018 18:47

കോബ്രഹിൽസിൽ ഇനിയൊരു നിധിയുടെ ആവിശ്യം ഉണ്ടോ.. അതിനേക്കാളും വലിയൊരു നിധിയെ നിങ്ങൾ കാണിച്ചു തന്നു.. ദൈവം പലരൂപങ്ങളിലും വരുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. രാഹുൽ സാർ ആ നിധിയെ തന്റെ മനസ്സ് കൊണ്ട് കാണിച്ചു തന്നപ്പോൾ.. ജയകൃഷ്ണൻ കണ്ടത്  ദൈവത്തെയാണ്.. തന്റെ ജീവൻ തിരിച്ചു തന്ന ദൈവത്തെ.. ജയകൃഷ്ണന് ഇനിയൊരു നിധിയും കാണണ്ട ആവിശ്യം ഇല്ല.. കാരണം അവൻ കണ്ടത് ദൈവത്തെയാണ്.. അതിനേക്കാളും വലിയ നിധിയില്ല.. കോബ്രാഹിൽസിലെ ഏതൊരു നിധിയേക്കാളും അമൂല്യവും പ്രഭയും ജയകൃഷ്ണൻ കണ്ട ദൈവത്തിനുണ്ട്.. അവൾ.. അവൾ തന്നെ.. "രോഗശാന്തി സ്പർശമുള്ള രാജകുമാരി" തന്റെ ശത്രുവിനെ പോലും മറ്റെല്ലാം മറന്നു രക്ഷിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ.. അതാണ്‌ ലോകത്തിലെ ഏറ്റവും വലിയ നിധി.. ഈ പ്രപഞ്ചത്തെക്കാൾ ഏറ്റവും വലിയ നിധി... ജയകൃഷ്ണന് മുന്നേ സിദ്ധാർത്ഥൻ കാണിച്ചു തന്ന നിധി.. റോസ്‌ലിൻ കാണിച്ചു തന്ന നിധി..ലത്തീഫും മറ്റുള്ളവരും കാണിച്ചു തന്ന നിധി.. "നല്ലൊരു മനസ്സ്" അതാണ്‌ നിധി.. എല്ലാവരുടെയും ഉള്ളിൽ ഉള്ള നിധി.. അതാണ്‌ ഒരാൾക്ക്‌ കൊടുക്കാവുന്ന ഏറ്റവും നല്ല നിധി.. അത് സ്നേഹത്താൽ നൽകപ്പെടുന്നു.. അതാണ്‌ അമൂല്യമായ നിധി.. അവളുടെ വലിയ മനസ്സാണ് നിധി.. അവളുടെ സ്നേഹമാണ് നിധി.. അവളുടെ ശുശ്രൂഷയാണ് നിധി.. അവളുടെ പ്രാർത്ഥനയാണ് നിധി.. അവളുടെ ശാന്തി സ്പർശമുള്ള വിരലുകളാണ് നിധി.. അവളാണ് നിധി.. കോബ്രാഹിൽസിലെ നിധി

കൂട്ടുകാരൻ • 12-12-2018 01:49

നല്ല കഥയാണു ചേച്ചീ...
എല്ലാ ഭാഗവും വായിക്കാറുണ്ട്.....
എല്ലാരുടേം കമന്റുകളും......
വില്ലനേക്കുറിച്ചു പല predictions കണ്ടു....
ചേച്ചി വില്ലൻ ആരാന്നു പറയുകയും ചെയ്തു...
ഞാനും ഒരു വില്ലനെ predict ചെയ്തോട്ടെ..
ഇതുവരെ ആരും പറയാത്തൊരു വില്ലൻ...
ചിലപ്പോ ആന മണ്ടത്തരാവും...
എന്നാലും വേണ്ടില്ല പറയുവാ...

ദിവ്യക്കു നേരെ കാട്ടിൽ വച്ചുള്ള ആക്രമണത്തേക്കുറിച്ചു പറയുന്ന ഭാഗം മുതലാണ് ഇങ്ങനൊരു സംശയം തോന്നി തുടങ്ങിയത്....
ചേച്ചി വില്ലനെ അവതരിപ്പിച്ചപ്പോൾ എന്റെ സംശയം കുറച്ചൂടെ ശക്തമായി...
അതിനു പ്രധാന കാരണം ചേച്ചിയുടെ അവതരണ ശൈലി തന്നെയാണ്...
എല്ലായിടത്തും suspenseകൾ കൊണ്ടു നിറച്ച ചേച്ചിയെ പോലൊരു കഥാകാരി തന്റെ വില്ലനെ ഇത്ര പെട്ടെന്നു അവതരിപ്പിക്കില്ല എന്നുള്ള വിശ്വാസവും....

ഇപ്പോഴും എന്റെ വില്ലൻ ആരാന്നു പറഞ്ഞിട്ടില്ല....

ഇനി പറയാം...

മുൻ ജന്മത്തിലും ഈ ജന്മത്തിലും ഒരാൾ തന്നെയാണ് ദിവ്യയുടെ ജീവിതത്തിലെ വില്ലൻ...

അതായത്,

മുൻ ജന്മത്തിൽ ദിവ്യയുടെ മരണത്തിനു കാരണക്കാരനായ വ്യക്തിയാണ് ഈ ജന്മത്തിലും ദിവ്യയെ കൊല്ലാൻ ശ്രമിക്കുന്നത്....
പക്ഷേ അദ്ദേഹത്തിന്റേത് പുനർ ജന്മമാണോ എന്നു മാത്രം വ്യക്തമല്ല.....

ഇപ്പോ ചേച്ചിക്ക് മനസ്സിലായി കാണുമല്ലോ ആരാണു എന്റെ മനസ്സിലുള്ള വില്ലനെന്ന്........

Babu & Raji • 11-12-2018 10:25

അതൊക്കെ ഞാൻ കണ്ടു രാജിയുടെ 5 പാർട്ട് വരെ വായിച്ചു ബാക്കി വന്നില്ല അതാണ് ചോദിച്ചേ നിർത്തിയോ എന്ന്

smitha • 11-12-2018 17:57

അതിന്‍റെ ഉത്തരം അവിടെത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ ബാബു...

Babu & Raji • 11-12-2018 21:06

Ok താങ്ക്സ് സ്മിത

Akhil Akrooz • 11-12-2018 05:55

Cobra hilsile nidhi.ath vere entho aanu.kathayude gathik maatam varathe kanakazhchayude maru konilek ethikuna ezuthinte swandham kutukari...swalpa neramanelum 2 perum aaswadhicha aa ummaa serikum thakarthu

Saakshi .S.Anand • 10-12-2018 21:09

പ്രിയ: സ്മിതേച്ചീ...
ഞാൻ ഈ കഥ തുടങ്ങി ഏറെ കഴിഞ്ഞു കുറേ എപ്പിസോഡ്സ് ഒരുമിച്ചു വായിച്ചു അപ്ഡേറ്റ് ചെയ്താണ് ഇതിനുള്ളിലേക്ക് പ്രവേശിക്കുന്നത് .ആ ഭാഗങ്ങളെല്ലാം കൂടി വായിച്ചു ഞാനനുഭവിച്ച വിസ്മയാവസ്ഥ
ദീർഘമായി , ഞാനീഃ wall ൽ പ്രതിപാദിച്ചിരുന്നു. എന്നാൽ ഇന്ന് വെറും 13 പേജുകൾ കൊണ്ട് വീണ്ടും ഞാൻ ആ പൂർവ്വാ അവസ്ഥയിൽ അറിയാതെ എത്തിപ്പോയി.

കഴിഞ്ഞ ഭാഗത്ത് എഴുത്തുകാരിയെ എല്ലാവരും കൂടി "ശ്ളാഘിച്ചു പൊക്കുന്നു " എന്നൊരു അഭിപ്രായം ഇതിൽ കണ്ടതിനാൽ... ഇക്കുറി കഥയെ മാത്രം സ്പർശിച്ചു പോകാം എന്നു വിചാരിച്ചാണ് മൊബൈൽ എടുത്തത് !.പക്ഷേ ശില്പിയെ മറന്നൊരു ശില്പം എവിടെയെങ്കിലും ഉണ്ടോ?.

ഹൃദയത്തിൽ തൊട്ടു എഴുതിയതുകൊണ്ടാണോ? അതോ... ഞാനെൻറെ ഹൃദയത്തോട് ചേർത്തു വച്ച് വായിച്ചതുകൊണ്ടാണോ?.. എന്തോ വായനയുടെ തുടക്കം മുതൽ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു. കഴിഞ്ഞ കുറേ അധ്യായങ്ങൾക്ക് ശേഷമാണ് ഇങ്ങനെ... ഉത്തരവാദിത്വവും, കടമയും ,ദയാവായ്പ്പും, എല്ലാം മറന്നുള്ള സ്നേഹങ്ങളും.ഒക്കെ നിറഞ്ഞ വളരെ വികാരാർദ്രമായ, ഭാവതീവ്രമാർന്ന... ഒരു ഭാഗം വായിക്കുന്നത്. വെറും 13 പേജിൽ മനുഷ്യനെ അറിയാനുള്ള... അവൻറെ നിസ്സാരതയെ എടുത്തുകാണിക്കുന്ന ,എത്ര ഉദാത്തമായ സന്ദേശമാണ് കൈമാറിയിരിക്കുന്നത്!. മൂല്യങ്ങളെയും... മാനുഷിക വശങ്ങളെയും ശക്തമായി തുറന്ന് കാണിക്കുന്നതിനൊപ്പം, താപം ഉയർത്തുന്ന... ഒരു ദീർഘ ചുംബനത്തിലൂടെ എത്ര തരളിതമായ പ്രണയരംഗമാണ് കുളിർപ്പിച്ച്... കൊഴുപ്പിച്ചു അഭ്രപാളിയിൽ എന്നപോലെ മനക്കണ്ണിൽ കോരി നിറച്ചു വച്ചത് !.

ഇതൊക്കെ ഏകദേശം.... നമ്മൾ പ്രതീക്ഷിച്ചിരുന്നതായതിനാൽ ഇതൊന്നും ഒരു "ട്വിസ്റ്റ് "ആയി എനിക്ക് അനുഭവപ്പെട്ടില്ല !. യഥാർത്ഥ ട്വിസ്റ്റുകൾക്ക് ഇപ്പോഴും ഇവിടെ ഇടങ്ങൾ ബാക്കിയാണ് !.ഈ സിമോണയെ പോലെ അസൂയ മൂത്ത.."അസുമോണ" മാര് അങ്ങനെ ഒക്കെ പറയും!... അത് കാര്യമാക്കണ്ട പോരട്ടെ ഇനിയും" ട്വിസ്റ്റ് വസന്തങ്ങൾ".....

നിധി അന്വേഷിച്ചു നടക്കുന്നവരോട് ....ദിവ്യയെ "ചൂണ്ടിക്കാണിക്കുന്നത്"... നമ്മൾ ആദ്യമേ ഉറപ്പിച്ചത് ആയിരുന്നെങ്കിലും , ഞാൻ കഥയുടെ "അവസാന ഭാഗത്ത്" ഈ  ഒരു രംഗം പ്രതീക്ഷിച്ചിരുന്നു!.

