Chapter Title : കോബ്രാഹില്‍സിലെ നിധി 28 [Smitha]
..ഞാന്‍..." വിമലിന്റെ കൈകളുടെ മരണതാളം മുറുകി. "ഞാന്‍ നിന്‍റെ അപ്പനാണ്...! എന്നെ വിശ്വസ്സിക്ക്!! ഞാന്‍ ..ഞാന്‍ ..നിന്‍റെ അപ്പന്‍...!!" ശ്വാസം കിട്ടാതെ അയാളില്‍ നിന്ന്‍ അസ്പഷ്ടമായി വാക്കുകള്‍ പുറത്ത് വന്നു. "എല്ലാ പേപ്പട്ടിയും പട്ടിക്കുഞ്ഞിനോട് പറയുന്നതും ഇത് തന്നെയാ...!!" അയാളുടെ കഴുത്തില്‍ വീണ്ടും പിടി മുറുക്കിക്കൊണ്ട് അവന്‍ മുരണ്ടു. "യൂ നോ ..മൈ മദര്‍ വാസ് ദ മോസ്റ്റ് അണ്‍ചേസ്റ്റ് വുമണ്‍.... !എ പ്രോസ്റ്റിറ്റ്യൂട്ട്...! യൂ ആറെ കില്ലര്‍ ....! യൂ കില്‍ഡ് മൈ ബ്രദര്‍... ! യൂ ടോട്ട് മീ ഹൌ റ്റു കില്‍ എ ലൈഫ്...! " വിമല്‍ നിര്‍ത്താതെ ചിരിച്ചു. ചിരിയോടൊപ്പം മാത്തച്ചന്റെ കഴുത്തിലെ പിടി അവന്‍ കൂടുതല്‍ മുറുക്കി. "...നീ എന്നെ പണത്തിന്‍റെ കഥ പറഞ്ഞ് കൊതിപ്പിച്ചു...!" രാക്ഷസീയമായ ഭാവത്തില്‍, പ്രേതത്തിന്‍റെ സ്വരത്തില്‍ അവന്‍ തുടര്‍ന്നു. "...സ്വത്തിന്റെ...വ്യവസായ സാമ്രാജ്യത്തിന്‍റെ കനകക്കിരീടം വച്ച രജകുമാരനാക്കാമെന്ന്‍ നീ എന്നെ പറഞ്ഞു കൊതിപ്പിച്ചു...! എന്നിട്ട് എന്‍റെ ശവം പുഴുങ്ങിത്തിന്നാന്‍ വേണ്ടി നീയെന്നെ ചതിച്ചു...! രാജശേഖര വര്‍മ്മ എന്ന, ഞാന്‍ കുപ്പിയിലടക്കാന്‍ ശ്രമിക്കുന്ന ഭൂതത്താന്റെയടുത്ത് നീ എന്നെക്കുറിച്ചെല്ലാം തുറന്നു പറയാന്‍ ശ്രമിച്ചു...!!" നരിമറ്റം മാത്തച്ചന്‍റെ ശക്തി പൂര്‍ണ്ണമായും ക്ഷയിച്ച് കഴിഞ്ഞത് വിമല്‍ അറിഞ്ഞില്ല. അവന്‍ ഭ്രാന്തമായ ആവേശത്തോടെ അയാളുടെ കഴുത്തില്‍ വീണ്ടും വീണ്ടും പൂര്‍ണ്ണശക്തിയോടെ ഞെരിച്ചു. "എനിക്കാ നിധി വേണം...!!" അവന്‍ വീണ്ടും അലറി. "കോബ്രാ ഹില്‍സ് നിറയെ പൂത്തുലഞ്ഞ ആ നിധി...!! അതിന്‍റെ താക്കോല്‍ നിന്‍റെ കൈയിലാണ്! അത് ഏത് കടലിന്റെ അടിത്തട്ടിലേക്ക് എറിഞ്ഞു കളഞ്ഞാലും നിന്നെക്കൊണ്ട് തന്നെ ഞാന്‍ അത് എടുപ്പിക്കും...!! കമോണ്‍!! ടെല്‍...!!
💬 Comments
View all comments