0%

Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]

Author : Harry Potter Read All Parts 1.6K

കാണാൻ കിടിലം ഒന്ന് ഉണ്ടല്ലോ…മല്ലിക മാധവ്…

"ഒന്ന് പോ അണ്ണാ.. ആ പെണ്ണുണ്പിള്ളക്ക് എന്നെ തെറിക്കാനെ സമയമുള്ളൂ.. പി. എ. ആയിപ്പോയില്ലേ…എന്റെ തലവിധി.

"വീട്ടുകള…ജോലി അല്ലേ…അല്ല, അവര് ഇവിടെ ഇല്ലെ..? ഇങ്ങോട്ട് വന്നില്ലല്ലോ..!!!

"ഇല്ല.. എങ്ങോട്ടേക്കാ പോയേക്കുവാ.

"മ്മ്.

അപ്പോഴേക്ക് ഡ്രസ്സ്‌ മാറി ചന്ദ്രിക അവിടേക്ക് വന്നു. നാളത്തെ ഷെഡ്യൂളിന്റെ കാര്യം പറഞ്ഞ ശേഷം അവളെ ഞാൻ തിരിച്ചു ഹോട്ടലിൽ ആക്കി വീട്ടിൽ പോയി.

രാവിലെ ഒരു 11 മണിയോടുകൂടി തന്നെ ചന്ദ്രികയെ കൂട്ടി ഷൂട്ടിനു പോകാൻ ഞാൻ റെഡിയായി. അനിയണ്ണൻ ജോലിക്ക് പോയിരുന്നു. എന്നെ വിളിക്കാനായി കമ്പനിയിൽ നിന്ന് കാറും ഡ്രൈവറും വരും,ഹി ഹി. ഒരുങ്ങുന്ന സമയം എന്റെ മൊബൈലിലേക്കൊരു ഫോൺ കാൾ വന്നു. ചന്ദ്രിക താമൻസിക്കുന്ന ഹോട്ടലിൽ അവളെ ശ്രദ്ധിക്കനായി ഞാൻ ഏർപ്പാടാക്കിയ പയ്യനായിരുന്നു. എന്തോ പ്രശ്നമുണ്ട് എത്രയും വേഗം ഹോട്ടലിൽ എത്താനായി ആ പയ്യൻ പറഞ്ഞു. എന്നെ വിളിക്കാനായി കാർ എത്തിയിരുന്നില്ല. ഒടുവിൽ ഡ്രൈവർ ചേട്ടനെ വിളിച്ചു ഹോട്ടലിൽ വരാൻ പറഞ്ഞിട്ട് ഞാനൊരു ഓട്ടോ വിളിച്ചു ഹോട്ടലിൽ പോയി. നല്ല ടെൻഷൻ ഉണ്ടായിരുന്നു എനിക്ക്. എന്തെങ്കിലും വൻ സീൻ ആണെങ്കിൽ എന്റെ കാര്യം പോക്കാണഹോട്ടലിൽ എത്തിയപാടെ എന്നെ ഫോൺ ചെയ്ത പയ്യൻ എന്റെ അരികിലായി വന്നു.

"എന്താ ബ്രോ.. എന്ത് പറ്റി…?"ഞാൻ ടെൻഷനിൽ ചോദിച്ചു.

"ഇതിൽകൂടുതൽ എന്ത് പറ്റാൻ "എന്ന് പറഞ്ഞുകൊണ്ട് അല്പം മാറിനിന്ന ഒരു ലേഡി സ്റ്റാഫിനെ വിളിച്ചു.അവൾ അടുത്ത് എത്തിയപ്പോൾ തന്നെ അവളുടെ ചുണ്ടിലെ മുറിപ്പാട് ഞാൻ കണ്ടു.

"ദാ നോക്ക് സർ, നിങ്ങളുടെ ഗസ്റ്റ് തല്ലിയതാ…."ആ പയ്യൻ പറഞ്ഞു.

💬 Comments

View all comments