എന്നാൽ എനിക്ക് തോന്നിയത്.... നിധി അന്വേഷിച്ചു നടക്കുന്ന ഞാൻ എപ്പോഴേ അത് കണ്ടെത്തി !. നമ്മളിൽ തന്നെയുള്ള... നമുക്കായി "തപം ചെയ്തു "നമ്മുടെ അക്ഷയ പാത്രങ്ങൾ... നിറക്കാതെ നിറയ്ക്കുന്ന എക്കാലത്തെയും കഥയുടെ പ്രിയ രാജകുമാരി ഇവിടെ നമുക്ക് അരികെ, നമ്മോട് ചേർന്ന് തന്നെയുണ്ട് !.. കൈക്കുമ്പിളിൽ , കഥയുടെ സ്വർണ്ണ താലവുമേന്തി... വെറും, ഒരു ശ്വാസ- നിശ്വാസ പാട് അകലെ !... ആ രാജകുമാരിയുടെ കഥയുടെ കനക കുംഭങ്ങളിൽ നിന്നും കൂടുതൽ പകിട്ടുള്ള... നിധി നാണയങ്ങൾ ഇനിയും മഹസ് നിറയെ, മനംനിറയെ.. ചൊരിയുമാറാകട്ടെ... എന്ന പ്രതീക്ഷയോടെ , പ്രാർത്ഥനയോടെ നിർത്തുന്നു,നന്ദി നമസ്കാരം....

സാക്ഷി ആനന്ദ്....

smitha • 10-12-2018 22:26

പ്രിയ സാക്ഷി....

മഞ്ഞുപെയ്യുന്ന സമയമാണ്, ഞാന്‍ താമസിക്കുന്ന ഈയിടം. അയല്‍ക്കാരോക്കെ ഒത്തുകൂടി വീടിനു വെളിയില്‍ ഗ്രേറ്റിനുമേല്‍ തീയെരിയിച്ച് ചൂടറിയുകയായിരുന്നു ഇത് വരെ. ലിവിംഗ് റൂം ഗ്രേറ്റിന് മുമ്പില്‍ ടി വി കണ്ട്‌ അല്ലെങ്കില്‍ പുസ്തകം വായിച്ചിരിക്കുന്നതിനേക്കാള്‍ അനുഭൂതിനിറഞ്ഞ ഇത്തരം  കൂടിച്ചരല്‍ പലതവണ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മിസ്സ്‌ ആയത് ആനന്ദിന്‍റെ കുറിപ്പ്.

ഹൃദയത്തോട് ചേര്‍ത്ത് വെച്ച് ആണ് ഇതിന്‍റെ രചന നടന്നത്. ഒഴിവുസമയങ്ങളില്‍ ഭ്രാന്തമായി പേനയും പേപ്പറുമെടുത്ത് ടെറസ്സിലേക്ക് ആണ് പോകാറ്. അവിടെയിരുന്നാല്‍ വിദൂരഭംഗികള്‍ കാണാം. വിജയവാഡയ്ക്കടുത്ത് വേദാദ്രി മലകള്‍ സന്ദര്‍ശിച്ചപ്പോഴാണ് ഈ കഥയുടെ ലോക്കേഷനെക്കുറിച്ച് വ്യക്തമായ ധാരണകള്‍ കിട്ടുന്നത്. ഇതിലെ കോബ്രാഹില്‍സ്‌ വേദാദ്രി മലനിരകളാണ്‌. അവിടെയാണ് ഞാന്‍ രാഹുലിനെയും ദിവ്യയേയും നടത്തിച്ചത്. അവിടെവെച്ചാണ് രാഹുല്‍ ദിവ്യയുടെ ചുണ്ടില്‍ പ്രണയ മുദ്ര ആദ്യമായി പതിപ്പിക്കുന്നത്...

സാക്ഷിയുടെ വരികള്‍ എന്നെ വീണ്ടും ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഇപ്പോഴും മറ്റൊരിടത്തിരുന്ന്‍, കോബ്രാഹില്‍സ്‌ അവസാനിക്കാറായ ഈ വേളയിലും മനസ്സ് വേദാദ്രി മലകളിലാണ്. അവിടെയെത്തിയ സാഹചര്യം മറ്റൊന്നായിരുന്നു. അപ്പോഴേക്കും രണ്ട് അദ്യായങ്ങള്‍ പൂര്‍ണ്ണമായിരുന്നു.

എന്‍റെ ഇതുവരെ സൈറ്റില്‍ വന്ന കഥകളില്‍ ഏറ്റവും കുറച്ച് നെഗറ്റീവ് അഭിപ്രായങ്ങള്‍ കിട്ടിയത് കോബ്രാഹില്‍സിനാണ്. സുഹൃത്ത് ഋഷി "ചുരുട്ടിക്കൂട്ടിയെടുത്ത്" കളയാന്‍ പറഞ്ഞ കഥയും ഇതുതന്നെ.

സൈറ്റില്‍ വന്ന കഥകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രവും ഇതിലെ ദിവ്യയാണ്. മനസ്സില്‍ വരച്ചിട്ട ദിവ്യയെ അതുപോലെ പകര്‍ത്താന്‍ സാധിച്ചില്ലെങ്കിലും അവളെ എനിക്കേറെപ്രിയം.

ഓക്കേ..ഞാന്‍ മോണോ ആക്റ്റ് അനു നടത്തുന്നത്. ഏതാണ് അടുത്ത കഥ? തിരക്കുകള്‍ ആണെങ്കിലും എഴുത്ത് കൂടി കൂടെക്കൂട്ടി യഥാസമയം കഥയുമായി എത്തുമെന്ന്‍ കരുതുന്നു.

സ്നേഹപൂര്‍വ്വം,
സ്മിത.

Saakshi .S.Anand • 11-12-2018 01:33

ഇപ്രാവശ്യം നാട്ടിൽ വരുമ്പോൾ ഒരു ഓൾ ഇന്ത്യ ടൂർ സുഹൃത്തുമൊത്ത് പ്ലാൻ ചെയ്തിരിട്ടുണ്ട്. അപ്പോൾ ഈ വേദാദ്രി  മലകൾ ഒന്ന് നേരിട്ട് കണ്ട്
ആസ്വദിക്കണമെന്ന് ആഗ്രഹവുമുണ്ട്. നടക്കുമോ അറിയില്ല. സ്കെച്ച്
തന്നാൽ ഒരു പരീക്ഷണം നോക്കാം... എന്ന് വിചാരിക്കുന്നു.

എഴുത്തു തകൃതിയായി പോവുന്നു. ഇതിനിടയ്ക്ക് കിട്ടുന്ന സമയങ്ങൾ.
അതിനായി മാറ്റിവയ്ക്കുന്നുണ്ട്. എഴുതിക്കൊണ്ടിരിക്കുന്ന കഥ മൂന്നാം ഭാഗം 2 ദിവസങ്ങൾക്കകം .അതുകഴിഞ്ഞ്... സിമോണ ആവശ്യപ്പെട്ട ഒറ്റ ഭാഗമുള്ള ഒരു കഥയും എഴുതാനുള്ള തയ്യാറെടുപ്പിലാണ് ! കഴിയുന്നതും ഈ വർഷം!. നിങ്ങളെയൊക്കെ... തട്ടകം പ്രണയം.. അതിൽ കൂടി ഒന്ന് കളിച്ചു, എല്ലാവരെയും ഒന്ന് വെറുപ്പിച്ചു നോക്കാം എന്ന് വിചാരിക്കുന്നു...... വെറുപ്പിക്കൽ ഏറ്റുവാങ്ങാൻ തയ്യാറായിരുന്നോ.,...!!!

smitha • 11-12-2018 17:40

വേദാദ്രി കാണൂ...
മുകളില്‍ നല്ലൊരു ക്ഷേത്രവുമുണ്ട്.
സാക്ഷിക്ക് നല്ലൊരു കഥയ്ക്ക് സ്കോപ്പ് കിട്ടും.

കാമു..ണ്ണി • 10-12-2018 21:06

"" മനുഷ്യർ പലപ്പോഴും നിധി അന്വഷിക്കുന്നവരാണ്..ചിലർക്ക് പണം,
അറിവ്...., ......, ......., ......""

എത്ര അർത്ഥമുള്ള വരികൾ..!!!??

മനുഷ്യർ നിധി കാക്കുന്ന ഭൂതങ്ങളും കൂടിയല്ലേ..,
മനുഷ്യകുലങ്ങളുടെ ജീവചരിത്രം തന്നെ നിധികളെ ചുറ്റിപ്പറ്റിയല്ലേ...

കച്ചവട കൺകെട്ടിൽ പരിചയമുളളവർ ..,
നിധികളെ അന്യന്റെ വിയർപ്പുപയോഗിച്ച് സ്വന്തം  കയ്യിൽ ചെളി പുരളാതെ കുഴിച്ചെടുത്ത്, ചിരി ആയുധമാക്കി.., വില പേശി വിറ്റ് സമ്പന്നനായ ശേഷം.,
മക്കളുടെ കല്യാണം ഭൂമിയിലെ സ്വർഗങ്ങളിൽ വച്ച് നടത്തി..;
മകളുടെ തുണിയുടെ'മൂല്യം'സാധാരണക്കാരെ 
പൊക്കിക്കാണിച്ച് അത്ഭുതപ്പെടുത്തുന്നു...!

കഞ്ഞി കുടിയ്ക്കാൻ വകയില്ലാത്തവർ
ആ  പളുപളുപ്പ്  കണ്ട് തങ്ങൾക്കു ഒരിക്കലും
കിട്ടാൻ പോകില്ലെന്ന് അറിയാവുന്ന
നിധികളെ... പകൽകിനാവുകളിൽ
ചർച്ചകളാക്കുന്നു ..

വസ്ത്രത്തേക്കാൾ ശരീരവും ഭക്ഷണത്തേക്കാൾ ജീവനും ശ്രേഷ്ഠമെന്ന്
മനസ്സിലാക്കിയ അപൂർവ്വം ചിലർ ഇതെല്ലാം
കണ്ട് മൂക്കത്ത് വിരൽ വെച്ച് നാളെയെക്കുറിച്ച് ഉത്ക്കണ്ഠപ്പെടാതെ
കിടന്നുറങ്ങുന്നു...

           *****
സ്മിതേച്ചീ കൂടിപ്പോയാൽ ക്ഷമിക്കണം ..

ജീവിതം വല്യ  ത്രില്ലില്ലാത്ത നനഞ്ഞ പടക്കം പോലെ ആകുന്നത് കൊണ്ട് ആണ്
ത്രില്ലർ വായിക്കുമ്പോൽ ത്രില്ലില്ലാത്ത ഈ
ജല്പനങ്ങൾ ...

         ??????????

smitha • 10-12-2018 22:35

ഫിലോസഫര്‍ കാമു...

ഇതാണ്, ഇതുകൊണ്ട് മാത്രമാണ് ഞാന്‍ വീണ്ടും വീണ്ടും പറയുന്നത്: എഴുതാന്‍.

ഞാന്‍ ഇരുപത് പേജില്‍ അല്ലെങ്കില്‍ പത്ത് പേജില്‍ നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുന്നത് പോലെ ആയാസപ്പെട്ട്‌ എഴുതുമ്പോള്‍, മുകളില്‍ നിന്ന്‍ ആ കല്ല്‌ ഉരുട്ടിവിടുന്ന അനായാസതയോടെയാണ് കാമു കുറിപ്പുകള്‍ തയ്യാറാക്കുന്നത്.

