Chapter Title : കൊച്ചമ്മ [Anurag AAA]
കൊച്ചുങ്ങളെ കാണാൻ.
അജു: മ്മ്..
അമ്മച്ചി: അവൾക്ക് ആരും ഇല്ലല്ലോ, ഉള്ള ഒരുത്തൻ എവിടെയോ കിടക്കുന്നു.
അജു: നിങ്ങടെ ഒക്കെ വലിയ മനസ്സ്...അല്ലേൽ ഇത്ര ബുദ്ധിമുട്ടി ഇങ്ങോട്ടേക്ക് ഒക്കെ വരാൻ തോന്നുമൊ!.
അമ്മച്ചി: അതെ..അതെ..ഞങ്ങളുടെ മനസ് പക്ഷെ ആ റാണിക്ക് അറിയില്ല.
റാണിക്ക് നല്ല വരുമാനം ഇല്ലയോ ഇവിടെ, വേറെ ചിലവൊന്നും ഇല്ലല്ലോ..കുട്ടികളും ഇല്ല..ഒരവശ്യത്തിന് എടുക്കാൻ ഒരാവശ്യവും ഇല്ല. എന്നാ...വേണ്ടവർക്ക് കൊടുക്കുക..അതും ഇല്ല..
(അജുന് കാര്യം പിടികിട്ടി. അപ്പോ അതാണ് അമ്മയും മോളും വന്നത്. അജു മനസിൽ പറഞ്ഞു.)
റിജി: അമ്മച്ചി...മതി എന്ന് സൂചന കാട്ടി.
അമ്മച്ചി തിരിഞ്ഞു നോക്കി, ഞാൻ വേണ്ടതീനം ഒന്നും പറഞ്ഞില്ലല്ലോ..
അജു: ഞങ്ങൾക്ക് ഒക്കെ മനസിലാവും അമ്മച്ചി, അല്ലേലും അത്രയും തോട്ടം ഒക്കെ ഒറ്റയ്ക്കു എങ്ങനെ നോക്കി നടത്താനാണ്.
(അജു ഒരു കളം കൂടി കയറ്റി ചവിട്ടി.)
അമ്മച്ചി: കണ്ടോ..ഇവന് പോലും അറിയാം
അജു: ഇവിടെ നിൽക്കുന്നതിനെക്കാളും നല്ലത് നല്ല ഏതേലും കച്ചവടം ചെയ്യുന്നതാ..
അമ്മച്ചി: അത് തന്നെ, പക്ഷെ മനസിലാവണ്ടേ.
അതിനു ഇ റിജി ഒന്ന് അവളോട് പറയണ്ടേ..
അജു: റിജി ചേച്ചി, എങ്ങെനെ പറയാനാ..നല്ല കുടുംബത്തിൽ ഉള്ളോർക്ക് അങ്ങനെ ചോദിക്കാനും ഒരു മടി ഉണ്ടാകും.
റിജി: അത് തന്നെ...ഒക്കെ ഞാൻ പറയണം എന്നായാൽ. .ഞാൻ കുറച്ചൊക്കെ നോക്കി.
അതും പറഞ്ഞു അവരുടെ കാല് പിടിക്കണോ.
അജു: അതൊന്നും ചേച്ചിയെ പോലെ ഒരാൾ ചെയ്യരുത്..
റിജി: അങ്ങേർക്ക് ഒന്നു ചോദിച്ചൂടെ..അങ്ങേരുടെ ചേച്ചി അല്ലേ..
അജു: മ്മ്..
(അമ്മച്ചിയും മോളും ഒപ്പതിനൊപ്പം എന്നവന് ബോധ്യമായി).
സിറ്റി കാർ സ്റ്റാൻഡിലേക്ക് അല്ലേ... ചങ്ങനാശ്ശേരികുള്ള
💬 Comments
View all comments