0%

Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]

Author : Harry Potter Read All Parts 1.8K

നേരിട്ട് കാണുമ്പോൾ പറയാം.അപ്പോൾ എല്ലാം പറഞ്ഞത് പോലെ. വൈകിട്ട് കാണാം."അവൾ ഫോൺ കട്ടാക്കി.

"ങേ…ഇവള പെങ്ങൾക്ക് എന്തിനാ എന്നെ കാണേണ്ട ആവശ്യം..? ഇനി അനിയത്തിയേക്കാൾ വലിയ ഇടിക്കാരി വല്ലതും ആണോ ?. ഇന്നലെ നടന്ന കാര്യം അറിഞ്ഞു അടിച്ചു പരിപ്പെളക്കാൻ വല്ലതും ആവോ വിളിക്കുന്നത്…?" വെറുതെ അനാവശ്യ ചിന്തകൾ എന്റെയുള്ളിൽ വന്നു. അഹ്. എന്തേലും ആവട്ടെ.

വൈകിട്ട് വേണി അയച്ചുതന്ന അഡ്രെസ്സിൽ ഉള്ള ഹോട്ടലിൽ കൃത്യം 8 മണിക്ക് ഞാൻ എത്തി,....കൃത്യം എത്തിയില്ല.. ഒരു 5 മിനുട്ട് താമസിച്ചു. സ്വാഭാവികം.

"അഭി…" വേണിയെ അവിടെ തിരഞ്ഞു നിന്ന എന്നെ തേടി അവളുടെ ശബ്ദം എത്തി.ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിൽ നിന്ന എന്നെ സ്റ്റേയർകേസിൽ നിന്നുകൊണ്ടവൾ വിളിച്ചു.

"ടാ.. മുകളിലാ.. വാ…"വേണി എന്നെ വിളിച്ചു. ഞാൻ നടന്നു അവളുടെ അരികിലേക്ക് ചെന്നു.

"സോറി. ട്രാഫിക്കിൽ പെട്ടു പോയി."ഞാൻ പറഞ്ഞു.

"ഏയ്. ഞങ്ങളിപ്പോൾ എത്തിയെ ഉളു.നിന്നെ നോക്കാനായി ഇറങ്ങി വന്നതാ.

"ചേച്ചി എവിടെ..?

"മുകളിൽ ഉണ്ട്.വാ പോകാം.ലിഫ്റ്റ് ഉണ്ട്. അതിൽ പോണോ..?

"ച്ചേ…എന്നും ജിമ്മിൽ പോകുന്ന എന്നെ കളിയാക്കുന്നോ…

"ഉവ്വ ഉവ്വേ…

"എന്താടി അങ്ങനൊരു ടോക്.

"പോടാ..നീ വാ…

മൂന്നാം നിലയിലായിരുന്നു ടേബിൾ. മൈര് ലിഫ്റ്റിൽ വന്നാൽ മതിയാരുന്നു.റെസ്റ്റോറന്റ് നല്ല കിടിലം ആയിരുന്നു.4 സ്റ്റാർ ആണെന്ന് തോനുന്നു. വലിയ തിരക്കൊന്നും ഇല്ല. ഉള്ളതൊക്കെ വലിയ ഹൈ സ്റ്റാൻഡേർഡ് ആൾക്കാർ ആണ്. മൂന്നാം നിലയിലെ ഒരു മൂലയ്ക്കായി മൂന്നുപേർക് ഇരിക്കാൻ പറ്റുന്ന ടേബിളിൽ ഒരു സ്ത്രീ ഇരുപ്പുണ്ട്. ആ ഫ്ലോറിൽ വേറെ ആരും ഇല്ലായിരുന്നു. അതാണ്‌ വേണിയുടെ ചേച്ചിയെന്ന് അപ്പോൾ തന്നെ ഊഹിച്ചു.

💬 Comments

View all comments