0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 4 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 528

മെസ്സേജ് വായിക്കാതെ കിടപ്പുണ്ടായിരുന്നു, "എന്താ മോളേ നിനക്ക് പറ്റിയത്? ചേച്ചി എന്തെങ്കിലും തെറ്റ് ചെയ്തോ?" അശ്വതിയുടെ കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകി. "ഇല്ല ചേച്ചീ, അങ്ങനെയൊന്നുമില്ല. എല്ലാം ഞാൻ കാരണമാണ്. സോറി ," അവൾ മനസ്സിൽ പറഞ്ഞു.

പിന്നെ അവൾ ധൈര്യം സംഭരിച്ച് ഫോണെടുത്ത് ശോഭയ്ക്ക് വിളിച്ചു. അശ്വതിയുടെ നെഞ്ച് പടപട മിടിച്ചു. മിടിപ്പിന് സ്പീഡ് കൂട്ടിക്കൊണ്ട് അപ്പുറത്ത് ഡയൽ റിങ് കേട്ടു. അശ്വതിയുടെ ശ്വാസത്തിന് വേഗം കൂടി. "സോറി ചേച്ചീ സോറി," അവൾ ഒരായിരം വട്ടം മനസ്സിൽ മന്ത്രിച്ചു. "ദി സബ്സ്ക്രൈബർ യൂ ആർ ഡയ്ലിങ് ഇസ് ബിസി പ്ലീസ് ട്രൈ എഗെയ്ൻ..." അവൾ കോൾ ഡിസ്‌കണക്റ്റ് ചെയ്തു. ശോഭേച്ചി അവളുടെ കോൾ റീജക്റ്റ് ചെയ്തിരിക്കുന്നു. അവൾക്ക് സങ്കടം വന്നു. അവൾ ഒരിയ്ക്കൽ കൂടി ഡയൽ ചെയ്തു,"ദി സബ്സ്ക്രൈബർ യൂ ആർ ഡയ്ലിങ് ഇസ് ഐതർ സ്വിച്ച്ഡ് ഓഫ് ഓഫ് കരന്റ്ലി നോട് അവൈലബിൾ..."

ഇത്തവണ ഡയൽ ടോണ് പോലും വന്നില്ല. ശോഭേച്ചി സ്വിച്ചോഫ് ചെയ്തിരിക്കുന്നു. അശ്വതിയുടെ ഹൃദയം വേദനകൊണ്ട് നുറുങ്ങി. അവൾ അല്പനേരം മരവിച്ചിരുന്നു. ചേച്ചി തന്റെ ഫോണ് എടുക്കില്ല എന്നവൾക്ക് മനസ്സിലായി. എല്ലാം കഴിഞ്ഞ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ട്, അല്ലെങ്കിൽ ഒരു ചേച്ചി അങ്ങനെ എന്തൊക്കെയോ ആയ ശോഭേച്ചിയുമായി ഇങ്ങനെ പിരിയേണ്ടിവരുമെന്ന് അവൾ ഓർത്തില്ല. അവൾ വീണ്ടും ആ വാട്‌സ്ആപ്പ് ചാറ്റ് എടുത്തു. അതിലെ പ്രൊഫൈൽ ഫോട്ടോ ഒന്നുകൂടി നോക്കി തെരുതെരെ ഉമ്മവെച്ചു. പിന്നെ വോയ്‌സ് ക്ലിപ്പ് ഓൺ ചെയ്ത ശേഷം പറയാൻ തുടങ്ങി.

"ചേച്ചി എനിക്ക് തെറ്റ്

💬 Comments

View all comments