Chapter Title : കൊച്ചിയിലെ കൗമാരം 1
കാണാം.നിറയെ കുട്ടികളും കോലാഹലവും അവരിൽ ആശങ്ക നിറച്ചു, ഇങ്ങനെ ഒരു ആശങ്കക്ക് ഇടയുള്ളതുകൊണ്ടു തന്നെയാണ് കോളേജ് മാനേജ്മെന്റ് മറ്റു 2 വർഷക്കാർക്കും ഇന്ന് അവധി നൽകിയത് സീനിയർസിനെ ഭയക്കാതെ കുട്ടികൾക്ക് സ്വൊയം പരിചയപ്പെടാൻ ഇത് ഗുണം ചെയ്യും. നിതിന്റെയും മുഖം ആകെ വിവർണമായിരുന്ന പ്രിയ കളിക്കൂട്ടുകാരി മാളുവിനെ ഈ അന്തരീക്ഷത്തിൽ വിട്ടുപോരാൻ അവനും മനസ്സില്ലായിരുന്നു, മാളു മീരയുടെ ചെല്ലപ്പേരാണ്.ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു മാളുവിന്റെ ഭാവം, മൂവരെയും പിന്തള്ളി മുന്നിലായി ആ നാടൻ പെണ്കൊടി നടന്നു അവളുടെ ചെമ്പൻ കൃഷ്ണമണികളിൽ കൗതുകവും ആകാംഷയും നിറഞ്ഞു നിന്നു, ആ കോളേജിന്റെ വലിപ്പവും ഭംഗിയും അവളെ ആവരണം ചെയ്തിരുന്നു ഓരോ ബ്ലോക്കുകൾ കാണുമ്പോഴും ആ മാന്പേട കണ്ണുകൾ വികസിച്ചുവന്നു,മെലിഞ്ഞു അല്പം നീണ്ട മുഖം,ഇളം മഞ്ഞ രാശി കലർന്ന വെളുപ്പുനിറം സൂര്യരശ്മികൾ ഏറ്റു ചെറുതായി തിളങ്ങുന്നുണ്ടായിരുന്നു,ചുണ്ടിനു മുകളിലെ നനുത്ത ചെമ്പൻ രോമങ്ങളിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു നിന്നു ചെവിക്കുതാഴെ കവിളിലേക്ക് പൊടിച്ചു ചെമ്പൻ രോമങ്ങൾ,ഇടതൂർന്ന മിനുസമേറിയ കേശഭാരം അവളുടെ അരക്കെട്ടിനു മുകളിൽ അലസമായി വിടർന്നു കിടന്നു,ക്രീം പാട്ടുവാടയും,ഹാഫ് സ്ലീവ് മെറൂൺ ടോപ്പും അവളുടെ തിളക്കം വർധിപ്പിച്ചു. കരങ്ങളിലെ രോമരാജികൾക്ക് സുവർണ നിറം,5അടി ഉയരത്തിൽ ഒതുങ്ങിയ ശരീരത്തോട് അവളുടെ നാടൻ വസ്ത്രം പറ്റിച്ചേർന്നു കിടന്നു. ചന്ദന പൊട്ടിട്ട നെറ്റിയിലേക്ക് വീണുകിടന്നിരുന്ന മുടിയിഴകൾ കൊലുന്നനെയുള്ള വിരലുകളാൽ മാടിയൊതുക്കി ഒരു ശാലീന സുന്ദരിയെപ്പോലെ അവൾ നടന്നു,ആ ക്യാമ്പസ് മൊത്തം അവളുടെ സൗരഭ്യം കവിഞ്ഞൊഴുകുന്നതായി തോന്നി. നിതി അവളുടെ ഒപ്പം എത്താൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. അവന്റെ മനസ്സിലും ചാഞ്ചാട്ടം തുടങ്ങിയിരുന്നു. പല ആകൃതിയിലും വലുപ്പത്തിലും ഉള്ള മാറിടങ്ങളും നിതംബങ്ങളും
💬 Comments
View all comments