Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]
വീട് പണിഞ്ഞിട്ടുള്ളത്. അഞ്ചേക്കറിൽ ഒത്ത നടുക്ക് നാലുകെട്ട് മോഡലിൽ ബംഗ്ളാവ് . അവിടെയാണ് അവർ താമസിക്കുന്നത്. പക്ഷെ ഞാൻ താമസിക്കുന്നത് വീട്ടിൽ നിന്ന് മിനിമം ഒരു നൂറുമീറ്റർ എങ്കിലും വിട്ടുണ്ടാക്കിയ അവരുടെ ഔട്ട്ഹൗസിലാണ് .
വല്ല ഗസ്റ്റും വന്നാൽ താമസിക്കാൻ വേണ്ടി പണിത ഈ ഔട്ട്ഹൗസ് ആണ് നമ്മുടെ സാമ്രാജ്യം. 3 മുറി, അടുക്കള, ഹാൾ അത്രയുമുള്ള നമ്മുടെ ഈ സാമ്രാജ്യത്തിന് റോഡിലേക്കും വീട്ടിലേക്കും പ്രത്യേകം ഗേറ്റുകളുമുണ്ട്. ആഴ്ചയിൽ ഒരിക്കൽ ക്ളീൻ ചെയ്യാൻ ചെയ്യാൻ വരുന്നതല്ലാതെ മറ്റ് ശല്യങ്ങൾ ഒന്നുമില്ല. ആന്റിയെ കാണാൻ മിക്കവാറും അങ്ങോട്ട് പോക്കാണ്, ഇനി ഇങ്ങോട്ട് വന്നാൽ തന്നെ അകത്തേയ്ക്കൊന്നും കയറില്ല." ദീപു ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു തീർത്ത ശേഷം ബെന്നിയെ നോക്കി.
"ഹെന്റെ അളിയാ.. നീയപ്പോ വമ്പൻ സെറ്റപ്പിലാണല്ലോ," ബെന്നി പറഞ്ഞു. "പിന്നെ വെറുതെയാണോ ഞാൻ ഓഫീസിൽ നിന്ന് ഇത്ര ദൂരെ പോയി താമസിയ്ക്കുന്നത്?" ദീപു ചിരിച്ചു. ബെന്നി ദീപു പറഞ്ഞ വഴിയിലൂടെ മുന്നോട്ട് നീങ്ങി.
അവരുടെ വണ്ടി വീട്ടിൽ എത്തുമ്പോൾ വഴിയരികിലെ ഒരു സ്ട്രീറ്റ് ലൈറ്റ് ഒഴിച്ച് അവിടമാകെ ഇരുട്ടായിരുന്നു. "ഇവിടെയെന്താ പവർ കട്ട് വല്ലതുമാണോ?" ബെന്നി ചോദിച്ചു. "ഞാൻ പറഞ്ഞില്ലേ, ടൗണിൽ നിന്ന് വിട്ടിട്ടാണ്. പിന്നെ സമയമെത്രയായെന്നാ? പത്തു പന്ത്രണ്ടരയായിക്കാണും," ദീപു വണ്ടിയിൽ നിന്ന് രണ്ടുപേരുടെയും ബാഗ് എടുത്ത് പുറത്തുവെയ്ക്കുമ്പോൾ പറഞ്ഞു. വീടിനകത്ത് കയറി ലൈറ്റിട്ട ശേഷം ദീപു ആദ്യത്തെ മുറി കാണിച്ചുകൊടുത്തിട്ട് പറഞ്ഞു, "ഇതാണ് നിന്റെ മുറി."
ബെന്നി അതിനകത്ത് കയറിനോക്കി "കൊള്ളാം നല്ല മുറി," അവനോർത്തു. അവൻ അടുത്ത രണ്ടു മുറികളിലും കയറി നോക്കിയ ശേഷം
💬 Comments
View all comments