എന്താ അതിന്‍റെയര്‍ത്ഥം?

ദേര്‍ ഈസ് എ ഹ്യുമന്‍ഗസ് റൈറ്റര്‍ ഇന്‍ യൂ.
നോട്ട് എ ക്രിട്ടിക്കല്‍ റൈറ്റര്‍.
എ ക്രിയേറ്റീവ് റൈറ്റര്‍.
വിച്ച് ഐ ലോങ്ങ്‌ റ്റു സീ.

ചില അഭ്യര്‍ഥനകള്‍ നിരസിക്കുന്നത് ക്രൂരമാണ്.
ആഗ്രഹത്തിന്റെ ആഴം അത്രയേറെയാകുമ്പോള്‍ അര്‍ത്ഥന ചെയ്യുന്ന ആളിന്റെ ആഗ്രഹം തീവ്രമാകുമ്പോള്‍ ദമിതാവ് അവയെ തിരസ്ക്കരിക്കുന്നത് ഈശ്വരീയതയ്ക്ക് വിരുദ്ധമാണ് എന്ന്‍ ഒരു ഫിലോസഫറായ  കാമുവിനെ ഞാന്‍ പഠിപ്പിക്കേണ്ടതില്ല.

അതുകൊണ്ട്-
കാത്തിരിക്കുന്നു.

സ്മിത.

കാമു..ണ്ണി • 11-12-2018 13:06

പ്രിയപ്പെട്ട സ്മിതേച്ചിക്ക്...,
           
             സ്നേഹപൂർവ്വമായ നിർബന്ധത്തിൽ ചാലിച്ച അഭ്യർത്ഥനയ്ക്ക്
എന്ത് മറുപടി  പറയും എന്ന് ചിന്തിച്ചിരിയ്ക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി...എങ്കിലും പെട്ടെന്ന് തോന്നിയ
എന്തൊക്കെയോ എഴുതുന്നു......
             സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു ""എനിക്ക് സ്വപ്നം കണ്ടതിലധികം ദൈവം തന്നു.."

പക്ഷേ..,
               ഞാൻ പിന്നോക്കജില്ലയിലെ
ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്ന ഒരാളാണ്. കുട്ടിക്കാലത്ത്, പൈലറ്റ് കലക്ടർ  ഡോക്ടർ എഞ്ചിനീയർ  എന്നൊക്കെ കേട്ട് വെറുതെ
വെറുതെ സ്വപ്നം കാണാറുണ്ടായിരുന്നു .
അതിൽ ഡോക്ടർ എന്നയാളെ സർക്കാർ
ക്ളിനിക്കിൽ വലപ്പോഴും കണ്ടിട്ടുണ്ട് എന്നല്ലാതെ മറ്റ് 'സാധനങ്ങളൊക്കെ'പറഞ്ഞു കേട്ട വല്യ ആൾക്കാരാണല്ലോ.
സ്വാഭാവികമായും പാവപ്പെട്ട കർഷകരുൾപ്പെട്ട സാധാരണക്കാർ കഴിഞ്ഞാൽ നമുക്ക് ഏറ്റവും പരിചയമുള്ള ജോലിക്കാർ സർക്കാർ സ്കൂളിലെ അധ്യാപകർ മാത്രം ആയിരുന്നു;അതുകൊണ്ട്
മുതിർന്ന ക്ളാസിലെത്തിയപ്പോൾ സ്വപ്നങ്ങളിൽ നിന്ന് വിരമിച്ച് ആഗ്രഹങ്ങളെങ്കിലും നിവർത്തിച്ച് ജീവിക്കണമെന്നേ ഉണ്ടായിരുന്നുള്ളു..

പിന്നീട് യാഥാർഥ്യലോകങ്ങളിലെ മത്സരങ്ങളിൽ ഏറ്റവും പുറകിലായപ്പോൾ
ആഗ്രഹങ്ങൾ പോലും സ്വപ്നങ്ങളുടെ
രൂപം പ്രാപിച്ച് ചിറകടിച്ചകന്നുപോയി.....
ജീവിതം അന്യവത്കരിക്കപ്പെട്ടവർക്കൊപ്പമായി...

മൊബൈൽ ഫോൺ വഴി,
അപരവത്കരിക്കപ്പെട്ട ലോകങ്ങളിൽ പോലും
ആഗോളവത്കരിക്കപ്പട്ട  ഇന്റെർനെറ്റ്  കടന്നുകയറി വന്നപ്പോൾ ഈ കമ്പിക്കുട്ടനിലും
പെട്ടുപോയതാണ്. ...
നൈമിഷികസുഖങ്ങളുടെ വായനാസുഖങ്ങളിൽ
മയങ്ങിയിരിക്കാൻ വന്നപ്പോൾ ചേച്ചിയെപ്പോലു
ളളവരുടെ സ്നേഹസൗഹൃദങ്ങളുടെ തെളിമയുളള വാക്കുകൾ കണ്ടപ്പോൾ സന്തോഷത്തോടെ 'കമന്റിയതാണ്..

അതൊക്കെ കണ്ടു നിങ്ങളെപ്പോലെ തഴക്കവും പഴക്കവുമുളള ആളുകൾ എഴുതാനൊക്കെ നിർബന്ധിക്കുമ്പോൾ വെറും
ഒരു pK മാത്രമായ എനിയ്ക്ക് നിസ്സഹായതയോടെ കൈമലർത്താനേ കഴിയുന്നുളളൂ...

ക്ഷമിക്കണം ചേച്ചീ..

ആദരവോടെ..
സ്നേഹത്തോടെ..
നന്ദിയോടെ....
?pK

Simona • 11-12-2018 21:36

Valmeeki ennoraal undayirunnu.. Addehathodu rama naamam japikkan aavasyappettappo ariyillennu paranjathinu oru upaayam paranju koduthirunnu...

Ariyaalo.. Aa..

Hoooo.. Rasathanthram padikkumbo madi pidich rasa thanthram sinimele manikandan aasariye pole pani vangiyatha...

Oru malayo kaado kittavo.. Onnu vaalu vekkan... ????

Kazhichathokke manassil kidannu veerthu.. Maatam churika venam... Allathe aarchakky ankam vettan patilla...

Maatan churikayedukkan samayam venam aarche...... Chanthu swakaryam paranju..

No problem nnu paranj aarhca kadakkannu kondu chanthuvine kadaakshichu..

Enittu ankam vettan poothi peruki aarcha antham vittu angottum ingottum nadannu...

Othenan athu kandu potti potti chirichu (atho karanjo aavo)
????

?pK • 11-12-2018 23:17

ഡാ...യ് സിമ്മൂ..;

....തുളു നാട്ടിൽ നിന്നും കളള
അടവ് പഠിച്ചു വന്ന കള്ള ബിടുവ...
എടുത്തോണ്ട് പോടേ..,

⚔⚔⚔⚔⚔⚔⚔⚔⚔⚔⚔⚔⚔⚔

ചന്തുവിന്റെ കഥ എം ടി സാർ
മാറ്റിയെഴുതിയതാണ്. എന്നാലും
മാധവിയുടെ കൊതിപ്പിയ്ക്കുന്ന
സൗന്ദര്യം ആർച്ചയായി വന്നു
മയക്കിക്കളഞ്ഞു.പണ്ട്
'വളർത്ത്മൃഗങ്ങളിലും 'ആ ആപ്പിൾ കൊടി കണ്ട് മയങ്ങിപ്പോയിരുന്നു.

ഇങ്ങനെ വെറുതെ  മയങ്ങാനല്ലാതെ
കാര്യം കാണാൻ പണ്ടേ അറിയില്ല................
⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️

Simona • 12-12-2018 00:05

Njan eppazhe poyi PeeKkurni... ?

?pK • 12-12-2018 00:12

എവിടെപ്പോയി...

വാള് വെക്കാൻ കാട്
നോക്കുകയാണോ..
☺☺☺?

smitha • 10-12-2018 19:49

രാജാ...

ഞാന്‍ പറഞ്ഞു പറഞ്ഞു പഴകി. എന്നാലും രാജയോടല്ലേ. ഒന്നുംകൂടി പറയാം. ട്വിസ്റ്റ് ആജ് കേ ബാദ് കഭി നഹി ഹോഗി.

ഏതോ ഒരു വലിയ കഥയുടെ പണിപ്പുരയില്‍ ആണ് എന്ന്‍ ആരോ പറയുന്നു. ഇത്രേം ലോങ്ങ്‌ ആബ്സന്‍സ് പിന്നെ എന്തിന്‍റെ സൂചനയാണ്.

ഇപ്പം തന്നെ റിപ്ലൈ തരണം.

പൊന്നു.? • 10-12-2018 18:29

സ്മിതേ(ച്ചീ).....??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

????

smitha • 10-12-2018 19:46

എഴുനൂറ്റി എഴുപത്തിരണ്ട് ഉമ്മകള്‍....
എന്‍റെ ഇത്രേം കാലത്തെ ഫുള്‍ ലൈഫില്‍ എനിക്ക് ആകെ അഞ്ഞൂറ് ഉമ്മ തികച്ച് കിട്ടിയിട്ടില്ല....

താങ്ക്യൂ....
പൊന്നൂസേ...

smitha • 10-12-2018 15:56

ഹലോ...വ്ടെ ..വ്ടെ .... ടെയിലര്‍ കുട്ടപ്പായി, അസുരവിത്തേ വേതാളമേ…വാക്കുകള്‍ ഇങ്ങനെ കുളിര്‍മ്മഴയായി പൊതിയുന്നു…ഇഷ്ട്ടായി പറഞ്ഞ കാര്യങ്ങള്‍..ട്ടോ

വേതാളം • 10-12-2018 16:31

???

smitha • 10-12-2018 15:55

ടെയിലര്‍ കുട്ടപ്പായി, അസുരവിത്തേ വേതാളമേ...വാക്കുകള്‍ ഇങ്ങനെ കുളിര്‍മ്മഴയായി പൊതിയുന്നു...ഇഷ്ട്ടായി പറഞ്ഞ കാര്യങ്ങള്‍..ട്ടോ

കുഞ്ഞൻ • 10-12-2018 14:35

സ്മിതാ... വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു... ആ ഗുരുജി പറഞ്ഞുകൊടുത്ത വരി...
നീ സൂര്യതേജസ്സിനെക്കാൾ... ആ വരി എന്നെ അത്ഭുതപ്പെടുത്തി... കാരണം ഞാൻ ഇത് മുൻപ് കേട്ടിട്ടുള്ളതാണ്... എവിടെ എന്ന് ഓർമയില്ല... പക്ഷെ ആരോ പറഞ്ഞ് കേട്ടിട്ടുള്ള വരി... അതോ എവിടെയോ വായിച്ചു കേട്ട വരി...

ഹോ... എന്നാലും ആ ചുംബന സീൻ... ചുംബിച്ചുകൊണ്ട് എഴുതിയതാണോ എന്ന് തോന്നിപോയി...

ആ രാഹുലിനെ സ്മിതക്ക് അങ്ങ് ഒരുപാട് ഇഷ്ട്ടാലേ...

