0%

Chapter Title : ?കൊച്ചിൻ കാർണിവൽ 2 [Harry Potter]

Author : Harry Potter Read All Parts 1.5K

മുരളി സർ ഇന്റെ അടുത്തേക്ക് പോയി.

"ഇതിലും  നല്ലത്  നിന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതായിരുന്ന്." എന്നോട് മാഡം പറഞ്ഞ കാര്യങ്ങൾ കേട്ട് മുരളി സർ പറഞ്ഞു.

"എന്താ സർ.. എന്ത് പറ്റി…?

"എടാ, ആ മോഡൽ ഒരു വട്ട് കേസാണ് ചില സമയം. സത്യം പറയാലോ.. ഡ്രഗ്‌ യൂസ് ഒക്കെയുണ്ട്. അത് ഉപയോഗിക്കുമ്പോൾ ആണ് മെയിൻ പ്രശ്നം..

"അയ്യോ.. പണി ആകുമോ..

"ഏയ്.. നീ അത്രക്ക് പേടിക്കണ്ട. നൈസ് ആയങ് നിന്നാൽ മതി.

"മ്മ്

"ടാ.. ഈ ലിസ്റ്റ് നോക്കിക്കോ…അവൾക് വേണ്ടി ചെയ്യണ്ട കാര്യങ്ങൾ ആണ്."മുരളി സർ ഒരു പേപ്പർ എനിക്ക് തന്നു.

ഞാൻ ആ മെനു വായിക്കാൻ തുടങി.

L casa ഹോട്ടലിൽ എക്സിക്യൂട്ടീവ് റൂം സഞ്ചരിക്കാൻ benz കാർ Drinks ഉം മറ്റ് സബ്‌സ്റ്റേൻസും ഉപയോഗിക്കാൻ ഉള്ള സൗകര്യം.

ഇത്രയും വായിച്ചപ്പോൾ തന്നെ ഞാൻ വായന നിർത്തി.

"ഇതെന്താ സർ മോഡൽസിനിടയിലെ സരോജ് കുമാറൊ..?"കലിപ്പിൽ ഞാൻ സാറിനോട് ചോദിച്ചു.

"ഹ ഹ…ടോപ് മോഡൽ അല്ലേ. സൗന്ദര്യവും നന്നായി ഉണ്ട്. അതിന്റെ അഹങ്കാരമാ..

"അല്ല സർ.. ആദ്യ രണ്ടും പോട്ടെ  ഈ മൂന്നാമത്തേത് എന്താ അദർ സബ്സ്റ്റൻസ്..

"മറ്റേത് തന്നെ. ഡ്രഗ്സ്..

"ങേ…ഇതൊക്കെ ഞാൻ എവിടെപ്പോയി ഒപ്പിക്കാൻ. എന്നെ പോലീസ് തൂക്കി ജീവിതം കോഞ്ഞാട്ട ആക്കാൻ ആണോ   ?

"നീ അതൊന്നും ചെയ്യണ്ട. അവള് സെറ്റ് ആക്കട്ടെ. നീ തടയാൻ ഒന്നും പോകണ്ട..

"മ്മ്.അല്ല സർ, ഇത്ര കഷ്ടപ്പെട്ട് എന്തിനാ ഇവളെയൊക്കെ പരസ്യത്തിന് വിളിക്കുന്നത്.വേറെ ആളെ നോക്കിക്കൂടെ.

"എടാ ഇതൊക്കെ പ്രോഡക്റ്റ് ക്ലൈന്റ് തീരുമാനിക്കുന്നതല്ലേ..

💬 Comments

View all comments