0%

Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]

Author : Harry Potter Read All Parts 4.4K

എന്റെ കണ്ണ് നിറഞ്ഞത് കണ്ടിട്ടാണോ എന്നറിയില്ല, വേണി പിടിവിട്ടു.

"എന്ത് പിടിയാടി നീ പിടിച്ചത്. നമുക്ക് ഭാവിയിൽ ഒരു കുഞ്ഞിക്കാൽ വേണ്ടേ…ഹമ്മ .. എന്തൊരു വേദന "ഞാൻ പറഞ്ഞു.

എനിക്ക് മറുപടി തരാൻ നിൽക്കാതെ അവൾ ചായക്കപ്പും എടുത്ത് ഹാളിലേക്ക് പോയി, ഞാൻ എന്റെ ചായയും എടുത്ത് അവളുടെ പിറകെ ചെന്നു. അവളുടെ അടുത്തായി ഞാൻ സോഫയിൽ ഇരുന്നു.

ഞാൻ :-എന്താടോ…ഇങ്ങനെ ചെറിയ കാര്യത്തിനൊക്കെ ഇങ്ങനെ കിടന്നു കലിപ്പാകുന്നത്..?

വേണി :-ചെറിയ കാര്യമോ..? നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. ആ പുല്ലിനെ എനിക്ക് ഇഷ്ടല്ലെന്ന്. അപ്പോഴാണ് അവന്റെ ഒരു 44 വയസ്സിലെ സുന്ദരി..

"എന്റെ പോന്നോ.. ഇനിയത് തലയിൽ വെച്ചേക്കണ്ട. സോറി.. ഞാനിനി അങ്ങനൊന്നും പറയില്ല.. പോരെ…?പോരെന്നു..

"മ്മ്..

"പിന്നെ അവരുടെ കൂടെ പോകുന്നന്നെ ഉള്ളു. അവർ അവിടെ വേറെന്തോ ഫങ്ക്ഷന് പോകുന്നതാണ്, ഞാൻ വേറൊരു മീറ്റിംഗിനും.

"അതിന് ഞാനൊന്നും പറഞ്ഞില്ലാലോ..

"അല്ല.. നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞങ്ങൾ ഹണിമൂൺ ആഘോഷിക്കാൻ പോകുവാണെന്ന്.. സത്യം പറ.. നിനക്കെന്നെ ഒരു ഡൌട്ട് അടിച്ചില്ലേ..

"ഡൌട്ട്..? എന്തിനു..

"…ഞാനും മല്ലികയും തമ്മിൽ എന്തോ.. ഉണ്ടന്ന്..

"ടാ കോപ്പേ…ഓവർ ആക്കല്ലേ…

"നീ ചോദിച്ചതിന് ഉത്തരം പറ.ഡൌട്ട് അടിച്ചില്ലേ..

"അത്..

"പറയടി..

"ഡൌട്ട് അടിച്ചില്ല…പിന്നെ പോകുന്ന വഴിക്ക് വല്ലതും തോന്നിയാലോ എന്നൊരു……..

"എന്റെ പോന്നോ….അത്രയും വിശ്വാസമേ നിനക്ക് എന്നോട് ഉള്ളോ..എനിക്ക് നീ എവിടേലും പോകുമ്പോൾ ആ ഒരു ഡൌട്ട് ഇല്ലല്ലോ…"അല്പം സീരിയസ് സ്വരത്തിൽ ഞാൻ ചോദിച്ചു.

"അയ്യോ.. എനിക്ക് നിന്നെ വിശ്വാസമാ.. പക്ഷെ അവളെപ്പറ്റി കുറേ അപവാദം കേട്ടിട്ടുണ്ട്..

"എന്ത് അപവാദം….?"അറിയാനുള്ള താല്പര്യത്തിൽ

💬 Comments

View all comments