സ്നേഹത്തോടെ
കുഞ്ഞൻ

smitha • 11-12-2018 17:55

ഗുരുജി പറഞ്ഞ വരികള്‍...അതിന്‍റെ സോഴ്സ് ചോദിച്ചാല്‍ "കെണിയും". പല പുസ്തകങ്ങളുടെ, സിനിമകളുടെ ഒക്കെ സ്വാധീനം എഴുതുമ്പോള്‍ കടന്നു വരും.

"ചുംബിച്ച്" കൊണ്ട് എഴുതിയതല്ല. പ്രയോഗം എനിക്കിഷ്ടപ്പെട്ടു.
രാഹുല്‍ എന്‍റെ മാനസ കാമുകനല്ലേ?

Baghavan • 10-12-2018 13:14

Ningal twist itt ale tention adipich kollumallooo...ettanallenkil pinne vinod aru....jayakrishnante velipeduthalinayi kaathirikunnu...

smitha • 10-12-2018 20:21

ഇനി ട്വിസ്റ്റ് ഇല്ല. തീര്‍ന്നു. ഇനി സ്ട്രെയിറ്റ് ആണ്. ടെന്‍ഷന്‍ വേണ്ട. ജയകൃഷ്ണന്റെ വെളിപ്പെടുത്തല്‍ നമുക്ക് കാത്തിരുന്നു കേള്‍ക്കാം.
താങ്ക്യൂ ഭഗവാന്‍.

കിച്ചു..?... • 10-12-2018 13:10

എങ്ങോട്ടാണോ കഥയുടെ പോക്ക് ട്വിസ്റ്റാ കംപ്ലീറ്റ് ട്വിസ്റ്റ്...

എന്തായാലും ജയകൃഷ്ണൻ രക്ഷപെട്ടല്ലോ പിന്നെ ആ ചുംബനരംഗം കലക്കി അതുപോലെ രാഹുൽ ദിവ്യയാണ് നിധി എന്ന് പറയുന്ന ഭഗവും

വല്യ തിരക്ക് പിടിപ്പിക്കുന്നില്ല എങ്കിലും ഇന്ന് വൈകിട്ട് അടുത്ത പാർട്ട് ഇട്ടാൽ നന്നായിരുന്നു ???

smitha • 10-12-2018 20:20

കിച്ചൂ,
ട്വിസ്റ്റ് തീര്‍ന്നു. ഇനി പോക്ക് സ്ട്രെയിറ്റ. ചുംബന രംഗവും മറ്റും നന്നായി എന്ന് പറയുന്നത് കിച്ചുവായ്ത് കൊണ്ടു ഒരു ടണ്‍ സുഖം. നല്ല എഴുത്തുകാര്‍ അഭിപ്രായം പറയുമ്പോള്‍ അതിനു ഒരു സ്പെഷ്യല്‍ സുഖമുണ്ട്.

Babu & Raji • 10-12-2018 12:56

കൊള്ളാം സൂപ്പർ ആണ്. പിന്നെ രാജിയുടെ കഥ ഇനി ഉണ്ടോ അതോ നിർത്തിയോ

smitha • 10-12-2018 20:13

രാജിയുടെ കഥയുണ്ടോന്നോ? നല്ല ചോദ്യം! ആ കഥയുടെ നാലാം അധ്യായമെടുത്ത് റീഫ്രെഷ് ചെയ്ത് നോക്കൂ. ആയിരത്തി അഞ്ഞൂറ് ലൈക് കഴിഞ്ഞു.

എന്നിട്ടാണ് ചോദിക്കുന്നത്!
എഴുതി കഴിയാറായി മനുഷ്യാ....

താങ്ക്യൂ ബാബു.

smitha • 10-12-2018 20:17

ആയിരത്തി അറുനൂറ്റി അറുപത്തിയൊന്ന്‍ ...റ്റു ബി പ്രിസൈസ്...

Akh • 10-12-2018 12:55

??"""ദി പ്രിൻസെസ് വിത്ത്‌  എ ഹീലിംഗ് ടച്ച് """??

അവളുടെ  നെറ്റിയിൽ  നിന്നും  ചുണ്ടുകൾ  വേർപെടുത്തി  വിൻസെന്റ്  പറഞ്ഞു....

             ദിവ്യ  ആണ് അതു
?? """ദിവ്യ രാജകുമാരി"""??

ചെമ്പനീർ  പൂവിന്റെ  മൃദുലതയും  സൗന്ദര്യവും  ആ  ചെടിയുടെ  ചില്ലകളിൽ  അടങ്ങിയിട്ടുള്ള  കൂർത്ത മുള്ള്നാമ്പുകളുടെ  വീര്യവും അടങ്ങിയ  അവൾ  ജയിച്ചില്ലെങ്കിൽ  പിന്നെ  ആര്  ജയിക്കാനാ ??????????????????

"""കണ്ണുകളിൽ പ്രണയന്ഗ്നിയെരിച്ചു അവർ  പരസപരം നോക്കി """

അവൾ  കണ്ണുകൾ  പതിയെ  അടച്ചു.....

""പിന്നെ  തന്റെ  അധരത്തെ തൊടുന്ന അയാളുടെ  ചുണ്ടുകളുടെ മൃദുവായ  താപമറിഞ്ഞു..... ""

ഈ  കഥയിലെ   ഏറ്റവും  ഇഷ്ടമായ രംഗങ്ങളിൽ  ഒന്നു.....കണ്ണിൽ  നിന്നും  മായാതെ  നിൽക്കുന്ന  ഭാഗം .... ?????????????????അവരുടെ  പ്രണയത്തിന്റെ  തീവ്രത  ?????????????????

""ഞാനൊരു  സാധാരണ  മനുഷ്യ  സ്ത്രീ  ആണ് """""????

ദിവ്യ  കുട്ടിയുടെ  .... അന്നേരത്തെ  ഭാവം  ഉണ്ടല്ലോ  അതെന്റെ  മിഴികൾ  നിറഞ്ഞു  നിൽക്കുന്നു...... അങ്ങനതെ  മുഖവത്തോടെ  ഒന്നും  എന്റെ മുന്നിൽ  നിൽക്കല്ലേ  എന്റെ  ദിവ്യ കുട്ടി  .... ?????

""ആദ്യത്തെ  ദർഭ എടുക്കുന്ന  സമയം .... അതുമതി """

അതാണ്  രാഹുൽ ????????????

???"""”ഇതാണ് കോബ്രാഹിൽസിൽ ഞാൻ കണ്ട നിധി… കോബ്ര ഹിൽസിലെ നിധി … “”???

ഇപ്പോഴാണ്  ആ  നെയിം  അർത്ഥവാത്തതായത്....... ഞാൻ  പ്രതിക്ഷീച്ചു  കാത്തിരുന്ന ഒരു  ഡയലോഗ്  ഒരു  രംഗം........ ???????

അതു  എൻ മുന്നിൽ  വളരെ  മനോഹരത്തോടെ  വരച്ചു  കാണിച്ചതിന്  ആ  തൂലിക പിടിച്ചിരിക്കുന്ന എന്റെ  ചേച്ചിയുടെ  വിരലുകളിൽ  ഈ  അനിയന്റെ  വക  ഒരായിരം  സ്നേഹചുംബനങ്ങൾ ഒപ്പം സ്നേഹത്തിന്റെ  ഒരുപിടി  പൂച്ചെണ്ടും  ???????????????????????

ജയകൃഷ്ണൻ  രക്ഷപെട്ടു അതിൽ  സന്തോഷം ????

അവസാനത്തെ  വരികൾ  ആ  ട്വിസ്റ്റ്‌ ????????????

ഇനിയും  നെഞ്ചിടിപ്പ്  കൂട്ടാതെ  വേഗം  അടുത്ത  ഭാഗവും  ആയി  വരിക......

കോബ്രയുടെ  അവസാനതാളുകളിലേക്ക്  കടക്കുന്നല്ലോ എന്നോർത്ത് വളരെ  വിഷമത്തോടെ  കാത്തിരിക്കുന്നു ?????????????

സസ്നേഹം 
അഖിൽ

smitha • 10-12-2018 20:10

ആഹാ...

പ്രണയ കഥകളുടെ സ്വന്തം ചക്രവര്‍ത്തി വന്നല്ലോ...

അപ്പോള്‍ ഇനി കുറെ നേരം വര്‍ത്തമാനം പറയാം.

പറയത്തക്ക വികാരമൊന്നും ഈ അധ്യായമെഴുതുമ്പോള്‍ ഉണ്ടായിരുന്നില്ല. രാഹുലും ദിവ്യയും ആദ്യമായി കോബ്രാഹില്‍സില്‍ പോകുന്ന ഭാഗമെഴുതിയപ്പോഴാണ് അങ്ങനെ ഒന്നുണ്ടായത്. ഡ്രഗ് കഴിച്ച അനുഭവം. പക്ഷെ കൂട്ടുകാര്‍ പോസിറ്റീവ് മാത്രം പറയുമ്പോള്‍ അല്‍പ്പം കൂടി നന്നാക്കിക്കൂടെ എന്ന്‍ മനസ്സ് പറയുന്നുണ്ട്. ചിലപ്പോള്‍ അത് തെറ്റായ ചിന്തയാവാം.

ആദ്യം പേപ്പറില്‍ എഴുതിയപ്പോള്‍ രാഹുലിന്‍റെ "കോബ്രാ ഹില്‍സിലേ നിധിയാണ്‌ നീ" എന്ന ഡയലോഗ് ഉണ്ടായിരുന്നില്ല. അത് ഇന്നലെ എഴുതിയപ്പോള്‍ കൂട്ടിച്ചേര്‍ത്തതാണ്. ബാക്കിയെല്ലാം പഴയത്പോലെ.

അഖില്‍ എടുത്തെഴുതിയ വരികള്‍ക്ക് അത്ര ഭംഗിയുണ്ടാവുമെന്നും അപ്പോള്‍ കരുതിയില്ല. അഖിലും ജോയുമൊക്കെ എത്രയോ പ്രണയകഥകള്‍ എഴുതിയവരാണ്. അവയൊക്കെ വായിച്ച് പരിചയിച്ച വായനക്കാരുടെ മുമ്പിലേക്ക് ഞാന്‍ ഓരോ വരികള്‍ എഴുതിവിടുമ്പോള്‍ അത്രമേല്‍ സ്വീകാര്യാത കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.എങ്കിലും ഇപ്പോള്‍ കേള്‍ക്കുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് അല്‍പ്പം "ഗമ" യൊക്കെ തോന്നുന്നുണ്ട്. നിങ്ങള്‍ക്കൊപ്പമായി ഞാനും എന്നൊക്കെ അങ്ങ് വിചാരിച്ചുപോകുന്നു.

പിന്നെ വിരലുകളില്‍ നല്‍കിയ സ്നേഹമുദ്രകള്‍ ഞാന്‍ ഹൃദയത്തിലേക്ക് അയച്ചിട്ടിട്ടുണ്ട്. അവിടെ അത് സ്ഥിരതാമസമാക്കും.
സ്നേഹത്തോടെ,
സ്മിത.

