Chapter Title : ?കൊച്ചിൻ കാർണിവൽ 5 [Harry Potter]
വന്നിട്ട് പോകാത്തത് അവർക്ക് ബുദ്ധിമുട്ട് വല്ലതും ആയോ എന്നൊരു ഡൌട്ട് എനിക്കടിച്ചു. അവർ ക്ഷണിച്ചിട്ടാണ് വന്നത്, എന്നാലും….എന്തൊക്കെ ആയാലും രണ്ട് പെൺപിള്ളേർ മാത്രം താമസിക്കുന്ന വീടല്ലേ.. എനിക്കുളിലെ കുടുംബശ്രീ ചേച്ചി ഉണർന്നു. സോഫയുടെ നടുക്കിരുന്ന ഞാൻ അവർ എന്താണു കേൾക്കുന്നതെന്ന് അറിയാൻ കിച്ചനോട് ചേർന്നിരിക്കുന്ന കസേരയിൽ പോയിരുന്നു.എന്നിട്ട് മെല്ലെ അടുക്കളയിലേക്ക് കാത് കൂർപ്പിച്ചു..ഇപ്പോൾ അവർ പറയുന്നത് അത്യാവശ്യം വ്യക്തമായി തന്നെ എനിക്ക് കേൾക്കാം.
അകത്തു അടുക്കളയിൽ.
കാവ്യ :-ചോദിച്ചതിന് ഉത്തരം കിട്ടിയില്ല.
വേണി -എന്താണു..?
"അതാ എനിക്കും ചോദിക്കാൻ ഉള്ളത്.. എന്താണ് ഒരു ഇളക്കം..?
"ഇളക്കമോ…? എന്താ ചേച്ചി..?
"അല്ല, അഭിയെ കാണുമ്പോൾ എന്റെ പെങ്ങൾക്ക് എന്താണ് ഒരുമാതിരി ഗ്രഹണി പിടിച്ച പിള്ളേർ ചക്കക്കൂട്ടാൻ കണ്ട സ്വഭാവം.അവനെ കുറ്റം പറയുന്നത് അല്ല. നീ ഇതിലും ലുക്ക് ഉള്ള പയ്യന്മാരെ കണ്ടിട്ടുള്ളതല്ലേ..
"ങേ.. എന്തൊക്കെയാ ചേച്ചി ഈ പറയണെ..?
"എടി.. നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയത് അല്ലാലോ..നീ ഇടക്ക് അവനെപ്പറ്റി പറയുന്നതൊക്കെ ഞാൻ സാധാരണയായി എടുത്തതെ ഉളു, പക്ഷെ ഇന്ന് നീ അവനെ ഡ്രൈവ് ചെയ്യാൻ വിളിച്ചതും, വീട്ടിലേക്ക് വിളിച്ചതും അത്ര സാധാരണമല്ലായിരുന്നു.
"ങേ.. ഒന്ന് പോയെ ചേച്ചി. എനിക്ക് വണ്ടി ഓടിക്കാൻ അല്പം വേദന ഉണ്ടായിരുന്നു. അതാ അവനെ വിളിച്ചത്.
"സ്റ്റേഡിയത്തിൽ നിന്റെ വേറെയും ഫ്രണ്ട്‌സ് ഉണ്ടായിരുന്നല്ലോ,സ്ഥിരം ഇവിടെ വരുന്നവർ. എന്താ അവരെ വിളിക്കാത്തത്.
"അ.. അ.. അത്…അഭിയെ അല്ലെ ആദ്യം കണ്ടത്. അതാ…
"പൊന്ന് മോളേ.. എന്നോട് നിന്റെ അഭിനയം ഒന്നും വേണ്ട..
"ചേച്ചി.. നിർത്തു.
"ഇല്ലാ. നിർത്തില്ല…എന്നാൽ പറ.. എന്തിനാ നീ
💬 Comments
View all comments