Chapter Title : കൊച്ചിയിലെ കുസൃതികൾ 3 [വെള്ളക്കടലാസ്]
വെറുതെ വിട്ടേക്കാം എന്നുമൊരു ചെറിയ പ്രതീക്ഷ അവന്റെ ഉള്ളിലൂടെ പോയിരുന്നെങ്കിലും, ആ അലർച്ചയോടെ അവന്റെ പ്രതീക്ഷയെല്ലാം പോയി. ഒരു പക്ഷേ അയാൾ ഈ കെട്ടിട്ടിടത്തിന്റെ ഉടമയാവാം, അയാൾ ആവും ലൈറ്റ് ഇട്ടത്. അയാൾ തന്നെ കണ്ടുകാണും, കയ്യിൽ കിട്ടിയാൽ അയാൾ പോലീസിൽ ഏൽപ്പിക്കും. ബെന്നി പിന്നെ ഒന്നും നോക്കിയില്ല, ഓടി. ഹോസ്റ്റലിന്റെ ഭാഗത്ത് മുഴുവൻ വെളിച്ചമായതുകൊണ്ട് അവൻ മുകളിലേക്ക്, ടെറസിലേക്ക് ഓടിക്കയറി. താഴെ ഹോസ്റ്റലിൽ നിന്നുള്ള വെളിച്ചം കുറച്ചൊക്കെ അങ്ങോട്ടും എത്തിയിരുന്നു. ആ അരണ്ട വെളിച്ചത്തിൽ അവൻ മുന്നോട്ട് നോക്കി, അവിടെ ഒരു റോഡിനപ്പുറമാണ് ഹോസ്റ്റൽ. വലതുവശത്ത് ഒരു ഗ്രൗണ്ടാണ്. ഇടതുവശത്ത് മറ്റൊരു ഓപ്പൺ ടെറസ്.
ബെന്നി എത്തിനോക്കി, അത് രാജീവിന്റെ വീടായിരുന്നു. ആ വീട് മുഴുവൻ ഇരുട്ടിലാണ്. ബെന്നി പതുക്കെ താഴെ ജനലിന്റെ സൺ ഷെയ്ഡിലേക്ക് ഇറങ്ങിനിന്നു. അവിടെ നിന്ന് താഴെ മതിലിലേക്ക് കാലെത്തിച്ചാൽ കിട്ടും. ബെന്നി സൺ ഷെയ്ഡിൽ ഇരുന്നുആദ്യം ബാഗ് താഴേയ്ക്ക് ഇട്ടു, പിന്നെ താഴേക്ക് കാലുനീട്ടി. ഒരുവിധത്തിൽ അവൻ മതിലിലേക്ക് ചാടിയിറങ്ങി. പിന്നെ മതിലിൽ നിന്ന് രാജീവിന്റെ കോമ്പൗണ്ടിലേയ്‌ക്ക് ഇറങ്ങിയ അവൻ അവിടെ കിടക്കുന്ന രാജീവിന്റെ കാറിന്റെ അടിയിൽ ഒളിച്ചിരുന്നു. തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ ആരോ നടക്കുന്നത് കേൾക്കാമായിരുന്നു. നിലത്തേക്ക് നോക്കിയ അവന്, അയാൾ അതിന്റെ മുകളിൽ നിന്ന് താഴേക്ക് ടോർച്ചടിച്ചു നോക്കുന്നുണ്ടെന്നത് മനസ്സിലായി. അവൻ ശ്വാസമടക്കി കിടന്നു.
ഏതാണ്ട് അഞ്ചുമിനിറ്റ് കഴിഞ്ഞുകാണണം, അയാൾ പോയി എന്നുറപ്പിച്ച ബെന്നി കാറിനടിയിൽനിന്ന് പുറത്തിറങ്ങാൻ നോക്കുകയായിരുന്നു. അപ്പോഴാണ് ആരോ വീടിന്റെ ഗെയ്റ്റ് തുറക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ബെന്നി പതുങ്ങിക്കിടന്നു. അവന്റെ ഹൃദയം പട പട
💬 Comments
View all comments