Akh • 10-12-2018 20:55

എന്താ  ചേച്ചിയിത്  ചേച്ചി  എന്റെ  ഒപ്പം  ആയിനോ.... ഇല്ല  ഒരിക്കലും  ഇല്ല ... ഞാൻ  ഒക്കെ  ചേച്ചിയുടെ  അടുത്ത്  എത്തണമെങ്കിൽ  ഒരുപാട്  ജന്മങ്ങൾ  ഇനിയും  കാത്തിരിക്കണം....

ചേച്ചിയുടെ  ഈ  വരികൾക്ക്  ഈ  എഴുത്തിനു  മുൻപിൽ  ഞാനൊക്കെ  ശിശു  ആണ്.....

എന്നാലും ചേച്ചിയേക്കാൾ   ഒരുപാട്  പടികൾ  താഴേ നിൽക്കുന്ന  എന്റെ  കൈകൾ  പിടിച്ചു  ചേച്ചി  എന്നെ  ചേർത്ത്  നിർത്തിയില്ലെ ... അതുമതി  അതുമാത്രം  മതി .... ആ  മനസ്സ് ....???????????????

കൂടുതൽ  ഒന്നും  പറയാൻ  ഇല്ല .....

????????????????

smitha • 10-12-2018 21:21

സൌഹൃദങ്ങളില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഇല്ല. രക്തബന്ധങ്ങളില്‍ തീരെയില്ല. ചേച്ചി എന്ന്‍ എന്നെ വിളിക്കുന്നു. അപ്പോള്‍ താഴ്ച എവിടെയാണ്? ഉയര്‍ച്ച എവിടെയാണ്.

ഈ സൈബര്‍ ഇടത്തിലും ഇങ്ങനെ ഒരു മഹാസൗഹൃദം സാധ്യമാകുമ്പോള്‍ ...
രക്തബന്ധം സാധ്യമാകുമ്പോള്‍....

ചിലത് വാക്കുകള്‍ക്ക് വഴങ്ങില്ല.
ഭാവത്തിന്, ചിന്തകള്‍ക്കപ്പുറത്തേക്ക് ചില ആശയം, സ്നേഹം സഞ്ചരിക്കില്ല.
ഏറ്റവും അമൂല്യമായവ.

Akh • 10-12-2018 21:58

അയ്യോ ഞാൻ  അതൊന്നും  ഉദ്ദേശിച്ച്  അല്ല  പറഞ്ഞത് ചേച്ചി.... ഞാൻ  എഴുത്ത്  മാത്രം  ഉദ്ദേശിച്ചൊള്ളു....

"""സൌഹൃദങ്ങളില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഇല്ല. രക്തബന്ധങ്ങളില്‍ തീരെയില്ല. ചേച്ചി എന്ന്‍ എന്നെ വിളിക്കുന്നു. അപ്പോള്‍ താഴ്ച എവിടെയാണ്? ഉയര്‍ച്ച എവിടെയാണ്."""

ഇല്ല  ഒരിക്കലും  ആ  ബന്ധത്തതിൽ  ഉയർച്ച  താഴ്ച്ച  എന്നൊരു  വാക്ക്  പോലും  ഇല്ല...... ????????????????????

ലക്ഷ്മി എന്ന ലച്ചു • 10-12-2018 12:30

ദൈവമേ ...... , പിന്നെയും ട്വിസ്റ്റ്‌ . സ്മിതേച്ചി ഇത് എങ്ങോട്ട് പോകും ? വായനക്കാർക്ക് ഊഹിക്കാൻ പോലും വഴി കൊടുക്കാതെ കഥയുടെ ഗതി തന്നെ മാറ്റി മറിച്ചു ഈ ഭാഗത്തിൽ . ഇങ്ങനെ ആയാൽ ഞാൻ ടെൻഷൻ അടിച്ചു മരിക്കും.വളരെയധികം ആകാംക്ഷയോടെ ക്ലൈമാക്സിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു. ആരെങ്കിലും ഇത് സിനിമ ആക്കിയിരുന്നു എങ്കിൽ എന്ന് ഇപ്പോൾ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു .

കുഞ്ഞൻ • 10-12-2018 19:38

ഞാൻ പറഞ്ഞതാ... ലക്ഷ്മി... അൽപ്പം മാറ്റങ്ങൾ ഉണ്ടാക്കിയാൽ ഇത് ഒരു അസ്സൽ തിരക്കഥ... പക്ഷെ കേൾക്കില്ലലോ... ഇപ്പൊ ഫുൾ കോപ്പിയടിയുടെ ടൈം അല്ലേ... ഇല്ലേൽ ഞാൻ അടിച്ചു മാറ്റി ഒരു തിരക്കഥ ആക്കി ഏതെങ്കിലും ഡയറക്ടറുടെ പിന്നാലെ നടന്നേനെ...

സ്മിതേച്ചി കേസ് കൊടുത്താലോ...

smitha • 10-12-2018 19:51

ഹഹഹ ...അത് കൊള്ളാം കുഞ്ഞാ. തിരക്കഥയ്ക്കാണെങ്കില്‍ "നീലാംബരി" യ്ക്ക് എന്താണ് ഒരു കുറവ്?

കുഞ്ഞൻ • 10-12-2018 22:27

നീലാംബരി ... തിരക്കഥ... സ്മിതാ... പ്ലീസ് ചിരിപ്പിക്കരുത്...

smitha • 10-12-2018 22:38

ങ്ങ്ഹേ? അത് ശരി!
അതിന്‍റെ മൂന്നാമത്തെ ഭാഗം, ഇന്ന്‍ വന്നത്, വായിച്ചിട്ട് ഇതിന്‍റെ റിപ്ലൈ ഞാന്‍ അവിടെ എഴുതിക്കോളാം.

smitha • 10-12-2018 19:59

ലച്ചൂ...

ഇനി ഗതി മാറില്ല. ഇനി സ്ട്രെയിറ്റ് ഡ്രൈവ് മാത്രം. ടെന്‍ഷന്‍ തീര്‍ന്നു. ഇനി ആകെ നാല് അദ്ധ്യായങ്ങള്‍ മാത്രേ ഉള്ളൂ. സിനിമയുടെ ഈസ്തെറ്റിക്സിന് ഒക്കെ വഴങ്ങുന്ന രീതിയിലാണ് ഇതിന്‍റെ നിര്‍മ്മിതി എന്നൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.
താങ്ക്യൂ.

Ambu Trivandrum • 10-12-2018 07:27

സ്മിതമാഷേ ഈ പാർട്ടും കലക്കി പൊളിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗവും ഇടുക.

smitha • 10-12-2018 19:44

താങ്ക്യൂ...അടുത്ത ഭാഗം നാളെ.

Rajavu • 10-12-2018 07:21

Veendu twist... Twistukal kondu ammanamadunna smitheee.... Adutha twist ethrayum adutha subha muhoorthathil avatharippikkanam ennu apekshikkunnu.
All the best❤❤❤

smitha • 10-12-2018 19:40

രാജാവേ ...ട്വിസ്റ്റുകള്‍ തീര്‍ന്നു. കഥ സ്ട്രെയിറ്റ് ആയി നീങ്ങുന്നു അടുത്ത നാല് അധ്യായങ്ങളില്‍.
താങ്ക്യൂ.
അടുത്ത ഭാഗം നാളെ.

Joseph • 10-12-2018 07:20

Superrr

smitha • 10-12-2018 19:38

താങ്ക്യൂ ജോസഫ്

Manu Jayan • 10-12-2018 07:15

നന്നായിട്ടുണ്ട്.... ??? എന്റെ ഊഹങ്ങളിലേക്ക് കഥ നടന്നടുക്കുന്നതിന്റെ സന്തോഷവും.... ?

smitha • 10-12-2018 19:38

എന്‍റെ കഥകള്‍ അവയെ വായിക്കുന്നവരെ ഊഹങ്ങളിലേക്ക് നയിക്കുന്നു എന്നറിയുന്നത് ഒത്തിരി സന്തോഷം തരുന്നു. മനസുകൊണ്ട് അവയെ സ്നേഹിക്കുന്നതിന്‍റെ വിശുദ്ധ അടയാളങ്ങള്‍ ആയി അവയെ കാണുകയും ചെയ്യുന്നു.
താങ്ക്യൂ.

അഭിരാമി • 10-12-2018 06:51

ഞാൻ അന്നേ പറഞ്ഞതാ സ്മിതേച്ചി ഫുൾ ട്വിസ്റ്റിന്റെ ആളാണെന്ന്. ഇനിയും എന്തൊകെ കാണാൻ കിടക്കുന്നു. ഉമ്മ വെക്കുന്ന ഭാഗം ഈ പാര്ടിലെ ഏറ്റവും ഹൈലൈറ്റ് ആണ്. എന്താ ഒരു ഫീൽ. ഇതെല്ലാം സ്മിതേച്ചിക്കെ പറ്റൂ. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

smitha • 10-12-2018 19:36

ഫുള്‍ ട്വിസ്റ്റ് ഒക്കെ തീര്‍ന്നു അഭിരാമി. ഇനി സ്ട്രെയിറ്റ് ആണ്. അടുത്ത ഭാഗം നാളെ ഉണ്ടാവും.
താങ്ക്യൂ.

jo • 10-12-2018 05:58

ഹ ഹ ഹ....

എന്റെ പ്രവചനം ശെരിയായെ.....

ഞാൻ അപ്പഴേ പറഞ്ഞു....ദി റിയൽ സസ്പെൻസ് ബിഗിൻസ്.... ഹഹഹൂ...

smitha • 10-12-2018 17:50

ജോയുടെ പ്രവചനങ്ങള്‍ അല്ലെങ്കിലും എപ്പോഴാണ് തെറ്റിയിട്ടുള്ളത്?

ആരേലും ഇനി "പ്രവാചകന്‍ ജോ" എന്ന്‍ വിളിക്കുമോന്നാ സംശയം.
വിളിച്ചാല്‍ എന്നെ കുറ്റം പറഞ്ഞേക്കരുത്.

പിന്നെ സന്തോഷം...താങ്ക്യൂ...

jo • 10-12-2018 20:49

ഉവ്വുവ്വേ...

Dark knight മൈക്കിളാശാൻ • 10-12-2018 05:18

അവസാനം ഇത്തരമൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. എന്തായാലും കിടുക്കി. പിന്നൊരു കാര്യം. ഈ സൈറ്റിൽ പല തവണ സെക്സ് വിവരിക്കുന്നത് കണ്ടിട്ടുണ്ട്. അതിലേറ്റവും മികച്ചതിലൊന്നായിരിക്കും ഈ ഭാഗത്തിലെ ആയൊരു കിസ്സിങ് സീൻ. എന്റമ്മോ, ഒരു മാതിരി ഫീൽ.

smitha • 10-12-2018 17:48

താങ്ക്യൂ താങ്ക്യൂ വെരി മച്ച് ഡിയര്‍ ക്യൂട്ട് മൈക്കിളാശാന്‍...
ആകെയൊരു "സീന്‍" ഇഷ്ടമായതില്‍ സന്തോഷം...

Edgar • 10-12-2018 04:48

വീണ്ടും ട്വിസ്റ്റ്‌, കഥ വളരെ  നന്നായിട്ടുണ്ട്,  വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌,  ഒരു  പുക എടുത്തിട്ട്  വരാം

smitha • 10-12-2018 17:47

താങ്ക്യൂ എഡ്ഗാര്‍ അലന്‍ പോ.
പക്ഷെ 'പുക" സ്ഥിരം വേണ്ട...

