0%

Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]

Author : Harry Potter Read All Parts 4.4K

വീട്ടിലേക്ക് ചെന്നത്.

"നീയിത് പറയാതെ എവിടെ പോയിരുന്നതാടാ…സമയം 9 ആയി.?"താമസിച്ചു വീട്ടിൽ ചെന്ന എന്നോട് അനിയണ്ണൻ ചോദിച്ചു.

"അത്.. ഞാൻ പറഞ്ഞില്ലെ.. നാട്ടിലെ ഫ്രണ്ട്‌സ്.. അവരെ കാണാൻ പോയതാ..

ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അനിയണ്ണൻ എന്റെ അടുത്തേക്ക് വന്നു ഞാനിട്ടിരുന്ന ഷർട്ട്‌ അല്പം തുറന്നു.

"എന്താടാ ഇത്..?"എന്റെ നെഞ്ചിൽ മുഴുവൻ വേണിയുടെ ചുണ്ടിലെ ലിപ്സ്റ്റിക്ക് ആയിരുന്നു.

"അത് അണ്ണാ…."പെട്ടെന്ന് ഞാനൊന്ന് പരുങ്ങിപ്പോയി.

"ഓ.. അപ്പോൾ അങ്ങനെ ചില കാര്യങ്ങൾ ഒക്കെ നടക്കുന്നുണ്ട് അല്ലേ…"എന്നെ കളിയാക്കികൊണ്ട് അണ്ണൻ പറഞ്ഞു.

"അത്….

"മ്മ്.. ഞാൻ ഒന്നും പറയുന്നില്ല. പിന്നെ ചെറു പ്രായമാണ്. പോയി പണിയൊന്നും വാങ്ങികൂട്ടരുത്."അണ്ണൻ പറഞ്ഞു.

അണ്ണൻ പിന്നെ അതിനെപ്പറ്റി ഒന്നും എന്നോട് പറയാൻ നിന്നില്ല, പക്ഷെ അനിയണ്ണനോട് കാര്യങ്ങൾ പറയുന്നതാവും നല്ലതെന്ന് എനിക്ക് തോന്നി. ഊരും പേരും അറിയാത്ത നാടാണ്, ആകെ കൂടെയുള്ളത് അണ്ണനാണ്. എന്തെങ്കിലും ആവശ്യം വന്നാൽ അണ്ണനെ കാണുള്ളൂ. രണ്ടും കല്പിച്ചു കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു (കളിയുടെ കാര്യമല്ല. റിലേഷന്റെ കാര്യം )

"മ്മ്മ്…എന്തൊക്കെ ആയാലും സൂക്ഷിക്കണം കേട്ടോ…"അനിയണ്ണൻ കാര്യങ്ങളെല്ലാം കേട്ട ശേഷം പറഞ്ഞു.

"സൂക്ഷിക്കാനോ..?" പറഞ്ഞത് മനസിലാകാതെ ഞാൻ ചോദിച്ചു..

"എടാ അത്, നീ ഈ ന്യൂസ്‌ ഒക്കെ കാണില്ലേ…വിവാഹ വാഗ്ധാന തട്ടിപ്പെന്നൊക്കെ പറഞ്ഞു പയ്യന്മാർ കേസിൽ പെടുന്നത്. ചിലതിൽ സത്യം ഉണ്ടെങ്കിലും, ചിലതൊക്കെ പെണ്ണുങ്ങൾ തന്നെ പണിയുന്നതാണ്.അങ്ങനെ അബദ്ധത്തിൽ ഒന്നും പോയി ചാടരുതെന്ന്. മനസിലായോ..?

"ചുമ്മാ പേടിപ്പിക്കാതെ അണ്ണാ…

"ഞാൻ പറഞ്ഞെന്നെ ഉള്ളു. നീ മനസ്സിൽ വെച്ചിരുന്നാൽ മതി.

"മ്മ്..

"നീ നാളെയല്ലേ പോകുന്നേ? എല്ലാം പാക്ക് ചെയ്തോ..?

"പാക്ക്

💬 Comments

View all comments