Chapter Title : ?കൊച്ചു കൊച്ചു സന്തോഷങ്ങൾ 01? [പോഗോ]
അമ്മുവും മുഖാമുഖം നോക്കി...
"""ഏട്ടത്തിയ്ക്കെന്താടാ പറ്റിയെ...???"""
അമ്മു എന്റെടുത്തേയ്ക്കു വന്നു...
"""ആ... എനിക്കെങ്ങനെ അറിയാം...???""" പറഞ്ഞിട്ട് ഞാനും റൂമിലേയ്ക്ക് കയറി... ഇനിയും അവിടെ നിന്നാൽ ശരിയാകില്ല എന്നു നല്ല ബോധമുള്ളതുകൊണ്ടു തന്നെ...
എനിക്കെത്രയിരുന്നിട്ടും ഇരുപ്പുറയ്ക്കുന്നില്ല... എത്രയൊക്കെയായാലും ഏട്ടത്തിയോട് അങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു... അറിഞ്ഞുകൊണ്ടായാലും അല്ലേലും സംഗതി മോശമായിപ്പോയി...
ഏട്ടത്തി വന്നുകേറി ഒരു മാസം തികയുന്നതിനു മുന്നേ അച്ഛൻ മരിച്ചു... രണ്ടുമാസത്തിനകം ഏട്ടൻ അയല്പക്കത്തെയൊരു പെണ്ണിനെയും കൊണ്ട് കടന്നു കളഞ്ഞു... കുടുംബക്കാരും നാട്ടുകാരും ചേർന്ന് ഇതിന്റെയെല്ലാം പഴി ഏട്ടത്തിയുടെ തലയിൽക്കൊണ്ടു വെയ്ക്കാൻ മത്സരിച്ചപ്പോൾ അന്ന് ഏട്ടത്തിയുടെ അച്ഛൻ മകളെ തിരിച്ചു വിളിച്ചുകൊണ്ട്
പോകാൻ ഒരുങ്ങിയതാ... പക്ഷേ ഏട്ടത്തി പോയില്ല... കുട്ടികൾക്ക് ട്യൂഷനെടുത്തും ടൂട്ടോറിയൽ കോളേജുകളിൽ പഠിപ്പിച്ചും അന്നു മുതൽ ഇന്നു വരെയും ചേച്ചി ഞങ്ങൾക്ക് വേണ്ടിയാ ജീവിച്ചത്....
ശ്ശേ... എന്നിട്ട് ആ ഏട്ടത്തിയെ ഞാൻ വിഷമിപ്പിച്ചല്ലോ എന്നോർത്തപ്പോൾ എന്റെ ചങ്ക് നീറി...
"""കണ്ണാ... സത്യമ്പറ... ഏട്ടത്തിയ്ക്കെന്താ പറ്റിയേ...???""" വാതിൽക്കൽ അമ്മു...
"""ആഹ്... എനിക്കറിയില്ല...!!!""" ഞാൻ ഒഴിഞ്ഞു മാറി...
"""സത്യമ്പറയടാ... നീയേട്ടത്തിയോട് എന്നാ തോന്നിവാസമാ കാട്ടിയേ...!!! ആ പാവത്തിന്റെ കണ്ണുകലങ്ങിക്കിടക്കുവാ.... നീയെന്തോ കാട്ടി അതു തന്നെ കാര്യം...!!!"""
അവള് മുറിയുടെ വാതിലുമടച്ച് എന്റെ നേരെ ചീറിക്കൊണ്ട് വന്നു....
"""ആടീ... ഞാൻ ചെയ്തു... അതുകൊണ്ട് തന്നെയാ അവര് കരഞ്ഞേ... ഇപ്പൊന്താ...??? വേണേൽ ഇനിയും ചെയ്യും... നീയെന്നാ ചെയ്യും...!!!""" ഞാനും വിട്ടുകൊടുത്തില്ല...
"""ആഹാ... അത്രയ്ക്കായോ...???""" പറഞ്ഞിട്ട് അവൾ എന്നെ തല്ലാനായി കട്ടിലിൽ എന്റെ മേലേയ്ക്കു ചാടിക്കയറി... ആ തല്ലുകൂടൽ സർവ്വസാധാരണമായതിനാൽ ഞാൻ അവളുടെ കയ്യിൽ പിടിച്ചു കട്ടിലിൽ കിടത്തി അവളുടെ മീതെ കയറി
💬 Comments
View all comments