Maddy • 10-12-2018 04:26

ചേച്ചീ...,

ഹോം പേജിൽ കോബ്രാഹിൽസ്......
കാണാൻ വൈകി പക്ഷേ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നനഞ്ഞു ചേച്ചി,ഇത്ര പെട്ടെന്ന് അടുത്ത ഭാഗം അതും ഓർമ്മയിൽ നിന്നും പകർത്തി എഴുതുമ്പോൾ..
വായനക്കാരോടുള്ള ആയൊരു ഡെഡിക്കേഷന്,
അക്ഷരങ്ങളോടുള്ള തീവ്രമായ ആ ഒരു പ്രണയത്തിനു...?
The real princess with a magical touch..?

"കതിരണിഞ്ഞ വയലിന്റെ സ്വർണ്ണ വർണ്ണം ഇളം കാറ്റിലും സൂര്യ വെളിച്ചത്തിലുമുലയുന്ന പോലെ"
ഇതിലും മികച്ചൊരുപമ ആയൊരു  സാഹചര്യത്തിൽ സംശയമാണ് അതുകൊണ്ട് തന്നെ തുടർന്നങ്ങോട്ട്  ഒൻപതു വരെയുള്ള പേജുകൾ വായിച്ചപ്പോൾ, മനസ്സിലേക്കോടിയെത്തിയത് ,
ദാ താഴെ...

"തണുത്ത രാത്രി എന്റെ ചിറകുകളെ തണുപ്പിക്കുമ്പോൾ ഞാൻ എന്റെ ഇണയെ തേടും പാരിജാതങ്ങൾക്കിടയിലൂടെ ഞാൻ മെല്ലെ പറക്കും"
തൂലികയാൽ പ്രണയത്തിന്റെ മായാലോകം തീർത്ത അവരുടെ ആ വരികൾ...
നീലാകാശത്തു അതിരുകളില്ലാതെ  ദിവ്യയങ്ങനെ ഒഴുകി നടക്കട്ടെ.....

ആര്യപത്രി  അങ്ങനെയൊരു ഔഷധത്തെ പറ്റി കേട്ടിട്ടില്ല,എവിടെയും വായിച്ചതായി ഓർക്കുന്നില്ല.പക്ഷെ ചേച്ചി പറയുമ്പോൾ അതും നമ്മുടെയീ ഡാവിഞ്ചി കോഡിൽ  അവിശ്വസിക്കേണ്ട കാര്യവും വരുന്നില്ല സൊ ഇതൊരു പുതിയ അറിവ് തന്നെ,
രാജകുമാരിയുടെ ആ ദിവ്യ ഔഷധക്കൂട്ട്  ജയകൃഷ്ണനു പുനർജന്മം സിദ്ധിക്കുമ്പോൾ
ജയകൃഷ്‌ണൻ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ പ്രത്യേകിച്ചൊരു അത്ഭുതം തോന്നിയില്ല ,
അങ്ങനെയൊരു റീ എൻട്രിക്കുള്ള സാധ്യത ഞാൻ തള്ളി കളഞ്ഞിരുന്നില്ല...

"വിനോദ് മേനോൻ ദിവ്യയുടെ ഏട്ടനല്ല "
ഈയൊരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല അക്ഷരാർത്ഥത്തിൽ കിടുങ്ങി,സിമോണ വിളിക്കും പോലെ എന്റെ പൊന്നു ട്വിസ്റ്റാമ്മേ....
ശരിക്കും ഞെട്ടിച്ചു..!
പക്ഷേ ഇനിയുള്ള ട്വിസ്റ്റ് ഞാൻ ഊഹിക്കുന്നു..
ചുമ്മാ ഒരൂഹം... നോക്കട്ടെ...
അടുത്ത ഭാഗം വൈകില്ലെന്ന പ്രതീക്ഷയോടെ ആകാംക്ഷയുടെ മുൾമുനയിൽ നിന്നു കൊണ്ട്..

സസ്നേഹം
മാഡി

smitha • 10-12-2018 17:30

മാഡി,

ഒരു വാട്സാപ് ഗ്രൂപ്പുണ്ട്. അവരില്‍ ചിലര്‍ ഇവിടെ കമന്റ്റ് ഇടാറുണ്ട്. ഗ്രൂപ്പിലെ എല്ലാവരും ഈ സൈറ്റിലെ വായനക്കാരാണ്. അവരോടുള്ള വര്‍ത്തമാനം ഒഴികെ വേറെ പറയത്തക്ക "സമയം കളയല്‍" ഇല്ല. അതാവാം ചിലപ്പോള്‍ ഇങ്ങനെ പെട്ടെന്ന്‍ ഈ കഥ പോസ്റ്റ്‌ ചെയ്യിക്കാന്‍ എനിക്ക് അവസരം തരുന്നത്.

മാഡിയുടെ അടുത്ത കഥയിലെ വാക്കുകളാണോ എടുത്തെഴുതിയത്? ആണെങ്കില്‍ എനിക്കൂഹിക്കാം അതിന്‍റെ ചാരുത. തൂവല്‍പോലെ തൊടുന്ന വാക്കുകള്‍. അതിന്‍റെ മുഴുവന്‍ ടെക്സ്റ്റും പൂര്‍ത്തിയാകുന്ന  ആ മുഹൂര്‍ത്തത്തിന് കാത്ത് കാത്ത് ഞാന്‍ ഇവിടെ....

ഇതിലെ പല ഭാഗങ്ങളും വായനക്കാരുടെ ഊഹങ്ങള്‍ക്ക് വഴങ്ങുന്നതാണ്. അപ്പോള്‍ മാഡിയെപ്പോലെ ഒരു അനുഗ്രഹീത എഴുത്തുകാരന്‍റെ കാര്യം പറയേണ്ടതില്ലല്ലോ. സൈറ്റില്‍ വന്നത് ചെമ്പനീര്‍പൂവ് മാത്രമാണെങ്കിലും അതൊരു തുടക്കം മാത്രമല്ലേ? ആ കഥ വായിച്ച ആര്‍ക്കും സംശയമുണ്ടാവില്ല എന്‍റെ പ്രയോഗം കേള്‍ക്കുമ്പോള്‍.

വിനോദ് മേനോന്‍റെ ഫ്ലാഷ് ബാക്ക് ആണ് അടുത്തഭാഗം. വായനക്കാര്‍ ചോദിച്ച പല കാര്യങ്ങള്‍ക്കും മറുപടി അതിലാണ്.

മിക്കവാറും "ട്വിസ്റ്റു"കളൊക്കെ തീര്‍ന്നു.

സസ്നേഹം,
സ്മിത.

Maddy • 10-12-2018 18:18

അയ്യോ അതെന്റെ വരികൾ അല്ലാട്ടോ..
നാലപ്പാട്ടെ മാധവികുട്ടിയമ്മയുടെ വരികളാ...
"നഷ്ടപെട്ട നീലാംബരി"
ഒരു കാലത്തു വായന ഹരമായിരുന്നു പപ്പേട്ടനും മാധവികുട്ടിയമ്മയും ആയിരുന്നു അന്നത്തെ ഭക്ഷണം, പിന്നീടെല്ലാം വിട്ടു എന്നാലും ഓർമ്മയിൽ ഇടയ്ക്കിങ്ങനെ ഓരോന്നു തികട്ടി വരും, ഇപ്പൊ ചേച്ചിയുടെ ആ ഉപമ വായിച്ചപ്പോൾ അങ്ങനെ തോന്നി..
ഇവിടെ ഈ സൈറ്റിൽ എനിക്കിഷ്ടമുള്ളവരുടെ എഴുത്തുകൾ മാത്രമേയുള്ളു വായന അതും  ഒരു ലഹരിയായി തുടങ്ങി.

ചെമ്പനീർപ്പൂവ് ആകസ്മികമായി സംഭവിച്ചതാണ് ചേച്ചിക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ തന്നെ മനസ്സ് നിറഞ്ഞു അത് പോലെ എഴുതാൻ ഇനി എന്നെ കൊണ്ടാവും എന്ന് വിചാരിക്കുന്നില്ല.എന്നാലും ആദ്യം തുടങ്ങി വച്ചത് പൂർത്തിയാക്കണം
സമയക്കുറവുണ്ട് എന്നാലും വൈകില്ല..
പിന്നെ ഇതിൽ സാഹിത്യമേയില്ല.... പ്രണയം എന്നും പറയാൻ തരമില്ല..
അതി ലളിതമായ ഹാപ്പി എൻഡിങ്  പക്കാ പൈങ്കിളി  അത്രേയുള്ളു...
ഹ ഹഹാ..

smitha • 10-12-2018 19:34

നീലാംബരി പണ്ട് വായിച്ചതാണ്. എന്നാലും ഓര്‍ക്കാന്‍ വിട്ടുപോയി. ചിലപ്പോള്‍ ചെമ്പനീര്‍പ്പൂവിന്‍റെ ഓര്‍മ്മ എന്‍റെ ഓര്‍മ്മയിലേക്ക് പുറപ്പാട് നടത്തിയതിനാലാവാം. ചില വരികള്‍ അങ്ങനെയാണ്. ആരെഴുതി എന്നത് അത്ര കാര്യമുള്ള വിഷയമല്ല. അനുഭൂതിയാണ് പ്രധാനം.

വായനയുടെ വേഗം ഇപ്പോള്‍ എനിക്കും കുറവാണ്. സൈറ്റില്‍ വായനയും തീരെക്കുറഞ്ഞു എന്ന്‍ പറയാം. വിടാതെ വായിക്കുന്ന കഥകളുമുണ്ട്. പുതിയ ആളുകളുടെയും വായിക്കും. ചിലത് ഒരു പേജ് മാത്രം. മുമ്പോട്ട്‌ വായിക്കാന്‍ സമ്മതിക്കില്ല. ചിലത് തലക്കെട്ടോടെ തീരും. ഇന്നാലും ജീവിതവും അനുഭൂതിയും ഭാഷയും  സമന്വയിക്കുന്നവരുടെ കഥകള്‍ ഇഷ്ടത്തോടെ വായിക്കും. വായിക്കുന്നവയ്ക്ക് മറക്കാതെ കമന്റ്റ് ഇടും. ഇഷ്ടം അറിയിക്കും. കമന്റ്റ് ഇടത്താവ അടയാളമാണ്.വായിച്ചിട്ടില്ല എന്നതിന്‍റെ.

പൈങ്കിളി എന്നൊക്കെപ്പറഞ്ഞു മെനക്കെടണ്ട. എഴുതുക. എന്തായാലും. രതിയും ജീവിതവുമുള്ള നല്ല കഥകള്‍ ഊഷ്മളമായ ഭാഷയില്‍.

അതിന് കാത്തിരിക്കുന്നു.

