Chapter Title : കൊച്ചിയിലെ കുസൃതികൾ 2 [വെള്ളക്കടലാസ്]
അടച്ചതിനു ശേഷം അവൾക്കുവേണ്ടി കാത്തുനിൽക്കുകയായിരുന്നു ദീപുവും മാനേജരും. അവൾ ദീപുവിനുനേരെ അവന്റെ ഫോൺ നീട്ടി.
'ഇന്ന് പിരിയും വരെ ഫോൺ ഓൺ ചെയ്യില്ല എന്നു പറഞ്ഞിട്ടിപ്പോ എന്തുപറ്റി? ഫോട്ടോ എടുത്ത് തരണമായിരിയ്ക്കും അല്ലേ?' ദീപു ചിരിച്ചു.
കേട്ടതെറി ഓർത്ത് കലിപ്പിലായിരുന്ന അവൾ ഫോൺ വന്ന കാര്യം പറയണോ എന്ന് ആദ്യമൊന്നു സംശയിച്ചെങ്കിലും ഒരാൾ ഒറ്റയ്ക്ക് വിശന്നു നിൽക്കുന്ന കാര്യമല്ലേ എന്നോർത്ത്, 'നിന്റെ ഫോണിൽ ബെന്നി വിളിച്ചിരുന്നു, ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോൾ. സോ, ഞാൻ കട്ട് ചെയ്തു,' എന്നുമാത്രം പറഞ്ഞു. അവൾ എന്തുകൊണ്ടോ തെറിയെ പറ്റി പറഞ്ഞില്ല.
'അയ്യോ നീയെന്തിനാ കട്ട് ചെയ്തത്.നിനക്കറിയില്ലേ എന്റെ ബെസ്റ്റ് ഫ്രണ്ടാ. ഞാൻ മറന്നതാ, ഇന്നാണ് അവൻ വരുന്നേ,' ദീപു പരിഭ്രമിച്ചു.
'ഫ്രണ്ടല്ലേ അല്ലാതെ നിന്റെ ബോസ് ഒന്നുമല്ലല്ലോ ഇങ്ങനെ പരിഭ്രമിക്കാൻ,' അവൾക്ക് വായ കയ്ച്ചു.
അവളുടെ ആ കമന്റിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല.
'ഞാൻ സമയം നോക്കാൻ വേണ്ടി ഫോണ് ഓൺ ചെയ്തതുകൊണ്ട് അറിഞ്ഞു. അല്ലെങ്കിൽ ഇപ്പോഴും ഓർമ്മ ഉണ്ടാകില്ല, ഹും,' അവൾ പിന്നെയും പിറുപിറുത്തു.
'നമുക്ക് വേഗം ഇറങ്ങാം,' ദീപു ധൃതി കൂട്ടി.
'അയ്യോ സാർ ഒരു കാര്യം മറന്നുപോയി. ഈ മാസം പർചെയ്‌സ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പത്ത് ഭാഗ്യശാലികൾക്ക് സ്വർണ്ണാഭരങ്ങളും, വാഹനങ്ങളുമടക്കം പല സമ്മാനങ്ങളുമുണ്ട്, കൂപ്പൺ പൂരിപ്പിച്ച് തന്നാൽ മാത്രം മതി,' മാനേജർ മേശ വലിപ്പിൽ കൂപ്പൺ തിരയാൻ തുടങ്ങി.
'അതിനൊന്നും സമയമില്ല ചേട്ടാ,' ദീപു വാതിൽ തുറന്നു.
'നിനക്ക് നിന്റെ കൂട്ടുകാരനെ കാണാൻ ഉള്ള തിടുക്കമല്ലേ? ഞാൻ ഇത് പൂരിപ്പിച്ചു കൊടുത്തിട്ടേ വരുന്നുള്ളൂ.'
'നീ
💬 Comments
View all comments