Chapter Title : കൊച്ചിയിലെ കുസൃതികൾ 6 [വെള്ളക്കടലാസ്]
ചെറിയൊരു പകപ്പോടുകൂടി സ്റ്റെയ്ജിൽ നിൽപ്പുണ്ട്. ഒരു ജീൻസും ടി ഷർട്ടുമാണ് വേഷം. കുറച്ചപ്പുറത്ത് പൊടിമീശപോലും മുളച്ചിട്ടില്ലാത്ത ഒരു സുന്ദരൻ പയ്യൻ.അവന്റെ മുഖം വിളറിവെളുത്തിരുന്നു. മുന്നിൽ ആർപ്പുവിളിയും ബഹളവുമായി കോളേജ് മുഴുവൻ.
"നെക്സ്റ്റ് ചെസ്റ്റ് നമ്പർ ഓൺ സ്റ്റെയ്ജ്. അവർ ന്യൂ മെമ്പേഴ്സ് ഇൻ ഫസ്റ്റിയർ ബിബിഎ ദേവിക പരമേശ്വരൻ ആൻഡ് അജിത് നാരായൺ ഭട്ട്. അവൾ അവനെ നോക്കി, അവൻ വിളറിയ ഒരു ചിരി ചിരിച്ചു. പാവം പേടിച്ചുവിറച്ചാണ് നിൽക്കുന്നതെന്ന് അവൾക്ക് മനസ്സിലായി. ദേവിക അവനുനേരെ ചെന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, "ഡോണ്ട് വറി. ജസ്റ്റ് ഫോളോ മൈ ലീഡ്." അവൻ തലകുലുക്കി. അങ്ങനെ ഡാൻസ് പഠിച്ചിട്ടൊന്നുമില്ലെങ്കിലും സ്കൂളിൽ കലോത്സവത്തിനൊക്കെ ഗ്രൂപ്പ് ഡാൻസ് കളിച്ചുള്ള പരിചയത്തിന്റെ ആത്മാവിശ്വാസമൊന്നുകൊണ്ട് മാത്രമാണ് അവൾ അത്രയും പറഞ്ഞത്. നിമിഷങ്ങൾക്കകം പാട്ടുതുടങ്ങി,
" ഏക് ഹോ ഗയേ ഹം ഓർ തും, തോ ഉഡ് ഗയീ നീംദേ രേ..." ഒപ്പം ദേവികയുടെ ഡാൻസും. പാട്ടു തുടങ്ങി പത്തുമുപ്പത് സെക്കണ്ടായിട്ടും കാണികളുടെ കൂവൽ നിൽക്കാതെയായപ്പോളാണ് അവൾ അവനെ നോക്കിയത്. അവൻ അപ്പോഴും ഷോക്ക് ആയപോലെ നിൽക്കുകയായിരുന്നു. അവൾ വേഗം അവന്റെ അടുത്തേക്ക് നീങ്ങിയ ശേഷം അവന്റെ ഇടം കൈ തന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവന്റെ വലതു ചുമലിൽ തന്റെ കൈ വെച്ചുകൊണ്ട് ഡാൻസ് തുടർന്നു. ഇടയ്ക്ക് ഒന്നു രണ്ടുവട്ടം താളത്തിൽ അവനെ ചുറ്റുകകൂടി ചെയ്തതോടെ കാണികൾ കൂവൽ പതുക്കെ നിർത്തി.
"ഡോണ്ട് ലുക്ക് അറ്റ് ദെം, ജസ്റ്റ് ലുക്ക് അറ്റ് മീ," അവന്റെ അരയിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവനോട് അവൾ മന്ത്രിച്ചു. അവൻ അതനുസരിച്ചു. പതുക്കെ പതുക്കെ
💬 Comments
View all comments