Maddy • 10-12-2018 22:10

ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു സിനിമ കണ്ടപ്പോൾ മുതൽ മനസ്സിലുള്ള ആശയം,എഴുതി തുടങ്ങിയപ്പോൾ അത് പൈങ്കിളിയേക്കാൾ താഴേക്കു പോകുന്നു.സത്യമായിട്ടും, പക്ഷേ ഞാനിത് എഴുതി പൂർത്തിയാക്കും ചേച്ചി,എന്റെ കാഴ്ചപ്പാടിൽ ഇത് പറയേണ്ട വിഷയമാണ്..

smitha • 10-12-2018 22:39

ദാറ്റ്‌സ് ഇറ്റ്‌...!!

Raj mukundan • 10-12-2018 04:17

Dear Smitha,
                 great work with twist and turns!!!. and quality narration too. pls keep writing. eagerly waiting for next part. can't wait....

Cheers

smitha • 10-12-2018 17:13

A comment like this that shows enthusiastic words is an impetus for me to march forward with my commitment to write quality porn.

Thank you...

Robin • 10-12-2018 02:57

Bro ee kathakal vayikyan patunilalo vere eadho oru language

smitha • 10-12-2018 17:08

താഴെ ലിങ്ക് ഉണ്ട്, സഹായിക്കാന്‍, റോബിന്‍.

asuran • 10-12-2018 00:42

ദേ വീണ്ടും ട്വിസ്റ്റ്. ഇനി ഞാൻ ഇല്ല ഈ കളിക്ക്. കഷ്ടപ്പെട്ട് ആലോചിച്ചു ഒരു വഴിക്ക് എത്തിച്ചപ്പോൾ അതാ പിന്നെയും ഒരു ട്വിസ്റ്റ്. എനിക്ക് വയ്യ ഇനി ആലോചിക്കാൻ. ബാക്കി പെട്ടന്ന് എഴുതിയാട്ടെ. ഇല്ലെങ്കിൽ ഞാൻ ആലോചിച്ചു ആലോചിച്ചു ഒരു മൂർഖൻ കുന്ന് തന്നെ ഉണ്ടാക്കി കളയും.

Bijo • 10-12-2018 01:43

സത്യം

smitha • 10-12-2018 17:05

സാരമില്ല ട്വിസ്റ്റ് ഒക്കെ ഇപ്പ തീരും ബിജോ

smitha • 10-12-2018 17:07

@അസുരന്‍
അസുരന്‍ അല്ലെങ്കില്‍ എന്‍റെ അടുത്ത കഥയിലെ ജയകൃഷ്ണന്...ട്വിസ്റ്റിന്‍റെ ആയുസ്സെല്ലാം തീര്‍ന്നു. ഇനി ഫെയ്സ് റ്റു ഫെയ്സ് ആണ്.
മിക്കവാറും നാളെ വരും അടുത്ത ഭാഗം...

Akh • 10-12-2018 00:42

??""ഇതാണ്  കോബ്രാഹിൽസിൽ  ഞാൻ  കണ്ട നിധി... കോബ്ര  ഹിൽസിലെ  നിധി ... ""??

ഇതിവിടെ  കിടക്കട്ടെ  ഒരു  രസം.... ബാക്കി  നാളെ  രണ്ടാമത്  ഒന്നുടെ  വായിച്ചിട്ടു .... ഇപ്പോ  കമന്റ്‌  എഴുതാൻ  എന്റെ മിഴികൾ  സമ്മതിക്കുനില്ല  സോറി  ചേച്ചി......

smitha • 10-12-2018 17:03

പൂവിന്‍റെ ഗന്ധവും തേനിന്‍റെ മാധുര്യവും കഥകളിലേക്ക് വിക്ഷേപിക്കുന്ന അഖിലിന്‍റെ വാക്കുകള്‍ കോബ്രാ ഹില്‍സിനെ എപ്പോഴുംസാന്ത്വനിപ്പിക്കുന്നുണ്ട്.അഖിലിന്റെ വാക്കുകള്‍ എന്‍റെ വാളില്‍ നിറയുമ്പോള്‍ എന്‍റെ കഥയാണ്‌ അപ്പോള്‍ പുളകം കൊള്ളുന്നത്...

ആ "ആളുടെ" മിഴികള്‍ നിറയുന്നു എന്നറിയുമ്പോള്‍...

rasheed • 10-12-2018 00:17

ഈ സൈറ്റിലെ പേജുകൾ മാറ്റുമ്പോൾ പലപ്പോഴും requesting bad gateway എന്ന് കാണിക്കുന്നു ഇത് മാറ്റാൻ എന്തു ചെയ്യണമെന്ന് കുട്ടൻ സാർ ഒന്നു പറഞ്ഞു തരണം

കാമു..ണ്ണി • 10-12-2018 08:35

Rashid..,
എല്ലാവർക്കും അങ്ങനെയാണ്  വരുന്നത് എന്ന് തോന്നുന്നു..അതുപോലെ
'നിങ്ങളുടെ സിസ്റ്റം ബ്ളോക്ക് ആയി ' എന്ന് മെസ്സേജ് വന്ന്, 
ആഡ് വന്നു ബ്ളോക്ക് ആകുന്നു.വൈറസ്
ആണോ എന്തോ..?

പിന്നെ.. ,
കമ്പിക്കുട്ടനോടുളള ആർത്തിമൂത്ത് മാത്രം കേറുന്നതാ..

smitha • 10-12-2018 16:46

ശരിയാണ്...വായിക്കാന്‍ ആര്‍ത്തി, എഴുതാന്‍ ആര്‍ത്തി...രണ്ട് ആര്‍ത്തികളാണ് എന്നെ ഇവിടെ എത്തിച്ചത്.
അപ്പോള്‍ ഇതുപോലെ ശല്യം അസഹനീയം.
എനിക്കിത് വരെ അത് അനുഭവമാകാതത്തില്‍ സ്തോത്രം...

smitha • 10-12-2018 16:58

ആ പ്രോബ്ലം അധികസമയമില്ലല്ലോ; ഉണ്ടോ?

rasheed • 10-12-2018 22:25

ചിലപ്പോൾ മാത്രം
കമന്റിട്ടുമ്പോൾ പ്രത്രേകിച്ചും

Master • 10-12-2018 00:03

ഈ നിധി തീര്‍ന്നാല്‍ അടുത്ത കഥ എന്താണോ..കാരണം സ്മിത എഴുതുന്ന പുതിയ ത്രില്ലര്‍ തുടക്കം മുതല്‍ വായിക്കണം എന്നൊരു മോഹമുണ്ട്. പക്ഷെ നമ്മുടെ ഡോക്ടര്‍ ഈ സൈറ്റിന്റെ കൊയപ്പങ്ങള്‍ പരിഹരിച്ചാലേ പറ്റൂ..ഞാന്‍ കമന്റുകള്‍ മാത്രമാണ് കാണുന്നത്.. ലോകത്തൊരിടത്തും ഇല്ലാത്ത കുറെ പ്രേതങ്ങളും ഭൂതങ്ങളും കുട്ടിച്ചാത്തന്‍മാരും മറുതകളും അറുകൊലകളും യക്ഷികളും ഒക്കെയാണ് കഥയിലെ അക്ഷരരൂപത്തില്‍ വരുന്ന സാധനങ്ങള്‍..പ്വേടിച്ച് ഒറക്കം പോലും വരുന്നില്ല..

ഡോക്ടറെ...

അല്ലേല്‍ വേണ്ട..പണ്ടേ വായന നിര്‍ത്തിയ എന്നെ അങ്ങേരു നന്നാകാന്‍ സമ്മതിക്കില്ല..

ഒരു കിടുക്കന്‍ ത്രില്ലര്‍ സ്മിത എഴുതണം...പ്രണയവും മാങ്ങാത്തൊലിയും ഒന്നും പ്രധാനമാകരുത്..ജീവിതഗന്ധിയായ ഒരു ത്രില്ലര്‍..സിരകള്‍ വലിഞ്ഞു മുറുകി പണ്ടാരമടങ്ങി ഒരു വഴിക്കാകണം വായനക്കാര്‍..

smitha • 10-12-2018 16:43

മാസ്റ്റര്‍...

വായിക്കാനുള്ള പ്രോബ്ലം എളുപ്പം മാറട്ടെ എന്നാഗ്രഹിച്ചിരുന്നു. മുന്‍പിലെ ഒരു കുറിപ്പില്‍. അത് തന്നെ ആവര്‍ത്തിക്കുന്നു.
റാസ്പുട്ടിന്‍റെ ചെവി ഒരു നിമിഷം കിട്ടുകയെന്നത് സാധാരണക്കാരും വന്‍പ്രമാണിമാരും ഭാഗ്യമായിക്കരുതിയിരുന്നു വിപ്ലവപൂര്‍വ്വ റഷ്യയില്‍. അദ്ധേഹത്തിന്റെ രതിജീവിതം വര്‍ണ്ണശബളവും തുറന്നതായിരുന്നെങ്കിലും മദ്യപാനത്തില്‍ അദ്വിതീയനായിരുന്നെങ്കിലും.

മാസ്റ്ററുടെ വാക്കുകള്‍ തങ്ങളുടെ "വാളി"ല്‍ കിട്ടുകയെന്നത് ഈ സൈറ്റിലെ ഓരോ എഴുത്തുകാരുടെയും സൌഭാഗ്യമാണ്. എനിക്ക് പ്രത്യേകിച്ചും.

റാസ്‌പുട്ടിന്‍ എന്ന രതിയുടെ രാജകുമാരനെ ഇവിടെ മാസ്റ്ററുമായി താരതമ്യം ചെയ്തത് ആ കഥകളുടെ വര്‍ണ്ണശബളിമയുടെ അനന്യത ഓര്‍ത്താണ്.

Master • 10-12-2018 17:15

വേറെ ആരേം കിട്ടിയില്ല തുലനിക്കാന്‍ അല്ലെ? അയാളുടെ സ്വഭാവവും എന്റെ ചിന്തകളും തമ്മില്‍ നല്ല സാമ്യമുണ്ട്‌..ആകാശവും ഭൂമിയും പോലെ ..എന്നാലും..ആ കൊരങ്ങനെ അല്ലാതെ വേറെ ആരേം കിട്ടിയില്ല അല്ലെ..എനിക്കിത് വരണം....

smitha • 10-12-2018 18:01

അയ്യോ..മാസ്റ്റര്‍...ഈ റാസ്പുട്ടിന്‍ റഷ്യന്‍ രാജ്ഞിയുടെ പോലും കാമുകനായിരുന്നു. ബോണിയം  "റാ റാ റാസ്പുട്ടിന്‍ ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍" എന്നും "റഷ്യാസ് ഗ്രേറ്റസ്റ്റ് ലവ് മഷീന്‍" എന്നുമാണ് 1978എ അവരുടെ  'റാസ്പ്പുട്ടിന്‍' എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനത്തില്‍ പാടിയത്. സൈബീരിയയിലെ ഒരു ഗ്രാമത്തില്‍ നിന്ന്‍ സെന്റ്‌ പീറ്റേഴ്സ് ബര്‍ഗ്ഗില്‍ സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ കുടിയേറി ബ്രഹ്മാണ്ഡസദൃശ്യമായ റഷ്യന്‍ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഏറ്റവും ശക്തിയേറിയ വ്യക്തിയായി മാറിയ ഈ മനുഷ്യന്‍റെ കാമുകിയായി മാറുവാന്‍ പ്രഭുകുടുംബങ്ങളിലെ സുന്ദരിമാര്‍ മത്സരിച്ചിരുന്നു...

