0%

Chapter Title : ?കൊച്ചിൻ കാർണിവൽ 2 [Harry Potter]

Author : Harry Potter Read All Parts 1.5K

വിശേഷം…

"വിശേഷം ഒക്കെ കുറേ ഉണ്ടണ്ണാ.. ഡ്രസ്സ്‌ മാറി വാ.. വലതും കഴിക്കാം. ഞാൻ ഫുഡ്‌ വാങ്ങി വെച്ചിട്ടുണ്ട്.

കുളിച്ച ശേഷം ഇരുവരും ഇരുന്ന് ഭക്ഷണം കഴിക്കാനായി തുടങ്ങി.

"പിന്നെ പറ അഭി.. എന്തുണ്ട്..

"അണ്ണാ.. എല്ലാം വലിയ കഥകൾ ആണ്.

"ഒ.. നീ പറ.

"അത്…അന്ന് മറ്റെ മെയിൽ പ്രശ്നത്തിൽ മാഡം വഴക് പറഞ്ഞില്ലേ..

"ഒ.. അന്ന് എന്ത്..?

"മൂഡ് ഓഫ്‌ ആയത്കൊണ്ട് ഞാൻ അടുത്തുള്ള ബാറിൽ പോയി രണ്ടെണ്ണം അടിച്ച്, തിരിച്ചു നടന്നു വരുവായിരുന്നു.

"ഏത്…ആ റോയൽ ബാറൊ..?

"ഒ അത് തന്നെ.

"വരുന്ന വഴി ആ ലൈറ്റ് ഒന്നും ഇല്ലാത്ത ഒരു ഇടറോഡ് ഇല്ലേ   അവിടെ ഒരു വണ്ടി വല്ലാത്ത രീതിയിൽ കിടക്കുന്നത് കണ്ട്. ആക്‌സിഡന്റ് ആയി ആയില്ല എന്ന മട്ടിൽ..

"എന്നിട്ട്..

"ഞാൻ അടുത്ത് പോയി നോക്കി.. നോക്കിയപ്പോഴോ, നമ്മുടെ മാഡം.

"ആര്.. മല്ലികയോ..

"അതേന്ന്.. അവര് തന്ന..

"ഷെയ്….എന്ത് പറ്റിയതാ അവർക്ക്…?

"എന്ത് പറ്റാൻ.. മുട്ടൻ പാമ്പ്..

"ങേ..

"അതേന്ന്.. അടിച്ചു കിണ്ടി.. ബോധം ഒന്നുമില്ല.

"എന്നിട്ട്

'എന്നിട്ട് എന്താവാൻ, ഞാൻ നിങ്ങളെയും മുരളി സാറിനെയും ഒക്കെ വിളിച്ചു നോക്കി, പക്ഷെ കണക്ട് ആയില്ല..പിന്നെ അവരുട ഫോൺ നോക്കിയിട്ട് വിളിക്കാൻ പറ്റിയ നമ്പർ ഒന്നും കണ്ടില്ല.

"പിന്നെ..

"പിന്നെ അവരുടെ ഹൗസ് ലൊക്കേഷൻ മാപ്പ് നോക്കി അവിടെ ചെന്ന് ആക്കി. ചെന്നപ്പോൾ അവിടെ ആരുമില്ല. അവസാനം താക്കോൽ കണ്ടുപിടിച്ച് അകത്താക്കി..

"എന്നിട്ട്..

"പിന്നൊന്നുമില്ല, അവരെ അവിടെ കിടത്തി ലോക്ക് ആക്കി താക്കോൽ അകത്തിട്ട്..

"അത്രേ ഒള്ള..

"പിന്നിനി എന്ത് വേണം…?

💬 Comments

View all comments