Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]
ലാസ്റ്റ് സെമസ്റ്റർ പരീക്ഷയും കഴിഞ്ഞ് ചേച്ചിയുടെ കല്യാണത്തിന് വേണ്ടി വീട്ടിൽ എത്തിയപ്പോഴാണ്. അടുത്തവീട്ടിലെ റംല താത്ത മുതൽ കല്യാണം കൂടാൻ വേണ്ടി കാനഡയിൽ നിന്ന് കുട്ടിയും കുടുംബവുമായി വന്ന ചന്ദ്രമാമ വരെ പുറം പണിയ്ക്കു വന്ന ശങ്കരനും, പഴയ സ്‌കൂൾ ഫ്രണ്ട് മമിതയും, അച്ഛന്റെയും അമ്മയുടെയും കൂടെ ജോലി ചെയ്യുന്നവരും അടക്കം എല്ലാവർക്കും അവളെ കാണുമ്പോൾ പറയാനുണ്ടായിരുന്നത് ഒരേ ഡയലോഗ്, "മോളങ്ങ് വളർന്നുപോയല്ലോ, ചേച്ചീടെ പിന്നാലെ നിനക്കും ആളെ നോക്കാറായല്ലോ."
ആദ്യമൊക്കെ കേൾക്കുമ്പോൾ ദേഷ്യം തോന്നിയിരുന്നെങ്കിലും പതുക്കെ പതുക്കെ അതിന്റെ അർത്ഥം എന്താണ് എന്ന് അവൾക്ക് മനസ്സിലായി തുടങ്ങുകയായിരുന്നു. അങ്ങനെയാണ് ഡ്രെസ്സിങ്ങിന്റെയും മേക്കപ്പിന്റെയും കാര്യത്തിൽ അവൾ അല്പമെങ്കിലും ശ്രദ്ധിച്ചുതുടങ്ങുന്നത്. അതുവരെ ചുരിദാറുകൾ മാത്രം നിറഞ്ഞിരുന്ന അവളുടെ അലമാറയിൽ പതുക്കെ കുർത്തകളും, ഫുൾ പാവാടകളും പ്രത്യക്ഷപ്പെട്ടു. എങ്കിലും അവൾ ഇന്നുകാണുന്ന അവൾ ആയത് ജോലികിട്ടിയ ശേഷം ആയിരുന്നു. വീട്ടിൽ നിന്ന് ഏതാണ്ട് പത്തു മുന്നൂറു കിലോമീറ്റർ ദൂരത്ത് ആ നഗരത്തിൽ അവൾ കണ്ട സ്വാതന്ത്ര്യം അവൾക്ക് പുതിയൊരു അനുഭവമായിരുന്നു.
ചെറുപ്പം തൊട്ടേ വലിയ മതിൽകെട്ടുകൾക്കുള്ളിൽ പുസ്തകങ്ങൾക്കിടയിൽ ജീവിച്ച അവൾ ആദ്യമായി ലോകം കാണുന്ന കുട്ടിയെ പോലെ അത് ആസ്വദിയ്ക്കുകയായിരുന്നു. അതുകൊണ്ടാണ് ദീപു അടുപ്പം കാണിച്ചപ്പോൾ അവൾപോലും അറിയാതെ ദീപുവിനോട് അടുത്തുപോയത്. തന്നേയും ഒരാൾ പ്രേമിയ്ക്കുമെന്ന് അവൾ ഒരിയ്ക്കലും കരുതിയിട്ടില്ല. ഒരേ ടീമിൽ ആയതുകൊണ്ട് മിക്കവാറും സമയവും ദീപുവിനോടൊപ്പം ചിലവിടുന്നതിനാൽ ആദ്യം അവനുമായി കമ്പനിയായി, അതുകൊണ്ട് അവനോട് ഒരിഷ്ടം തോന്നി എന്ന് പറയുന്നതാവും ശരി.
സത്യത്തിൽ, ഓഫീസിലൊക്കെ വെച്ച്, മറ്റു പലരും അവളെ നോക്കാറുണ്ടെന്ന് അവൾക്കറിയാം. അവരോടൊക്കെ സംസാരിക്കുമ്പോൾ അവളുടെ
💬 Comments
View all comments