Chapter Title : കൊച്ചമ്മ [Anurag AAA]
റൂമിൽ വെളിച്ചം ഉണ്ടോ എന്ന് നോക്കും, രാത്രി മുഴുവൻ അതും നോക്കി അവൾ ഇരുന്നു..
പിറ്റേന്ന് പകലും അജുനെ കണ്ടില്ല. റാണിക്ക് ശ്വാസം മുട്ടുന്നത് പോലെ ആയി. വിശപ്പേ ഇല്ലാതായി .
സ്റ്റെഫി: കൊച്ചമ്മേ ..എന്തു പറ്റി..ദീനക്കേട് എന്തേലും..ഇന്ന് രാവിലെയും ഒന്നും കഴിച്ചില്ലല്ലോ..
റാണി: ഒന്നുമില്ല..( അവൾ ഫോൺടുത്തു കടയിൽ വിളിച്ചു)
ഹെലൊ.. അജു ഉണ്ടോ അവിടെ.
ഒരു പെൺ ശബ്ദം: ഇല്ല മെഡം , സർ പുറത്താണ്..ആരായിരുന്നു..
റാണി: (അവൾ മറുപടിക്ക് മുൻപേ ഫോൺ വെച്ചു)
രാത്രി ആയിട്ടും അജുനെ കാണാതെ ആയപ്പോൾ റാണിക്ക് ഒരിക്കലും ഇല്ലാത്ത ചിന്തകളും ഭയവും മനസ്സിൽ വന്നു നിറഞ്ഞു.
റാണി: അജു..ഇന്നും ഇല്ല..
സ്റ്റെഫി: വീട്ടിൽ പോയിട്ട് ഉണ്ടാകും..കുറേ ദിവസം ആയി പോയിട്ട് എന്ന് ഇന്നലെ പറഞ്ഞിരുന്നു.
റാണി: എപ്പോൾ? (ആകാംഷയോടെ)
സ്റ്റെഫി: രാവിലെ. കൊച്ചമ്മേ ഇപ്പോഴെങ്കിലും എന്തേലും കഴിക്ക്.
റാണി: ഒരു പേരിന് കുറച് കഴിച്ചു.
(പിറ്റേന്ന് രാവിലെയും ആളെ കാണാതായത് ഓട് കൂടെ റാണി ആകെ തളർന്നു.)
സ്റ്റെഫി. ..ഇന്നിനി വെറുതെ കുറെ ഭക്ഷണം വെക്കേണ്ട...ഇന്നലത്തെ പോലെ എടുത്ത് കളയാൻ..
സ്റ്റെഫി: പിന്നേം പഴയ പോലെ ആയോ..മനസിൽ ഓർത്തു..
റാണി: ഫോൺ എടുത്ത് അജുനെ വിളിച്ചു..
എടുക്കുന്നില്ല...റിങ് ഉണ്ട്...അവൾ വീണ്ടും വീണ്ടും നോക്കി.
ചെ...കഴിഞ്ഞല്ലോ ഒക്കെ ..ഇനി വേണ്ടല്ലോ.. റാണി സ്വയം പറഞ്ഞ് കരഞ്ഞു.
സ്റ്റെഫി: കൊച്ചമ്മേ...ലൂസി ചേച്ചി വന്നിരിക്കുന്നു.
റാണി മുഖം കഴുകി വേഗം പുറത്തേക് വന്നു. റാണി: (എല്ലാം ഉള്ളിലൊതുക്കി) ആരാ ഇതൊക്ക...അലിന യും ഉണ്ടല്ലോ.
അലിന: എന്തൊക്കെ ഉണ്ട് ചേച്ചി..കുറേ നാളായി കണ്ടിട്ട്.
💬 Comments
View all comments