ഇതൊക്കെ മാസ്റ്റര്‍ക്ക് അറിവുള്ളതാണ്.
മാസ്റ്ററുടെ കഥകള്‍ക്കും അങ്ങനെയൊരു വശ്യതയുണ്ട് എന്ന്‍ കാണിക്കാനായിരുന്നു ഞാന്‍ വ്യഗ്രത കാണിച്ചത്.

അപ്പോള്‍, എന്‍റെ താരതമ്യം ഏതാണ്ട് ശരിയല്ലേ?
അല്ലേ?

Master • 10-12-2018 18:11

അതൊക്കെ ശരിയാകാം..പക്ഷെ അയാളുടെ വ്യക്തി ജീവിതത്തില്‍ ധാരാളം പരാജയങ്ങള്‍ ഉണ്ടായിരുന്നു..കാപട്യം ഉണ്ടായിരുന്നു..അയാളുടെ സ്ത്രീ വിഷയത്തിലുള്ള കാര്യങ്ങളെപ്പറ്റി എനിക്ക് അത്ര അറിവില്ല..പക്ഷെ ഒരു കപട സന്യാസി, അല്ലെങ്കില്‍ ഒരു ദിവ്യപുരുഷന്റെ വേഷം അയാള്‍ ധരിച്ചിരുന്നു..അത്തരമൊരു ആസ്പക്റ്റ് എനിക്കില്ല..എന്റെ കഥകളെപറ്റി മാത്രമാണ് സ്മിത പറഞ്ഞത് എങ്കില്‍...അയാള്‍ക്കൊരു കാസനോവ തലം ഉണ്ടായിരുന്നു എങ്കില്‍ ശരിയാകാം..എങ്കിലും എനിക്ക് അയാളെ ഇഷ്ടമല്ല..

smitha • 10-12-2018 19:24

ഹഹഹ ..മാസ്റ്റര്‍...

താരതമ്യം താങ്കളുടെ കഥകളുടെ യൌവ്വനസൌന്ദര്യത്തോട് മാത്രം.
വ്യക്തിജീവിതത്തില്‍ "മഹാ അലമ്പ്" ആയിരുന്ന റാസ്പ്പുട്ടിനെ താങ്കളോട് ഉപമിക്കുകയെന്നാല്‍....

ഇല്ല, ക്ഷമിക്കപ്പെടാവുന്ന മഹാ അപരാധങ്ങളെ ഞാന്‍ ഇന്നുവരെ ചെയ്തിട്ടുള്ളൂ.

എന്നാല്‍ മേലേ എഴുതിയ പാപം...!!!

വിറകുകഷണങ്ങളുടെ കൂറ്റന്‍ മലകള്‍ക്ക് മീതെ നിര്‍ത്തി എന്നെ ദഹിപ്പിക്കും.
ഒരിക്കലും പുലരി കാണിക്കാതെ നിത്യമായ തമസ്സില്‍ എന്നെ ബന്ധിച്ചിടും.

അത് എന്നില്‍ നിന്നും എന്‍റെ ഏറ്റവും വലിയ ശത്രുപോലും ആഗ്രഹിക്കില്ല.

Rasheed • 09-12-2018 23:54

കഥയുടെ ഗതി നന്നാവുന്നുണ്ട്.
ജയകൃഷ്ണനെ മരണത്തിൽ നിന്ന് രക്ഷിച്ചപ്പോൾ അതോരു പാര അകുമെന്നാണ് ഞാൻ വിചാരിച്ചത്
അവൻ നല്ലവനായതിൽ വളരെ സന്തോഷം
ദിവ്യയുടെ എട്ടൻ രോഹിത് തന്നെയാണെന്നാണ് എന്റെ വിശ്വാസം
ആ കാരണത്താൽ തന്നെയാവും അയാൾ കോല്ലപ്പെട്ടത്

Rasheed • 10-12-2018 00:08

ജയകൃഷ്ണന്റെ സഹായത്തോടെ രോഹിതിനെ കോന്നത് വിനോന്ദ് മേനോൻ തന്നെയാണ്.
പാലസിൽ നിന്ന് മാപ്പുകൾ മോഷ്ടിക്കുകയും അതിലെ അവിശ്യമില്ലാത്ത ഒന്ന് രോഹിതിന്റെ കി ശയിൽ വക്കുകയും ചെയ്തിരിക്കണം. പിന്നിടയാൾ കോട്ടാരത്തിൽ വരുവാൻ ദിവ്യയുടെ അച്ചന്റെ അടുത്ത് പൂർവ്വ ബന്ധത്തിലെ മകനാണെന്ന് വിശ്വസിപ്പിച്ച് കയറിക്കുടിയിരിക്കാം
ഇതെല്ലാം കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയതാണ്
സ്മിതേച്ചിയുടെ സങ്കൽപ്പം വിത്യസ്തമായിരിക്കാo

smitha • 10-12-2018 16:27

വൌ!!!! പ്ലോട്ട് വൈഡന്‍സ്...
യൂ ഹാവ് റിയലി ഇന്ക്രെഡിബിള്‍ പവര്‍ റ്റു ഇമാജിന്‍ ...
നാല് അധ്യായങ്ങളെ ബാക്കിയുള്ളൂ.
റഷീദ് പറഞ്ഞത് പോലെയാകട്ടെ.
താങ്ക്യൂ വെരി മച്ച്...

rasheed • 10-12-2018 22:22

4 അധ്യായങ്ങളേ ഉള്ളു എന്നറിഞ്ഞപ്പോൾ ചെറിയോരു വിഷമം തോന്നി
കഥാപാത്രങ്ങളെ വിട്ടുപിരിയാൻ മനസു വരുന്നില്ല

smitha • 10-12-2018 22:40

ബട്ട് ...ഒരു അന്ത്യം, അത് അനിവാര്യം.
പ്രകൃതി നിയമം.

smitha • 10-12-2018 16:32

റഷീദ്,
എല്ലാവരിലും തിന്മ -നന്മ ദ്വന്ദങ്ങള്‍ ഉണ്ട്. ചിലരൊക്കെ അപവാദമാണ്. ഹിറ്റ്‌ലറില്‍ എന്തെങ്കിലും നന്മയുണ്ട് എന്ന്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്തൊക്കെ എതിര്‍വാദങ്ങള്‍ നിരത്തിയാലും.

അങ്ങനെയാണ് ജയകൃഷ്ണനെ കണ്ടത്.
അയാള്‍ നല്ലവനായതും.
അനുമാനങ്ങള്‍ക്ക് നന്ദി.
കഥ അതിന്‍റെ പരിസമാപ്തിയിലെക്ക് അടുക്കുമ്പോള്‍ അനുമാനങ്ങള്‍ക്ക് പ്രസക്തിയുണ്ട്.
അനുമാനങ്ങള്‍ കഥയെ ഇഷ്ട്ടപെടുന്നതിന്‍റെ അളവും കാണിക്കുന്നു.
നന്ദി.

Saakshi .S.Anand • 09-12-2018 23:40

കഥ കണ്ടു ,വായിച്ചു തുടങ്ങി, എപ്പോൾ തീരും എന്ന് അറിയില്ല!. തീർന്നാൽ ഉടൻ മറുപടി ഉറപ്പ്!...

smitha • 10-12-2018 16:23

വിലപ്പെട്ട വാക്കുകള്‍ക്ക് കാത്ത് കാത്ത് ഇവിടെ ഞാന്‍...

AChu • 09-12-2018 23:31

ഇതിനുമാത്രം സസ്പെൻസ് നിങ്ങൾക്കിതെവിടുന്നു കിട്ടുന്നു സ്മിതാമ്മേ വേറെ ആർക്കും കിട്ടുന്നില്ലല്ലോ.. 

എല്ലാതവണത്തേയും പോലെ ഇത്തവണയും പൊളിച്ചു
വളരെ മികച്ച ഒരു ഇത്

smitha • 10-12-2018 16:23

അച്ചൂട്ടാ...ലൈഫ് മൊത്തം ഒരു സഹാറ മരുഭൂമിയുടെ വിസ്ത്തീര്‍ണ്ണത്തില്‍ സസ്പെന്‍സായി കിടക്കുവല്ലേ? അതീന്ന് ഒരു തരി മോഷ്ട്ടിച്ചു.

താങ്ക്സ് കേട്ടോ.

rashid • 09-12-2018 23:24

ദേ പിന്നേം വീണ്ടും ട്വിസ്റ്റ്‌, സ്മിത ചേച്ചി എന്നെ അങ് കൊല്ല്.ജയകൃഷ്ണന്റെ തിരിച്ച് വരവ് ഞാനും ഊഹിച്ചിരുന്നു.പക്ഷെ അത് ഇങ്ങനെ ഒരു മനസ്താപം ഉണ്ടാക്കത്തക്ക വിധത്തിൽ ആവുമെന്ന് കരുതിയില്ല. അങ്ങനെ ഒടുവിൽ വില്ലന് എതിരായുള്ള ആ ബ്രഹ്മാസ്ത്രം വന്നെത്തി അല്ലെ.കൊള്ളാം, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

smitha • 10-12-2018 16:21

"...ഒടുവിൽ വില്ലന് എതിരായുള്ള ആ ബ്രഹ്മാസ്ത്രം..."
കൊള്ളാം പ്രയോഗം വളരെയിഷ്ട്ടപ്പെട്ടു റഷീദ്...
അടുത്ത ഭാഗം ഉടനേ വരും.

Rasheed • 09-12-2018 23:20

24 part vayichu 20 minute kayinjapoyekkum 25 part ethi
Valare sandhosham
Katha vayichittu abhiprayam ariyikkam

smitha • 10-12-2018 15:58

ശരി ആയോക്കോട്ടേ സുഹൃത്തേ

വേതാളം • 09-12-2018 23:18

വായിച്ചു തുടങ്ങി...

വേതാളം • 09-12-2018 23:43

സ്മിതാമ്മ എന്നല്ല വിളിേക്കേണ്ടത് ട്വിസ്റ്റാമ്മ എന്നു തന്നെയാണ്... ഹൊ എന്തൊരു feelanu ചേച്ചി ഒരോ ഭാഗത്തും രാഹുലിന്റെ ഓരോ വാക്കും ശരിക്കും മനസ്സിൽ പതിഞ്ഞു... ശരിയാണ് ദിവ്യ തന്നെയാണ് കോബ്ര ഹിൽസിലെ നിധി അല്ലെങ്കിൽ തന്നെ കൊല്ലാൻ ശ്രമിച്ച ഒരാളെ രക്ഷിക്കാൻ ഇത്രയേറെ പാടു പെടില്ല...hats off to you ചേച്ചി...

അപ്പോ ഇനി ടെൻഷൻ അടിക്കാൻ ഒരു കാരണം കൂടി ആരാണ് ദിവ്യയുടെ ചേട്ടൻ....???

smitha • 10-12-2018 15:57

രണ്ടും കമന്റും മേലേക്ക് പോയി...ഇത്തിരി കഷ്ടപ്പെട്ട് മേലേക്ക് പോയി വായിക്ക് വേതാളമേ...

smitha • 10-12-2018 15:57

ഉവ്വോ....താങ്ക്യൂ താങ്ക്യൂ താങ്ക്യൂ ...