Chapter Title : കൊച്ചിയിലെ കുസൃതികൾ 9 [വെള്ളക്കടലാസ്]
ഡിന്നരുകളും ഒരുക്കാനായി തന്റെ സ്‌കോളർഷിപ്പ് തുകകൾ മുഴുവൻ ചെലവാക്കിയത് പോരാഞ്ഞിട്ട് സുഹൃത്തുക്കളുടെ കൈയിൽനിന്ന് ധാരാളം പണം കടം വാങ്ങുകയും ചെയ്‌തുകൊണ്ടിരുന്നു.
തന്റെ അച്ഛന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി വലിയ വലിയ നുണകൾ പറഞ്ഞ അജിത്തിനെ കാണാൻ ഒരുദിവസം ദേവികയുടെ അച്ഛൻ വരുന്നു. തന്റെ കള്ളങ്ങൾ പിടിക്കപ്പെട്ടു എന്ന് ആദ്യം അവൻ തെറ്റിദ്ധരിച്ചെങ്കിലും, പിറ്റേന്ന് ദേവിക തന്നെ പ്രൊപോസ് ചെയ്ത് ചുംബിച്ചതോടെ അവൻ ആഹ്ലാദിക്കുന്നു.
അവർ തമ്മിൽ പ്രണയത്തിലായതോടെ അജിത്തിന്റെ വീട്ടുകാരെ പരിചയപ്പെടാനുള്ള ദേവികയുടെ ആഗ്രഹം കൂടുന്നു. നിർബന്ധം സഹിക്കാൻ കഴിയാതെ അവളറിയാതെ തന്റെ സുഹൃത്ത് വഴി അജിത് തന്റെ അച്ഛനമ്മമാരായി അഭിനയിക്കാൻ വേണ്ടി രണ്ടുപേരെ കണ്ടെത്തുന്നു.
ഗണേഷും ഗീതയും. അവരെ നേരിട്ട് കണ്ട് എല്ലാം വിശദമാക്കി പണവും കൊടുത്ത കൊണ്ടുവരാനായി അജിത് മൈസൂർക് പോകുന്നു. അജിത്തിന്റെ പണം വാങ്ങി പണി ഏൽക്കുന്ന ഗണേഷ് അവനെയും കൊണ്ട് ഗീതയെ കാണാൻ പോകുന്നു.
അവിടെ വെച്ച് അവൻ ഗീതയേയും ഭർത്താവ് ഭുവനെയും പരിചയപ്പെടുന്നു.ഗീതയും, ഭുവനും സിനിമയിൽ ഡാൻസോ സ്റ്റണ്ടോ ഒക്കെ ചെയ്തു ജീവിച്ചതാണെന്നും ഭുവന് ഒരു അപകടം പറ്റിയതിൽ പിന്നെ ജോലിക്ക് പോകാൻ പറ്റാതായി എന്ന് ഗണേഷ് പറയുന്നു. ഗീതയുടെ രൂപത്തിലും കഥയിലും അജിത് ആകൃഷ്ടനാകുന്നു .
ഗീത നിർബന്ധിച്ചതുകൊണ്ട് മാത്രം അന്നുരാത്രി ലോഡ്ജ് എടുക്കുന്നതിനുപകരം ഗീതയുടെ വീട്ടിൽ നിൽക്കാൻ തീരുമാനിക്കുന്നു. എന്നാൽ ഇതിനിടെ അവരുടെ എല്ലാം പെരുമാറ്റത്തിൽ എന്തോ ചില പന്തികേടുള്ളതായി തോന്നുന്നുവെങ്കിലും അജിത് ഒന്നും പറയുന്നില്ല. ഭുവനെ മദ്യവും ഭക്ഷണവും വാങ്ങാനും അജിത്തിനെ കുളിക്കാനും പറഞ്ഞയക്കുന്നു ഗീത.
എന്നാൽ എടുക്കാൻ മറന്ന തന്റെ തോർത്ത് അന്വേഷിച്ചുചെല്ലുന്ന അജിത് ഗണേഷും
💬 Comments
View all comments