0%

Chapter Title : കോബ്രാഹില്‍സിലെ നിധി 8 [Smitha]

Author : സ്മിത Read All Parts 519

അവന്‍റെ തലച്ചോറിന്‍റെ ഊര്‍ജ്ജം മുഴുവനും കോബ്രാഹില്‍സിലെ നിധിയേയും രാഹുല്‍ നാരായണനേയും ചുറ്റിപ്പറ്റിയാണെന്നും അവര്‍ അറിഞ്ഞിരുന്നു. "ലത്തീഫ് ദാദാ," വിന്‍സെന്റ് പതിയെ വിളിച്ചു. ലത്തീഫ് മുഖമുയര്‍ത്തി എല്ലാവരെയും നോക്കി. അവന്‍റെ സൂക്ഷ്മ ദൃഷ്ട്ടികളില്‍ ഒരു നിഗൂഡഭാവം പ്രത്യക്ഷമാവുന്നത് അവര്‍ കണ്ടു. "പ്ലോട്ട് തിക്കെന്‍സ്!" അവസാനം അവന്‍ പറഞ്ഞു. "ഷെര്‍ലക്ഹോംസ് പറഞ്ഞത് പോലെ," "എന്ന് വെച്ചാല്‍?" രാജു ആരാഞ്ഞു. "വെയിറ്റ് ആന്‍ഡ് വാച്ച് ആണ് ഇനിയത്തെ ഗെയിം," ലത്തീഫ് പറഞ്ഞു. "വ്യക്തമായ സൂചനകള്‍ കിട്ടാതെ ഒരു തീര്‍പ്പിനും നാം മുതിരുന്നില്ല," "എന്ന്‍ വെച്ചാല്‍ ഈ രാഹുല്‍ നാരായണനെതിരെ ആക്ഷന്‍ ഇല്ല എന്നാണോ?" വിന്‍സെന്റ് ചോദിച്ചു. "നിരീക്ഷണം മാത്രം," ലത്തീഫ് വീണ്ടും പറഞ്ഞു. "ലഭ്യമായ വിവരങ്ങള്‍ വെച്ച് അവന്‍ ഇന്നലെ രാത്രി വരെ കോബ്രാഹില്സില്‍ കയറിയിട്ടില്ല. രാത്രി ഒന്‍പത് മണിമുതല്‍ വെളുപ്പിന് മൂന്നുമണിവരെ നമ്മള്‍ കോബ്രാ ഹില്സില്‍ നിരീക്ഷണം ആരംഭിക്കുകയാണ് ഇന്നുമുതല്‍. പകല്‍ നിരീക്ഷണത്തിന് പുറമേ. ഇന്ന് വരെ നമ്മള്‍കമ്പികുട്ടന്‍.നെറ്റ് പോയിട്ടില്ലാത്ത, കിംഗ്‌ കൊബ്രയെ കാണാന്‍ സാധ്യതയുണ്ടെണ്ണ്‍ വിശ്വസിക്കപ്പെടുന്ന ഹനുമാന്‍കുന്ന്‍ എന്ന മോസ്റ്റ്‌ ഡെയിഞ്ചറസ് ആയ കൊടുമുടി വരെ നമ്മള്‍ പോകും. ഒന്‍പത് മണിക്ക് ആവിടെ എത്തിച്ചേരത്തക്ക വിധത്തില്‍ നാം എന്‍റെ ജീപ്പില്‍ ഇവിടെ നിന്ന്‍ പുറപ്പെടും. റോസ്‌ലിനും പ്രിയങ്കയും ഷെറിനും ആക്ഷനില്‍ പങ്കെടുക്കേണ്ടതില്ല," "ശ്യോ, അതെന്നാ ലത്തീഫ് ദാദാ?" നിരാശയോടെ ഷെറിന്‍ ചോദിച്ചു. പെണ്‍കുട്ടികളുടെ നിരാശ പങ്കുവെക്കുകയായിരുന്നു അവള്‍. എങ്കിലും പുതിയ സാഹസികയാത്രക്ക് വേണ്ടിയുള്ള ആണ്‍കുട്ടികളുടെ ഉത്സാഹം അവരും പങ്കുവെച്ചു.

💬 Comments

View all comments