0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 479

അവൻ മൈൻഡ് ആക്കിയില്ല. ഗണേഷ് കൈകഴുകി വരുമ്പോഴേക്കും അജിത് ബില്ല് അടച്ചിരുന്നു. അവർ രണ്ടുപേരും ഹോട്ടലിൽ നിന്നിറങ്ങി ബസ്‌സ്റ്റോപ്പിലേക്ക് നടന്നു.

ബസ്സ് ബ്ലോക്കിൽ നിരങ്ങി നീങ്ങാൻ തുടങ്ങിയിട്ട് ഏതാണ്ട് ഒരു മണിക്കൂർ ആയിരിക്കുന്നു. അവിടത്തെ ലോക്കൽ ബോഡി റീ ഇലക്ഷന്റെ റിസൾട്ട് വന്നതിന്റെ ആഹ്ലാദ പ്രകടനങ്ങളും ജാഥകളുമാണ് റോഡുമുഴുവൻ. പോരാത്തതിന് ആളുകളുടെയും വാഹനങ്ങളുടെയും ഒഴുക്കും.

അവൻ വാച്ചുനോക്കി സമയം ഏതാണ്ട് അഞ്ചുമണി ആകുന്നു. ഗീതഗ അവരെ കണ്ടില്ലെങ്കിൽ ഗണേഷ് പറഞ്ഞതുപോലെ വേറെ വർക്ക് ഏറ്റെടുക്കുമോ എന്ന പേടി അവനുണ്ടായിരുന്നു. ഇനിയും ഇത്ര തന്നെ വഴിയുണ്ടെന്നല്ലേ ഗണേഷ് പറഞ്ഞത് അവൻ അക്ഷമനായി. "നമുക്ക് ഇറങ്ങി നടന്നാലോ?" അവൻ അടുത്തിരുന്ന ഗണേഷിനോട് ചോദിച്ചു.

"ഒന്നു പുറത്തേക്ക് നോക്കു നമ്മൾ പകുതി വഴിപോലും ആയിട്ടില്ല. ബമുക്ക് അതുവരെ നടക്കാൻ പറ്റില്ല.ഇനി വണ്ടി വിളിക്കാൻ ആണെങ്കിൽ അതും നടക്കില്ല. അവിടെ അത്രയും തിരക്കാണ്. നീ പേടിക്കാതെ ഇരിക്ക്, നമ്മൾ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ."

"അല്ല, അവർക്ക് വേറെ വർക്ക് വരുമെന്ന്," പറഞ്ഞില്ലേ?

"നീ ടെൻഷൻ അടിക്കേണ്ട. കുറച്ചു വൈകിയാലും നിന്റെ കാര്യം നമുക്ക് നടത്താം," അയാൾ ആശ്വസിപ്പിച്ചു. ആദ്യം അവൻ വിചാരിച്ചത് ഉച്ചയാവുമ്പോഴേക്കും ഇവിടെയെത്തി ഇവിടെ ഇവരോടൊപ്പം ഭക്ഷണം കഴിച്ച ശേഷം ഇന്ന് തന്നെ ഇവരെയുംകൊണ്ട് കോളേജിൽ പോയി ദേവികയെ കാണാമെന്നും. അവളുടെ ഒപ്പം ചായ കുടിച്ച ശേഷം ഇവരെ തിരിച്ചയക്കാം എന്നുമായിരുന്നു. അതെന്തായാലും നടക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു.

ഇനിയെന്തായാലും ഇന്ന് ഇവരെ കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിക്ക് അവൻ പ്ലാനൊന്ന് മാറ്റി. ഇനി എങ്ങനെ ധൃതിപിടിച്ചാലും ഈ ബ്ലോക്കൊക്കെ കഴിഞ്ഞ് അവരെ കണ്ടുപിടിച്ച്, കൊസ്റ്റ്യൂം

💬 Comments

View all comments