Chapter Title : കൊച്ചിയിലെ കുസൃതികൾ 3 [വെള്ളക്കടലാസ്]
അയാൾ വലിയ സഞ്ചാരപ്രിയനാണെന്നും, അങ്ങനെ നമ്മുടെ നാട് കാണാൻ വന്നതാണെന്നുമൊക്കെ അലക്സങ്കിൾ പറഞ്ഞിട്ടാണ് വീട്ടുകാർ അറിഞ്ഞത്. ഒരു മാസം കഴിഞ്ഞ് തിരിച്ചുപോകും വരെ അയാൾ നാട്ടിൽ കറക്കം തന്നെ ആയിരുന്നു. അയാളുടെ കൂടെ അലക്സങ്കിളും റബേക്കയും.
എന്നും വീട്ടിൽ പാട്ടും, ഡാൻസും, ഭക്ഷണവും, മദ്യവും ഒക്കെയായി ആഘോഷം തന്നെയായിരുന്നു. നമ്മുടെ രീതികളും, ഭക്ഷണങ്ങളും, ആഘോഷങ്ങളും, സംസ്കാരവുമൊക്കെ നന്നായി എൻജോയ് ചെയ്ത അയാളും റബേക്കയും പോവുമ്പോ വല്യമ്മച്ചി അയാളെ ആണ് കെട്ടിപ്പിടിച്ചു കരഞ്ഞത്. പിന്നെ അടുത്ത സമ്മറിന് ബെന്നിയുടെ അമ്മ സാറ ചേട്ടത്തിയുടെ അപ്പന്റെ പെങ്ങളുടെ മോൻ ആൽബിയും ഭാര്യ ബെറ്റിയും നാട്ടിലെത്തിയപ്പോ സാറചേട്ടത്തിയെയും ബെന്നിയെയും കാണാൻ വന്നിരുന്നു. ബെറ്റിയാണ് സാറച്ചേട്ടത്തിയോട് കാര്യം പറയുന്നത്.
ആ അറബിയും റബേക്കയും ഒന്നിച്ചാണ് അവിടെ പൊറുതി എന്നും അവർ അവിടെ ഭാര്യാഭർത്താക്കന്മാരെപോലെയാണ് എന്നുമെല്ലാം. ആദ്യം അലക്‌സ് വിശ്വസിച്ചില്ലെങ്കിലും, ആൽബി അലക്സിനെ മാറ്റിനിർത്തി എന്തോ ചിലത് ഫോണിൽ കാണിച്ചുകൊടുത്തതോടെ അലക്‌സ് വിയർത്തു. ആ അറബിയും റബേക്കയും ജോലി ചെയ്തിരുന്ന പുതിയ ഹോസ്പിറ്റലിൽ തന്നെയായിരുന്നു ആൽബിയുടെ ഒരു ഫ്രണ്ട് സായിപ്പ് ജോലി ചെയ്തിരുന്നത്. ഒരു ദിവസം വൈകുന്നേരം എന്തോ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണത്രെ നിങ്ങളുടെ കേരളത്തിൽ നിന്നാണ് ഞങ്ങളുടെ ഒരു കോലീഗ് കല്യാണം കഴിച്ചിരിക്കുന്നത് എന്ന് പറഞ്ഞത്.
പിന്നെയാണ് ഡോക്ടറുടെ ബർത്ഡേ സെലബ്റേഷന്റെ ഫോട്ടോയിൽ നിന്ന് ആളെ കാണിച്ചുകൊടുത്തത്. പിന്നെ അപ്പോൾ തന്നെ റബേക്കയെ വിളിച്ചു, പ്രശ്നമായി. അന്ന് തന്നെ റബേക്കയുടെ വീട്ടിൽ പോയി.പിന്നെ വഴക്കായി വക്കാണമായി. രണ്ടു മാസത്തിനുള്ളിൽ റബേക്ക ലാൻഡ് ചെയ്തു, അതും ഒമറിനോടൊപ്പം. അവൾ വന്ന് രണ്ടാമത്തെ ആഴ്ച വീട്ടിൽ വക്കീൽ നോട്ടീസ്
💬 Comments
View all comments