0%

Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]

Author : Harry Potter Read All Parts 4.4K

കാണാൻ പറ്റിയില്ല…അല്ല അഭി പോവുകയാണോ…?

"പോകാൻ ഇറങ്ങിയതാ…

"അത്യാവശ്യം ഉണ്ടോ പോയിട്ട്…?

"ഏയ്…

"എന്നാൽ എന്റെകൂടെ വാ…"ചന്ദ്രിക പറഞ്ഞു.

ഞാൻ എതിർക്കാനൊന്നും നിന്നില്ല, ചന്ദ്രികയുടെ കൂടെ മുകളിലെ ഹാളിലേക്ക് ഞാനും ചെന്നു.

ഉള്ളിൽ കയറിയപാടെ ചന്ദ്രികയുടെ അടുത്തേക്ക് കുറച്ചധികം മോഡൽസ് സംസാരിക്കുവാനായി വന്നു. അവരെ കണ്ടതും ഞാൻ നടത്തം നിർത്തി അല്പം മാറി നിൽക്കാൻ നോക്കി. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ എന്റെ കൈയിൽ പിടിച്ചുകൊണ്ടു ചന്ദ്രിക എന്നെ തടഞ്ഞു."എങ്ങോട്ടാ ഓടുന്നത്…കൂടെ നിൽക്കു" പതിഞ്ഞ ശബ്ദത്തിൽ ചന്ദ്രിക പറഞ്ഞു.മാറി നിൽക്കാനുള്ള ശ്രമം ഉപേക്ഷിച്ചു ഞാൻ ചന്ദ്രികയോടൊപ്പം നിന്നു. അവളെ കണ്ട  മോഡൽസ് പരസ്പരം കെട്ടിപ്പിടിക്കുകയും, സുഖവിവരം തിരക്കുകയും ചെയ്തു. അവരുടെ സംസാരത്തിനിടയിൽ ഒരു മോഡൽ ഞാനാരാണെന്ന് ചന്ദ്രികയോട് ചോദിച്ചു.

"ഹി ഈസ്‌ മൈ ഫ്രണ്ട്‌"എന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു ചന്ദ്രിക പറഞ്ഞു.

അവൾ അങ്ങനെ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത  സന്തോഷം എനിക്കുണ്ടായി. അത്രയും വലിയ മോഡൽസിനു മുൻപിൽ,  വലിയ മാർക്കറ്റ് വാല്യൂ ഉള്ള ചന്ദ്രികയെ പോലൊരു മോഡൽ എന്നെ ഫ്രണ്ട്‌ ആയി പരിചയപ്പെടുത്തിയപ്പോൾ എങ്ങനെ സന്തോഷിക്കാതിരിക്കും.

അവരുടെ സംസാരത്തിനിടയിൽ കുറച്ചുനേരം ഞാനും എല്ലാം കേട്ടുകൊണ്ട് നിന്നു. എനിക്ക് മടുപ്പായി എന്ന് മനസ്സിലായിട്ടാവാം, പോയി ഇരുന്നോളാൻ ചന്ദ്രിക പറഞ്ഞു. അടുത്തു കിടന്ന ടേബിളിൽ പോയി ഞാനിരുന്നു. കുറേ നേരത്തെ സംസാരത്തിന് ശേഷം രണ്ട് ഗ്ലാസ്സ് മദ്യവും വാങ്ങി ചന്ദ്രിക എന്റരികിൽ വന്നിരുന്നു.

ചന്ദ്രിക :-ബോർ അടിച്ചോ….?

"ഏയ്….

"ദാ…ഒരെണ്ണം കുടിക്ക് "മദ്യം നീട്ടിക്കൊണ്ട് ചന്ദ്രിക പറഞ്ഞു.ഞാനത് കയ്യിൽ വാങ്ങി.

"ഇപ്പോഴും മറ്റേ ഐറ്റംസ് ഒക്കെ യൂസ് ചെയ്യുന്നുണ്ടോ…?"ഡ്രഗ് യൂസിനെപ്പറ്റി ഞാൻ ചോദിച്ചു.

💬 Comments

View all comments