0%

Chapter Title : കോബ്രാഹില്‍സിലെ നിധി 8 [Smitha]

Author : സ്മിത Read All Parts 114

ഞാന്‍ കൊടുത്തോളാന്നും പറഞ്ഞ് ഇതും വാങ്ങി ഞാന്‍ പോന്നു. രാത്രി വളരെ വൈകിയിരുന്നു. അതാ ഇപ്പം വന്നത്," "വളരെ നന്ദി," മാത്തച്ചന്‍ അല്‍പ്പം തലകുനിച്ചു. പിന്നെ അവര്‍ ഇരുവരെയും നോക്കി. "പിന്നെ..." അയാള്‍ തുടര്‍ന്നു. "പിന്നെ ഇത് തുറന്ന്‍ നോക്കി ഇതില്‍ നിങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പണമോ ഇമ്പോര്‍ട്ടന്‍റ്റ് പേപ്പെഴ്സോ ഉണ്ടോ എന്ന്‍ ഉറപ്പ് വരുത്താനൊന്നും ഞാന്‍ പറയില്ല. കാരണം റിസപ്ഷനിസ്റ്റാണ് എന്നെ ഇതേല്‍പ്പിച്ചത്. അവന്‍ വല്ലതും...." രാജശേഖര വര്‍മ്മ സ്യൂട്ട്കേസ് തുറന്നു. അതില്‍ കുറെ ഫയലുകള്‍ ഉണ്ടായിരുന്നു. "ഇല്ല, ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല," രാജശേഖര വര്‍മ്മ പറഞ്ഞു.കമ്പികുട്ടന്‍.നെറ്റ്"എല്ലാം വളരെ പ്രധാനപ്പെട്ട ഫയലുകലായിരുന്നു. താങ്ക് യൂ വെരി മച്ച്," "എന്നാല്‍ ഞാന്‍,' അയാള്‍ എഴുന്നേറ്റു. "തിരക്കില്ലെങ്കില്‍ ഇരിക്കൂ," വര്‍മ്മ പറഞ്ഞു. "തിരക്കോ?" നരിമറ്റം മാത്തച്ചന്‍ ചിരിച്ചു. "എനിക്ക് ജീവിതത്തില്‍ ഒരിക്കലും തിരക്കുണ്ടായിട്ടില്ല. ഐം ആള്‍വേയ്സ് റിലാക്സ്ഡ്," "എങ്കില്‍ ഇരിക്കൂ," അയാള്‍ തിരികെ തന്‍റെ ഇരിപ്പിടത്തില്‍ ഇരുന്നു. അതിനിടയില്‍ ഒരു പരിചാരിക ഒരു ട്രേയില്‍ ചായയും ബിസ്ക്കറ്റുകളുമായി വന്നു. ഗായത്രിദേവി അവളുടെ കൈയില്‍ നിന്ന്‍ ട്രേ വാങ്ങി. "കഴിക്കൂ," അവര്‍ ട്രേ അയാളുടെ നേരെ നീട്ടി. "താങ്ക് യൂ," ട്രേയില്‍ നിന്ന്‍ ചായക്കപ്പ് എടുത്തുകൊണ്ട് അയാള്‍ പറഞ്ഞു. "എനിക്ക് സ്യൂട്ടബിളായ സാധനം തന്നെയാണ് കൊണ്ടുവന്നിരിക്കുന്നത്. ബിസ്ക്കറ്റ്. അധികം കടുപ്പമുള്ള സാധനങ്ങളൊന്നും കഴിച്ചുകൂടാ," അയാള്‍ ചായ കുടിക്കുന്നതിനിടയില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. "അതെന്ത് പറ്റി?" വര്‍മ്മ ചോദിച്ചു. അയാള്‍ അദ്ധേഹത്തിന്‍റെ മുഖത്ത് കുസൃതിയോടെ നോക്കി. പിന്നെ ഗൌരവാന്വിതനായി. "ഞാന്‍ അര്‍മ്മിയില്‍ ചേര്‍ന്നതിനു ശേഷം രണ്ട് യുദ്ധങ്ങളിലുണ്ടായിരുന്നു. ബംഗ്ലാദേശ് ഫോര്‍മേഷന്‍റെ വാറിലും പിന്നെ യു എന്‍ന്‍റെ സോമാലിയന്‍ ട്രിപ്പിലും. പട്ടാളക്കാരുടെ അണ്‍അവോയിഡബിള്‍ റുട്ടീനിലൊന്നായ വെടിപറച്ചിലായി ഇതിനെ കാണണ്ട. അപ്പോഴൊന്നും എന്‍റെ ഒരു തലമുടി നാരിഴയ്ക്ക് പോലും കേടുപറ്റിയിട്ടില്ല. എന്നാല്‍ നാലഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ്..." അയാള്‍ ചിരിയോടെ രാജശേഖര വര്‍മ്മയെ നോക്കി. "....നാലഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു യുദ്ധമുണ്ടായി," നരിമറ്റം മാത്തച്ചന്‍ തുടര്‍ന്നു. "ഒരു കമാണ്ടര്‍ ഇന്‍ ചീഫ്, ഒരു ക്ഷത്രിയന്‍, എന്‍റെ ചെകിടിനിട്ട് ഒരു കൈബോംബ് പൊട്ടിച്ചു. അതില്‍പ്പിന്നെ ഇതുവരെ കടുപ്പമുള്ളതൊന്നും കഴിക്കാന്‍ സാധിച്ചിട്ടില്ല," ഗായത്രിദേവി കുറ്റപ്പെടുത്തുന്ന രീതിയില്‍ വര്‍മ്മയെ നോക്കി. അദ്ധേഹത്തിന് സഹതാപവും കുറ്റബോധവും തോന്നി. "അപ്പോഴത്തെ ഒരു പ്രത്യേക സിറ്റുവേഷന്‍...അതില്‍..." "ഇറ്റ്സാള്‍ റൈറ്റ്," അയാള്‍ പിന്നെയും ചിരിച്ചു. "ഞാനതിന്‍റെ ഇമോഷണല്‍ സൈഡ് അപ്പോള്‍ത്തന്നെ മറന്നു. കൊടുക്കല്‍ വാങ്ങലാണ് ജീവിതമെന്ന്‍ ആരോ മുമ്പ് പറഞ്ഞിട്ടുണ്ട്. ആ കൂട്ടത്തില്‍ ഇതും

💬 Comments

View all comments